തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം

Undecided?

7 ദിവസത്തിൽ 7 ദിവസം

മറഞ്ഞിരിക്കുന്ന നിധി

നിങ്ങൾ അവസാനഭാഗത്ത് എത്തിയിരിക്കുന്നു. ഇപ്പോൾ ഞാൻ നിങ്ങൾക്ക് നിഗൂഢമായ നിധി നല്കാൻ ആഗ്രഹിക്കുന്നു. ആ നിധി നിങ്ങളുടെ ജീവിതത്തിരക്കിൽ മൂടപ്പെട്ടു കിടക്കുന്നു. അതു ലോകത്തിൻറെ കെട്ടുപിണഞ്ഞു കിടക്കുന്ന തിരക്കിൽ മറഞ്ഞിരിക്കുന്നു. എന്നാൽ അതു വ്യക്തമായി ആദ്യം കാണുമ്പോൾ അതിൻറെ മൂല്യം നിഷേധിക്കാൻ ആവാത്തതാണെന്ന് നിങ്ങൾക്കു ബോധ്യപ്പെടും.

എല്ലാ മനുഷ്യരുടെ ഉള്ളിലും പാപവും അഴിമതിയും നിറഞ്ഞിരിക്കുന്നു. ആത്മനിയന്ത്രണവും സ്വയംത്യാഗവും ശീലിച്ചവർക്കുപോലും പാപത്തിൻറെ പിടിയിൽ നിന്നും സ്വതന്ത്രരാകുവാൻ സാധിക്കുന്നില്ല. ഇതു നമ്മുടെ ജന്മസ്വഭാവത്തിൻറെ ഭാഗമാണ്. എന്നാൽ ദൈവം നിങ്ങൾക്കു വേണ്ടി ഒരു കഥയുടെ രൂപരേഖ രചിച്ചിരിക്കുന്നു.

ഒരു പക്ഷെ, നിങ്ങളുടെ ഫോണുപയോഗിച്ചു ഭക്തിനിർഭരമായ ബൈബിൾ പഠനപദ്ധതി വായിച്ച് ദൈവസ്നേഹം നേരിട്ട് അനുഭവിക്കുന്നത്, നിങ്ങളുടെ കഥയുടെ ഒരു ചെറിയ അദ്ധ്യായമാകാം. നിങ്ങളുടെ കഥയുടെ രൂപരേഖ, അത് ആദ്യത്തെയാലും അമ്പതാമത്തേതായാലും, ദൈവം നിരന്തരം പ്രവർത്തിച്ചുകൊണ്ടിരിക്കും.

ദൈവപുത്രനായ യേശു നിങ്ങളെ പാപത്തിൻറെ അടിമത്വത്തിൽ നിന്നു മോചിപ്പിക്കണമെന്നതിൽ നിശ്ചയദാർഢ്യം ഉള്ളവനായിരുന്നു. അതിനായി അവൻ സ്വയം പാപമായി, നിങ്ങളുടെ പാപത്തിൻറെ ശിക്ഷ അനുഭവിച്ചു തീർക്കാനായി വധിക്കപ്പെട്ടു. അവിടെയാണ് നിങ്ങളുടെ കഥ തുടങ്ങേണ്ടത്. നിങ്ങളുടെ കഥ പ്രസിദ്ധീകരിക്കപ്പെടണമോ അതോ നിരസിക്കപ്പെടണമോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്കുക. ഏതൊരു വ്യാപാരത്തെ സംബന്ധിച്ചും ചിലവു മാത്രമല്ല മൂല്യവും കണക്കാക്കണം. നിങ്ങൾ അടുത്ത പടിയിലേക്കു നീങ്ങാൻ തയ്യാറാണെങ്കിൽ ഇന്നു ദൈവത്തോട് ഇങ്ങനെ പ്രാർത്ഥിക്കുക.

പ്രാർത്ഥന

ദൈവമേ, എൻറെ ജീവിതം മുഴുവൻ നീ എന്നെ എങ്ങനെ പിന്തുടർന്നുകൊണ്ടിരുന്നുവെന്ന് ഞാൻ തിരിച്ചറിയുന്നു. നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നുവെന്ന് ഞാൻ വ്യക്തമായി മനസ്സിലാക്കുന്നു. ഞാൻ എനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു നിന്നെ അനുഗമിക്കാൻ തയ്യാറായിരിക്കുന്നു. എൻറെ പാപങ്ങൾ പൊറുക്കേണമേ. എന്നെ പുതുതാക്കേണമേ. അങ്ങ് എൻറെ രക്ഷിതാവായിരിക്കേണമേ. ആമേൻ.

തിരുവെഴുത്ത്

ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

Undecided?

ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.

More

ഈ പ്ലാൻ നൽകിയതിന് ലൈഫ് ചർച്ചിനോടു ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.youversion.com