അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 52 ദിവസം

ക്രൈസ്തവഭവനങ്ങളില്‍ ജനിച്ചതുകൊണ്ടു മാത്രം ഇന്ന് പതിനായിരക്കണക്കിനു സഹോദരങ്ങള്‍ ക്രിസ്ത്യാനികളായി ജീവിക്കുകയാണ്. ദൈവഭയം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലയളവില്‍ ക്രൈസ്തവ സഹോദരങ്ങള്‍ മറ്റു മതങ്ങളിലേക്കു പലായനം ചെയ്യുന്നത് സാധാരണ കാഴ്ചയാണ്. അവരെ ദൈവത്തില്‍ ഉറപ്പിച്ചുനിര്‍ത്തുവാന്‍ തങ്ങള്‍ക്കും കഴിയേണ്ടതായിരുന്നുവെന്ന് ദൈവജനം ചിന്തിക്കാറില്ല. ദൈവസന്നിധിയിലുള്ള തന്റെ അചഞ്ചലമായ വിശ്വാസംകൊണ്ട് ഏകനായി ഒരു രാജാവിനെയും അവന്റെ പ്രജകളെയും വെല്ലുവിളിച്ച് യഹോവതന്നെ ദൈവമെന്ന് സമ്മതിപ്പിക്കുന്ന തിശ്ബ്യനായ ഏലീയാവ് നമുക്കു മാതൃകയാകണം. വിഗ്രഹാരാധനയിലേക്കു തിരിഞ്ഞ ജനം തന്റെ വാക്കനുസരിച്ച് മൂന്നു വര്‍ഷക്കാലം കൊടുംവരള്‍ച്ചയാലും ക്ഷാമത്താലും കഷ്ടത്തിലായപ്പോള്‍ ഏലീയാവ്, രാജാവിനെയും പ്രജകളെയും ബാലിന്റെ പ്രവാചകന്മാരെയും കര്‍മ്മേലില്‍ കൂട്ടിവരുത്തി അവിടെ അവന്‍ യാഗപീഠം തയ്യാറാക്കി, സ്വര്‍ഗ്ഗത്തില്‍ നിന്നു തീയിറക്കി യാഗവസ്തുവിനെ ദഹിപ്പിക്കുന്ന ദൈവം തങ്ങളുടെ ദൈവമായിരിക്കുമെന്ന് ജനവുമായി ഉടമ്പടി ചെയ്തു. ഉച്ചവരെയും തങ്ങളെത്തന്നെ പീഡിപ്പിച്ച് ബാലിനോടു നിലവിളിച്ചിട്ടും ബാലിന്റെ പ്രവാചകന്മാര്‍ക്ക് സ്വര്‍ഗ്ഗത്തില്‍നിന്നു യാഗപീഠത്തിന്മേല്‍ തീയിറക്കുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഏലീയാവ് യാഗപീഠമൊരുക്കി, സ്വര്‍ഗ്ഗത്തിലേക്കു നോക്കി തീയിറക്കുവാനായി നിലവിളിച്ചപ്പോള്‍ അത്യുന്നതനായ ദൈവം തീയിറക്കി യാഗവസ്തുവിനെ മാത്രമല്ല, യാഗപീഠത്തെപ്പോലും ദഹിപ്പിച്ചു കളഞ്ഞു. അപ്പോള്‍ ജനമെല്ലാം സാഷ്ടാംഗം വീണ് യഹോവതന്നെ ദൈവമെന്ന് പറഞ്ഞ് സര്‍വ്വശക്തനായ ദൈവത്തിങ്കലേക്കു വീണ്ടും തിരിഞ്ഞു. 

                      സഹോദരാ! സഹോദരീ! നിനക്കു തനിച്ച് എങ്ങനെ ദൈവത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ കഴിയുമെന്ന് നീ സംശയിക്കുന്നുവോ? ഏലീയാവ് ഏകനായിരുന്നു! അത്യുന്നതനായ ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസംകൊണ്ട് ഒരു രാജ്യത്തെയും രാജാവിനെയും ഭയപ്പെടാതെ യഹോവയാം ദൈവത്തെ അവര്‍ക്കു കാണിച്ചുകൊടുത്തു. ദൈവത്തിനുവേണ്ടി അചഞ്ചലമായി നില്‍ക്കുമെങ്കില്‍, ഭീഷണികളെയും ദൂഷണങ്ങളെയും ഭയപ്പെടാതെ ദൈവത്തിനുവേണ്ടി നീ ശബ്ദമുയര്‍ത്തുമെങ്കില്‍ ഏലീയാവിന്റെ ദൈവം നിനക്കും ഉത്തരമരുളുമെന്ന് നീ മനസ്സിലാക്കുമോ? 

ഏലിയാവിന്‍ പ്രാര്‍ത്ഥനയാല്‍ 

തീയിറങ്ങി കര്‍മ്മേലില്‍ 

ജനമെല്ലാം ദൈവത്തെ ആരാധിച്ചു             മടുത്തു...

തിരുവെഴുത്ത്

ദിവസം 51ദിവസം 53

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com