തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം

Undecided?

7 ദിവസത്തിൽ 1 ദിവസം

ശബ്ദരഹിതമായ അടയാളങ്ങൾ

നിങ്ങളുടെ ചുറ്റും ടെലിവിഷൻ, റേഡിയോ, ഫോൺ, ജി പി എസ് എന്നിവയുടെ അദൃശ്യതരംഗങ്ങൾ സദാ അലയടിച്ചുകൊണ്ടിരിക്കുന്നു. അവയിൽ അധികവും ഭൂമിയിലേക്കു പോയി ഇല്ലാതാവുകയോ, ശൂന്യാകാശത്തിൽ തുടിച്ചുകൊണ്ടിരിക്കുകയോ ചെയ്യുന്നു. ഇതിൻറെയെല്ലാം മദ്ധ്യത്തിൽ നിശ്ശബ്ദമായ ഒരു സായാഹ്നം നമുക്ക് ആസ്വദിക്കുവാൻ കഴിയും. പക്ഷെ ഈ നിശ്ശബ്ദതയിൽ നമ്മൾ ഒരു റേഡിയോ അല്ലെങ്കിൽ ടെലിവിഷൻ അല്ലെങ്കിൽ ഒരു മൊബൈൽ ഫോൺ പ്രവർത്തിപ്പിച്ചാൽ, ആ നിശബ്ദതയ്ക്ക് പെട്ടെന്ന് അർത്ഥം കൈവരുന്നു.

ഇതു പോലെ നിങ്ങൾക്കു ചുറ്റും അലയടിക്കുന്ന തരംഗങ്ങളിൽ ഒന്നാകുന്നു ദൈവശബ്ദം. അത് ഇലക്ട്രോണിക് തരംഗങ്ങൾ അല്ല. അത് ഉപകരണങ്ങൾ ഉപയോഗിച്ചു അളക്കുവാനോ കേൾക്കുവാനോ കഴിയുകയില്ല. ഇന്നേവരെ നിങ്ങൾ ദൈവശബ്ദം ശ്രദ്ധിച്ചിട്ടിലായിരിക്കാം. പക്ഷെ അതു നിലനിൽക്കുന്നുണ്ട്.

തൻറെ ജീവിതം തകർന്നപ്പോൾ, ദൈവത്തോടു കോപിച്ച ഇയ്യോബിൻറെ കഥ ബൈബിളിൻറെ മദ്ധ്യത്തിൽ ഉള്ള ഒരു പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം തന്നോട് സംസാരിക്കുന്നില്ലെന്ന ആരോപണം ഇയ്യോബ് ഉന്നയിച്ചപ്പോൾ, തൻറെ സുഹൃത്ത് എലീഹൂ ആ കാഴ്ചപ്പാട് തിരുത്തുന്നുണ്ട്, "നീ അവനോട് എന്തിനു വാദിക്കുന്നു? തൻറെ കാര്യങ്ങളിൽ ഒന്നിനും അവൻ കാരണം പറയുന്നില്ലല്ലൊ. ഒന്നോ രണ്ടോ പ്രാവശ്യം ദൈവം അരുളിച്ചെയ്യുന്നു. മനുഷ്യൻ അതു തിരിച്ചറിയുന്നതുമില്ല" (ഇയ്യോബ് 33:13,14).

