അതിരാവിലെ തിരുസന്നിധിയിൽസാംപിൾ
പ്രകീര്‍ത്തിക്കുക, പുകഴ്ത്തുക, പ്രശംസിക്കുക തുടങ്ങിയ അര്‍ത്ഥങ്ങള്‍ പ്രകടമാക്കുവാനാണ് 'സ്തുതി' എന്ന വാക്ക് സാധാരണ ഉപയോഗിക്കുന്നത്. വിശുദ്ധ ബൈബിളില്‍ 'സ്തുതിക്കുക' എന്ന പദം 248 പ്രാവശ്യം ആവര്‍ത്തിച്ചിട്ടുണ്ട്. സങ്കീര്‍ത്തനങ്ങളില്‍ മാത്രം 160 പ്രാവശ്യം ഈ വാക്ക് പ്രത്യക്ഷപ്പെടുന്നു. ദാവീദാണ് തിരുവചനത്തില്‍ ഈ വാക്ക് ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത്. 'സ്തുതി' എന്ന ഒരു പദത്തെക്കുറിച്ച് ഇത്രയധികം വിശദീകരിക്കുന്നത് ദൈവമക്കളുടെ ജീവിതത്തില്‍ അതിനുള്ള അതിമഹത്തായ സ്ഥാനം ചൂണ്ടിക്കാണിക്കുവാനാണ്. ആരാധനാക്രമങ്ങളിലെ അച്ചടിഭാഷയിലൂടെ ദൈവത്തെ പുകഴ്ത്തുകയും പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത് ദൈവം കേള്‍ക്കുകയില്ലേ എന്ന് അനേകര്‍ ചോദിക്കാറുണ്ട്. തീര്‍ച്ചയായും കേള്‍ക്കുന്നുണ്ട്! അതുകൊണ്ടാണ് തന്റെ ജനത്തിന്റെ ആരാധനയെക്കുറിച്ച് ''ഈ ജനം അടുത്തുവന്ന് വായ്‌കൊണ്ടും അധരംകൊണ്ടും എന്നെ ബഹുമാനിക്കുന്നു; എങ്കിലും തങ്ങളുടെ ഹൃദയം അവര്‍ എന്നില്‍നിന്നു ദൂരത്തു വച്ചിരിക്കുന്നു; എന്നോടുള്ള അവരുടെ ഭക്തി, മന:പാഠമാക്കിയ മാനുഷകല്പനയാകുന്നു'' (യെശയ്യാവ് 29 : 13) എന്ന് യഹോവയാം ദൈവം ഒന്നാം യിസ്രായേലിനെക്കുറിച്ച് തന്റെ പ്രവാചകനിലൂടെ അരുളിച്ചെയ്യുന്നത്. അവര്‍ ദൈവസന്നിധിയില്‍ വന്ന് തങ്ങളുടെ വായ്‌കൊണ്ട് ഉച്ചത്തില്‍ എല്ലാവരും കേള്‍ക്കെ ദൈവത്തെ ആദരവോടെ സ്‌തോത്രം ചെയ്യുന്നവരായിരുന്നു. പക്ഷേ ദൈവത്തിന് അതില്‍ പ്രസാദമില്ലായിരുന്നു. കാരണം ആരാധനയിലെ ക്രമീകരണമനുസരിച്ച് നിര്‍ദ്ദിഷ്ഠസമയത്ത് യാന്ത്രികമായി ദൈവസന്നിധിയില്‍ സ്വയം അലിഞ്ഞുചേരുവാന്‍ കഴിയാതെ വായ് പുറപ്പെടുവിക്കുന്ന ശബ്ദം മാത്രമായിരുന്നു ആ സ്‌തോത്രസ്തുതികള്‍! നമുക്ക് ദൈവം ചെയ്യുന്ന ഉപകാരങ്ങളെയും അത്ഭുതങ്ങളെയും, ഹൃദയത്തിന്റെ അഗാധങ്ങളില്‍നിന്ന്, ദൈവത്തോടുള്ള സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും ബോധത്തോടുകൂടി വര്‍ണ്ണിക്കുമ്പോള്‍, സ്ഥലകാലഭേദമില്ലാതെ, പ്രത്യാഘാതങ്ങളെ വകവയ്ക്കാതെ ദൈവത്തെ പുകഴ്ത്തുമ്പോള്‍, അവ ദൈവത്തെ പ്രസാദിപ്പിക്കുന്നതായിത്തീരും.
സഹോദരങ്ങളേ! സ്വന്തം കഴിവുകളെക്കുറിച്ച്, മക്കളെക്കുറിച്ച് പ്രകീര്‍ത്തിക്കുവാനും പുകഴ്ത്തുവാനും നിങ്ങള്‍ ചെലവഴിക്കുന്ന സമയത്തിന്റെ ഒരംശമെങ്കിലും, നിങ്ങള്‍ക്ക് ആവശ്യമായതെല്ലാം തന്ന് അനുദിനം വഴി നടത്തുന്ന ദൈവത്തെ മഹത്ത്വപ്പെടുത്തുവാനും സ്തുതിക്കുവാനുമായി ചെലവഴിക്കുവാന്‍ നിങ്ങള്‍ക്കു കഴിഞ്ഞിട്ടുണ്ടോ? ഈ നിമിഷംമുതലെങ്കിലും നിങ്ങളെ സര്‍വ്വവിധ അനുഗ്രഹങ്ങളാലും അനുദിനം പോറ്റിപ്പുലര്‍ത്തുന്ന ദൈവത്തെ ഹൃദയത്തിന്റെ അഗാധങ്ങളില്‍ നിന്ന് സദാ സ്തുതിക്കുവാന്‍ നിങ്ങള്‍ക്കു കഴിയുമോ?
സകല ജാതികളും യഹോവയെ സ്തുതിപ്പിന്‍
സകല വംശങ്ങളും യഹോവയെ പുകഴ്ത്തിന്‍.... കിന്നരങ്ങളാല്‍...
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം
More
ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com