പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
സ്നേഹം നിങ്ങളുടെ ആദ്യ മുന്‍ഗണന
ശ്രഷ്ഠവരങ്ങളെ വാഞ്ചിപ്പിന്‍ (ഉയര്‍ന്ന കൃപാവരങ്ങള്‍) ഇനി അതിശ്രേഷ്ഠമായൊരു മാര്‍ഗ്ഗം ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചു തരാം (എല്ലാറ്റിലും ഏറ്റവും നല്ലത് എല്ലാറ്റിനെക്കാളും ഉയര്‍ന്നത്-സ്നേഹം) – കൊരിന്ത്യര്‍ 12:31
നിങ്ങളുടെ മുന്‍ഗണനകളുടെ പട്ടികയില്‍ സ്നേഹം എവിടെയാണ് ചേരുന്നത്? യേശു പറഞ്ഞു “നിങ്ങള്‍ തമ്മില്‍ തമ്മില്‍ സ്നേഹിക്കണം എന്നു പുതിയൊരു കല്പന ഞാന്‍ നിങ്ങള്‍ക്കു തരുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ തമ്മില്‍ സ്നേഹിക്കേണം എന്നുതന്നെ” (യോഹന്നാന്‍ 14:34). നാം ശ്രദ്ധ കേന്ദ്രീകരിക്കേണ്ട ഏറ്റവും പ്രധാന കാര്യമായി സ്നേഹം കര്‍ത്താവ് ഇവിടെ പറഞ്ഞിരിക്കുന്നു. അപ്പോസ്തലനായ പൗലോസ് പറയുന്നു “ആകയാല്‍ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നിലനില്ക്കുന്നു. ഇവയില്‍ വലുതോ സ്നേഹം തന്നെ.” (1 കൊരിന്ത്യര്‍ 13:13)
നമ്മുടെ ആത്മിക മുന്‍ഗണനാ പട്ടികയില്‍ സ്നേഹത്തിനു ഒന്നാം സ്ഥാനം നല്‍കണം. നാം സ്നേഹത്തെക്കുറിച്ച് പഠിക്കണം. സ്നേഹിക്കുവാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണം. മാത്രമല്ല മറ്റുള്ളവരെ സ്നേഹിച്ചുകൊണ്ട് സ്നേഹത്തിന്‍റെ ഫലം പ്രയോഗിക്കുക ജീവിതത്തില്‍ വളര്‍ത്തിയെടുക്കണം. ദൈവം സ്നേഹം ആകുന്നു. അതുകണ്ട് നാം സ്നേഹത്തില്‍ നടക്കുമ്പോള്‍ ദൈവത്തില്‍ വസിക്കുകയാണ്.
നാം ദൈവസ്നേഹം അനുഭവിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ മറ്റുള്ളവരെ വെറുത്തുകൊണ്ട് ദൈവത്തെ സ്നേഹിക്കുമെന്നു കരുതുന്നെങ്കില്‍ സ്വയം വഞ്ചിക്കുകയാണ് (കാണുക 1 യോഹന്നാന്‍ 4:20). എന്‍റെ മുന്‍ഗണനകളില്‍ സ്നേഹത്തിനു പ്രധാന സ്ഥാനം നല്‍കുന്നില്ലയെന്നു മനസ്സിലാക്കുവാന്‍ എനിക്ക് 45 വര്‍ഷങ്ങള്‍ വേണ്ടിവന്നു. ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ ഞാനെടുത്ത ഏറ്റവും നല്ല തീരുമാനം സ്നേഹത്തില്‍ നടക്കുന്നതെങ്ങനെയെന്നു പഠിക്കുവാനാണ്.
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/