എലീഹൂ ജ്ഞാനത്തോടെയാണ് ഈ നിരീക്ഷണം നടത്തിയത്. ദൈവം സദാ സംസാരിച്ചുകൊണ്ടിരുന്നു, പക്ഷെ നാം എപ്പോഴും ശ്രദ്ധിക്കുന്നില്ല. ദൈവം നേരിട്ടും പരോക്ഷമായും സംസാരിക്കുന്നു. അവൻ സ്വപ്നങ്ങളിലൂടെയും മറ്റു ആളുകളിലൂടെയും സംസാരിക്കുന്നു. അവൻ ആനന്ദത്തിലും വേദനയിലും നിങ്ങളോടു സംസാരിക്കുന്നു. അവൻ ജീവിതത്തിലും, മരണത്തിലും നമ്മോടു സംസാരിക്കുന്നു. ദൈവം സദാ സംസാരിക്കുന്നു, ഇന്ന് നിങ്ങളോടും സംസാരിക്കുന്നു. അവൻറെ ശബ്ദം കേൾക്കുന്നത് ലളിതമായ ഒരു കാര്യമാണ്. നിങ്ങൾ ആകെ ചെയ്യേണ്ടുന്നത്, ദൈവശബ്ദത്തിൻറെ തരംഗം സ്വീകരിക്കാൻ കഴിയുന്ന നിൻറെ ആത്മാവിനെ സന്നദ്ധമാക്കുക എന്നതുമാത്രമാണ്.

യേശു അവരുടെ വിശുദ്ധ നിയമങ്ങൾ ലംഘിച്ചുവെന്ന് മതനേതാക്കൾ ആരോപിച്ചപ്പോൾ അവൻ ഈ പ്രസ്താവനയിലൂടെയാണ് പ്രതികരിച്ചത്: "ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രൻറെ ശബ്ദം കേൾക്കുകയും കേൾക്കുന്നവർ ജീവൻ പ്രാപിക്കുകയും ചെയ്യുന്ന സമയം വരുന്നു; ഇപ്പോൾ തന്നെ വന്നുകഴിഞ്ഞിരിക്കുന്നു എന്നു ഞാൻ ഉറപ്പിച്ചു പറയുന്നു" (യോഹന്നാൻ 5:25).

നിങ്ങളുടെ ജീവിതം ഒന്നു പരിശോധിക്കുക. നിങ്ങളുടെ ജീവിതത്തിലെ ഏതെങ്കിലും സാഹചര്യത്തിൽ കൂടി ദൈവം നിങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുവാൻ ശ്രമിക്കുന്നുണ്ടോ? ദൈവശബ്ദം കേൾക്കുവാൻ നിങ്ങളെ സഹായിക്കുന്നതിനായി ആരെയെങ്കിലും നിങ്ങളുടെ ജീവിതത്തിൽ ദൈവം കൊണ്ടുവന്നിട്ടുണ്ടോ? ഇയ്യോബിൻറെയും യോഹന്നാൻറെയും വേദപാഠങ്ങൾ വായിച്ച്, ദൈവം നിങ്ങളോടു സംസാരിക്കാൻ ശ്രമിച്ച മാർഗ്ഗങ്ങളും പക്ഷെ നിങ്ങൾ അതു കാര്യമാക്കാതിരുന്നതും തിരിച്ചറിയുവാൻ ശ്രമിക്കാമോ?

പ്രാർത്ഥന

ദൈവമേ, എൻറെ തിരക്കുള്ള ജീവിതത്തിൻറെ കോലാഹലത്തിൻറെ മുകളിൽ അങ്ങയുടെ ശബ്ദം സ്പഷ്ടമുള്ളതായി കേൾക്കുവാൻ എനിക്കിടയാക്കണമേ. എൻറെ ശ്രദ്ധ പിടിച്ചുപറ്റുവാൻ അങ്ങ് ഉപയോഗിക്കുന്ന സംഭവങ്ങളെയും മനുഷ്യരേയും തിരിച്ചറിയുവാൻ എന്നെ അങ്ങു സഹായിക്കണമേ. ഈ വേദഭാഗം അതിൻറെ പൂർണ്ണതയിൽ ഗ്രഹിക്കുവാൻ എൻറെ ഹൃദയത്തെ തുറക്കേണമേ.

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

Undecided?

ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.

More

ഈ പ്ലാൻ നൽകിയതിന് ലൈഫ് ചർച്ചിനോടു ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക: www.youversion.com