തീരുമാനമെടുത്തിട്ടില്ലേ?ഉദാഹരണം
പുരോഗമിച്ചുകൊണ്ടിരിക്കുന്ന പ്രവൃത്തി
നമ്മുടെ വിശ്വാസത്തിൻറെ കാരണക്കാരനും അതിനെ പൂർത്തീകരിക്കുന്നവനും യേശുവാണെണ് എബ്രായർക്കുള്ള പുസ്തകത്തിൻറെ എഴുത്തുകാരൻ പറയുന്നു. യേശു എന്നും പിന്തുടരുന്നവനും, നമ്മൾ പിൻതുടരപ്പെടുന്നവരും ആകുന്നു. അവൻ നമ്മെ പിന്തുടരുക മാത്രമല്ല നമ്മുടെ രക്ഷയുടെ കഥ എഴുതുകയും ചെയ്യുന്നു. ഒരു കഥാകൃത്ത് തൻറെ കഥയെഴുത്തു പുരോഗമിക്കുമ്പോൾ ചില പാഠഭേദങ്ങൾ എഴുതിക്കഴിഞ്ഞതിനുശേഷം അവ വേണ്ടെന്നു വയ്ക്കാറുണ്ട്. എന്നാൽ യേശുവിന് എല്ലാ മനുഷ്യരുടെയും രക്ഷയുടെ കഥയെപ്പറ്റി ശരിയായ ധാരണയുണ്ട്.
ആ കഥയിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങൾ പോലും യേശു തയ്യാറാക്കിക്കഴിഞ്ഞു. ഒരു കഥയെന്നതിനെക്കാളുപരി മുൻകൂട്ടി തയാറാക്കിയ ഒരു രൂപരേഖ അല്ലെങ്കിൽ നിനക്കുവേണ്ടിയുള്ള ദൈവത്തിൻറെ പദ്ധതിയാണിത്.
"ദൈവത്തിനു നിനക്കായി ഒരു പദ്ധതി ഉണ്ട്," എന്ന് പലപ്പോഴായി പലരും പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാവാം.
അതു വ്യാജമാണെന്ന് തോന്നിയിട്ടുമുണ്ടാവാം. പക്ഷെ അതു സത്യമാണ്. ആ പദ്ധതിയുടെ എല്ലാ വിശദാംശങ്ങളും എനിക്കറിയില്ല. എന്നാൽ അതിൽ നിങ്ങൾ ദൈവത്തിൻറെ ക്ഷമ സ്വീകരിച്ച് ക്രിസ്തുവിൻറെ അനുയായി ആവുന്ന ഒരു നിമിഷം ഉണ്ട്. ആ നിമിഷത്തിൽ നിങ്ങൾ എത്തി ജീവിച്ചിട്ടില്ലായെങ്കിൽ നിങ്ങൾക്ക് തിരഞ്ഞെടുപ്പിന് ഒരു അവസരമുണ്ട്.
കഥയെഴുത്തുകാർ തങ്ങൾ എഴുതുന്ന എല്ലാ അദ്ധ്യായങ്ങളും തങ്ങളുടെ പ്രസിദ്ധീകരണയോഗ്യമായ കഥയിൽ ചേർക്കണമെന്നില്ല.
ചിലപ്പോൾ അവർ അദ്ധ്യായങ്ങളുടെ വിവിധ പാഠഭേദങ്ങൾ ഉണ്ടാക്കാറുണ്ട്. പക്ഷെ അതിൽ ഒന്നു മാത്രമേ പ്രസിദ്ധീകരിക്കാറുള്ളൂ. നിങ്ങളുടെ കഥയുടെ വിവിധ പാഠഭേദങ്ങൾ ദൈവത്തിൻറെ മുൻപിലിരിക്കുന്നു. അതിലേതാണ് 'പ്രസിദ്ധീകരിക്കപ്പെടുക' എന്നു കാണുന്നതിനായി ദൈവം കാത്തിരിക്കുന്നു. ദൈവമാണ് നിങ്ങളുടെ വിശ്വാസത്തിൻറെ കാരണക്കാരനും അതു പൂർത്തീകരിക്കുന്നവനും. "നിങ്ങളിൽ നല്ല പ്രവൃത്തി ആരംഭിക്കുന്നവൻ അത് തികയ്ക്കുകയും ചെയ്യും,"എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്നു.
