തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം
വിദഗ്ധമായ വഞ്ചന
നമ്മുടെ ഇപ്പോഴത്തെ അടിമത്വം ധാരാളിത്തമായും സ്വാതന്ത്ര്യം ത്യാഗമായും തോന്നിപ്പിച്ചുകൊണ്ട് നമ്മുടെ ആത്മാവിൻറെ ശത്രു വിദഗ്ധമായി നമ്മെ വഞ്ചിച്ചിരിക്കുന്നു. ഒരാൾ താൻ അടിമയാണെന്നു സ്വയം തിരിച്ചറിയാത്തിടത്തോളംകാലം അയാളെ അതിൽ നിന്നും സ്വതന്ത്രനാക്കുക പ്രയാസമാണ്. അവരെ സത്യം കാണിച്ചു കൊടുക്കുവാൻ ആദ്യമായി ചെയ്യേണ്ടത് അവരെ സംബന്ധിച്ച യാഥാർത്ഥ്യത്തെ മൂടിയിരിക്കുന്ന ആവരണം ഉരിച്ചു മാറ്റുക എന്നതാണ്.
ക്രിസ്ത്യാനികൾ ഇന്നു നേരിടുന്ന വെല്ലുവിളിയും അതുതന്നെ. വിശ്വാസം കാലഹരണപ്പെട്ടതും, പൊള്ളയും ആണെന്നു തോന്നുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമുക്കുള്ള സമയം എത്ര ചെറുതാണെന്ന് മനസ്സിലാക്കുവാൻ പറ്റാത്തവണ്ണം ലോകം നമ്മുടെ കണ്ണുകളെ മൂടിയിരിക്കുന്നു. നാം മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലിൻറെ മേൽത്തട്ടിൽ വിശാലമായ സൗധങ്ങൾ പണിതുകൊണ്ടിരിക്കുന്നു. എന്നിട്ട് അധികം താമസിക്കാതെ കാലത്തിൻറെ ഉറഞ്ഞ തണുപ്പിലേക്കു മുങ്ങിപ്പോകാനിരിക്കുന്ന ആ സൗധത്തിൻറെ സൗകര്യങ്ങളെ വിസ്മയത്തോടെ നോക്കിക്കാണുന്നു.
ഒരു അടിമയാണെന്ന തോന്നൽ നിങ്ങൾക്കില്ലായിരിക്കാം. ബൈബിൾ വിശദീകരിക്കുവാൻ പ്രയാസമുള്ളതും, മതം വിശ്വസിക്കാൻ പറ്റാത്തതുമായി നിങ്ങൾക്കു തോന്നുന്നുണ്ടാവാം. പക്ഷെ നിങ്ങളുടെ ഉള്ളിൽ ഇതു വായിക്കുവാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന എന്തോ ഉണ്ട്. ഒരു പക്ഷെ പള്ളിയിൽ പോകുന്നത് സന്തോഷകരമായ ഒരു കാര്യമായി നിങ്ങൾക്ക് തോന്നിയിട്ടിലായിരിക്കാം, എന്നാൽ നിങ്ങളെക്കാൾ കൂടുതലായി എല്ലാറ്റിനെയും നിയന്ത്രിക്കുന്ന ഒരു ശക്തി ഉണ്ട് എന്ന ചിന്ത വിട്ടുകളയാൻ നിങ്ങൾക്കു സാധിക്കുന്നുണ്ടാവില്ല.
നിങ്ങളുടെ ഹൃദയമിടിപ്പ് നിങ്ങൾക്ക് അനുഭവിക്കുവാൻ സാധിക്കും. പക്ഷെ അതു നിങ്ങൾക്കു കാണുവാൻ സാധിക്കുന്നില്ല. നിങ്ങൾ ദൈവത്തോടും അതേ അവസ്ഥയിൽ ആയിരിക്കുന്നു. നിങ്ങൾക്ക് അനുഭവിക്കുവാൻ കഴിയും, പക്ഷെ വ്യാഖ്യാനിക്കാൻ കഴിയുന്നില്ല.
യേശു തൻറെ ബാല്യകാല ഭവനത്തിനടുത്തുള്ള സിനഗോഗിൽ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ യെശയ്യാവിൻറെ പ്രവചനത്തിൻറെ ഒരു ചുരുൾ അവനു നൽകപ്പെട്ടു. യേശു അതിൽ നിന്ന് ബദ്ധന്മാർക്കു വിടുതലും ഹൃദയം തകർന്നവരുടെ മുറിവ് വച്ചു കെട്ടുന്നതിനെ സംബന്ധിച്ചും പ്രതിപാദിക്കുന്ന ഒരു ഭാഗം വായിച്ചു. അവൻ അതു വായിച്ചു കഴിഞ്ഞപ്പോൾ യേശു അവരോട്, "നിങ്ങൾ കേട്ട തിരുവെഴുത്ത് ഇന്നു നിവൃത്തിയായിരിക്കുന്നു!" എന്നു പറഞ്ഞു. യേശു പറഞ്ഞതിൻറെ പൊരുൾ മനുഷ്യരെ മോചിപ്പിക്കുന്നതിനാണു താൻ വന്നത് എന്നാണ്.
ഇന്നും അവൻറെ നിയോഗത്തിനു മാറ്റം സംഭവിച്ചിട്ടില്ല. നിങ്ങളെ അലട്ടുന്ന ചിന്തകൾ നിങ്ങളുടെ ഉപബോധമനസ്സിലുണ്ടെങ്കിൽ, അസ്വസ്ഥതയുണ്ടാക്കുന്ന വികാരങ്ങൾ നിങ്ങളുടെ ഹൃദയത്തിലുണ്ടെങ്കിൽ തുടർന്നു വായിക്കുക. നിങ്ങളുടെ കണ്ണുകൾ യാഥാർത്ഥ്യം കാണുവാൻ തുറക്കപ്പെടുമെന്നും, നിങ്ങൾ യാഥാർത്ഥമായും യേശുവിനെ നിങ്ങളുടെ രക്ഷകനെന്നു തിരിച്ചറിയുമെന്നും ഞാൻ പ്രത്യാശിക്കുന്നു.
പ്രാർത്ഥന
ദൈവമേ, ഒരു പുതിയ രീതിയിൽ അങ്ങയെ കാണുവാൻ ഞാൻ ആഗ്രഹിക്കുന്നു. പിശാചിൻറെ വഞ്ചന മറികടന്നു എൻറെ യഥാർത്ഥ അവസ്ഥ തിരിച്ചറിയുവാള്ള വിവേകം എനിക്കു നല്കണമേ. മതത്തെയും, വിശ്വാസത്തെയും പറ്റിയുള്ള എൻറെ പൂർവകാല അനുഭവങ്ങളെ കണക്കിടാതെ യാഥാർത്ഥമായും അങ്ങയെ അറിയുവാൻ ഞാൻ ആഗ്രഹിക്കുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.
More