പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 5 ദിവസം

ജീവന്‍ തിരഞ്ഞെടുക്കുക!

ജീവനും മരണവും അനുഗ്രഹവും ശാപവും നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്നു എന്നതിനു ഞാന്‍ ആകാശത്തെയും ഭൂമിയെയും ഇന്നു സാക്ഷി വെക്കുന്നു. അതുകൊണ്ട് നീയും നിന്‍റെ സന്തതിയും ജീവിച്ചിരിക്കേണ്ടതിനും. – ആവര്‍ത്തനം 30:19 

നമ്മള്‍ ശരിയായ തീരുമാനം എടുക്കുന്നില്ലെങ്കില്‍ ജീവിതം ആസ്വാദകരമാകുകയില്ല. സാത്താന്‍റെ പ്രധാന പരിപാടിയാണ് നെഹമ്യാവ് 8:10 നാം വായിക്കുന്നത്, “യഹോവയിങ്കലെ സന്തോഷം നിങ്ങളുടെ ബലം ആകുന്നു” യോഹന്നാന്‍ 10:10 - ല്‍ കാണുന്നത്, “കള്ളന്‍ മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനുമാണ് വരുന്നതെന്നാണ്.” എന്നാല്‍ യേശു വന്നത് നമുക്ക് ജീവനുണ്ടാകുവാനാണ്. സാത്താന്‍ കള്ളനാണ്, അവന്‍റെ ലക്ഷ്യം നമ്മുടെ സന്തോഷം എടുത്തുകളയുകയാണ്. നമ്മുടെ സന്തോഷം അവനെടുത്താല്‍ നാം ബലഹീനരാകും അങ്ങനെ സംഭവിച്ചാല്‍ ശത്രു വിജയം നേടും. 

സാത്താന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ബലഹീനരായ വിശ്വാസികള്‍ ഒരു തടസമാകുന്നില്ല. ദൈവം നമ്മളെക്കുറിച്ച് ആഗ്രഹിക്കുന്ന ജീവിതം നയിക്കുന്നതിന് നാം അറിഞ്ഞിരിക്കേണ്ട ഒന്നാമത്തെ കാര്യം ദൈവികമായ സന്തോഷം നാം അനുഭവിക്കണം എന്നതാണ്. ആ സന്തോഷത്തിലേക്കു പ്രവേശിക്കുകയാണ് അപ്പോള്‍ ചെയ്യേണ്ടത്. നമ്മുടെ ശാരിരികവും മാനസികവും വൈകാരികവും ആത്മികവുമായ ആരോഗ്യത്തിനും ഈ സന്തോഷം നമ്മുടെ ആത്മാവില്‍ അനുഭവിക്കേണ്ടത് ആവശ്യമാണ്. “സന്തുഷ്ട ഹൃദയം നല്ലൊരു ഒഷധമാകുന്നു” എന്നു സദൃശ്യവാക്യങ്ങള്‍ 17:22 - ല്‍ വായിക്കുന്നു. അതുപോലെ “തകര്‍ന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു.” എന്നു വായിക്കുന്നു. ദൈവഹിതമാണ് നാം ജീവിതം ആസ്വദിക്കണമെന്നത്. ഈ ദൈവികമായ സമൃദ്ധജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള തീരുമാനമെടുക്കേണ്ട സമയമാണിപ്പോള്‍.

കഷ്ടത കടന്നുവരുന്നതുപോലെ സന്തോഷവും കടന്നുവരും ശിക്ഷാവിധിയും നാശവും വരുന്നതുപോലെ നീതിയും സമാധാനവും മനുഷ്യന് ലഭ്യമാണ്. അനുഗ്രഹങ്ങളും ശാപങ്ങളും ലഭ്യമാണ്. അതുകൊണ്ട് ആവര്‍ത്തനം 30:19 - ല്‍ പറഞ്ഞിരിക്കുന്നതുപോലെ നമുക്ക് ജീവിനും അനുഗ്രഹങ്ങളും തിരഞ്ഞെടുക്കാം.

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/