എല്ലാം അറിയുന്നവനായ ദൈവം നാം ഏതു തിരക്കഥ തിരഞ്ഞെടുക്കും എന്നറിയുവാൻ കാത്തിരിക്കുന്നു എന്നത് വിചിത്രമായി തോന്നിയേക്കാം. പക്ഷേ അതാണ് നാം ജീവിക്കുന്ന നശ്വരമായ ലോകത്തിൻറെ സ്വഭാവം. ദൈവം മനുഷ്യന് തിരഞ്ഞെടുക്കുവാനുള്ള അധികാരം കൊടുത്തിരിക്കുന്നതുകൊണ്ട് ലോകത്തിൽ ദിനവും ഭീകരസംഭവങ്ങൾ നടക്കുന്നു. നമുക്ക് നല്ലതോ ചീത്തയോ തിരഞ്ഞെടുക്കാം. പ്രവർത്തിക്കുകയോ പ്രവർത്തിക്കാതിരിക്കുകയോ ചെയ്യാം. ആത്യന്തികമായി നിങ്ങൾ ഏതു തിരഞ്ഞെടുക്കുമെന്ന് ദൈവം അറിയുന്നു. എങ്കിലും നിങ്ങളുടെ തിരഞ്ഞെടുക്കാനുള്ള കഴിവിനെ ദൈവം ഇല്ലാതാക്കുന്നില്ല.
നിങ്ങളുടെ കഥ എങ്ങനെയാവും അവസാനിക്കുക? ആ കഥയിൽ നിങ്ങളെ കാത്തിരിക്കുന്ന പാപക്ഷമ, സമാധാനം, സന്തോഷം എന്നിവയെ കണ്ടെത്തുന്ന ഒരു അധ്യായം ഉണ്ടാവുമോ? അതോ വീണ്ടെടുപ്പ് കയ്യെത്തും ദൂരത്തായിട്ടും അതിനെ പ്രാപിക്കാൻ മടിക്കുന്ന ബുദ്ധിശൂന്യവും ദുഃഖകരവുമായ അവസാനമായിരിക്കുമോ?
പ്രാർത്ഥന
ദൈവമേ നിന്നിലേക്ക് എത്താനുള്ള ധൈര്യം എനിക്കു തരേണമേ. എനിക്കായി കരുതിവച്ചവയെ വിവേകപൂർവം തിരഞ്ഞെടുക്കുന്നതിന് എന്നെ സഹായിക്കേണമേ. എൻറെ ജീവിതത്തിനായി നീ എഴുതിയ കഥയിലെ ഏറ്റവും മികച്ച പതിപ്പാകാൻ ഞാൻ ആഗ്രഹിക്കുന്നു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ദൈവത്തെ സംബന്ധിച്ച് എടുക്കേണ്ട തീരുമാനം നിങ്ങളിതുവരെ എടുത്തിട്ടില്ലേ?. നിങ്ങൾ വിശ്വസിക്കുന്നതെന്താണ് എന്നതിനെപ്പറ്റി നിങ്ങൾക്കു ശരിയായ ബോദ്ധ്യമുണ്ടോ? ബൈബിൾ പഠിക്കുന്നതിനും ദൈവം തന്നെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനുമായി അടുത്ത ഏഴു ദിവസങ്ങൾ ഉപയോഗിക്കുക. ബൈബിൾ വായിച്ച് നിങ്ങളുടെ വിശ്വാസത്തെ സംബന്ധിച്ച തീരുമാനം എടുക്കുന്നതിനുള്ള അവസരമാണിത്. ദൈവത്തെ സംബന്ധിച്ച കാര്യങ്ങൾ പരമപ്രധാനമായതിനാൽ ഒരു തീരുമാനമെടുക്കുന്നതിന് ഇനിയും വൈകിക്കൂടാ.
More