പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 8 ദിവസം

സ്തുതിക്കുവാന്‍ ശ്രദ്ധ തിരിക്കാം

നിന്‍റെ നീതിയുള്ള വിധികള്‍ നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു. – സങ്കീര്‍ത്തനം 119:164 

നാം ചെയ്യുന്ന ഏതു ജോലിയുടെയും നടുവില്‍ ഒന്നു നിര്‍ത്തിയിട്ടു ദൈവത്തെ കരങ്ങളുയര്‍ത്തി ആരാധിക്കുകയോ അല്ലെങ്കില്‍ ദൈവത്തെ വണങ്ങിക്കൊണ്ട് “ഞാന്‍ നിന്നെ സ്നേഹിക്കുന്നു കര്‍ത്താവെ” എന്നു പറയുന്നതോ ദൈവമുമ്പാകെ ഏറ്റവും ശ്രേഷ്ഠമാണെന്നു ഞാന്‍ കരുതുന്നു. മുകളില്‍ പറഞ്ഞിരിക്കുന്ന വേദഭാഗത്ത് സങ്കീര്‍ത്തനക്കാരന്‍ ദിവസവും ഏഴു പ്രാവശ്യം വീതം സ്തുതിക്കുന്നു ഇങ്ങനെ എല്ലാ ദിവസവും ചെയ്യുന്നു. 

ഉദാഹരണമായി ഒരു വലിയ കച്ചവടക്കാരനെക്കുറിച്ചൊ ഒരു വലിയ കമ്പനിയുടെ അദ്ധ്യക്ഷനെക്കുറിച്ചോ ചിന്തിക്കുക. ദിവസം രണ്ടോ മൂന്നോ പ്രാവശ്യം തന്‍റെ ഓഫീസ് മുറിയുടെ വാതിലടച്ച് മുട്ടിന്മേല്‍ നിന്നുകൊണ്ട് ഇങ്ങനെ പറയുന്നു, ദൈവമെ അങ്ങയെ ആരാധിപ്പാന്‍ ഞാന്‍ അല്പം സമയം എടുക്കുന്നു. പിതാവെ അങ്ങാണ് ഇതൊക്കെ തന്നത്. കച്ചവടം, പണം, വിജയം ഇതൊക്കെ വലുതാണ്. എന്നാല്‍ ഞാന്‍ അങ്ങയെ ഇപ്പോള്‍ ആരാധിക്കുന്നു. ഞാന്‍ അങ്ങയെ മഹത്വപ്പെടുത്തുന്നു. അങ്ങ് അത്ഭുതവാനാണ്. ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു പിതാവെ അങ്ങു മാത്രമാണ് എനിക്കാവശ്യം. യേശുവെ അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പരിശുദ്ധാത്മാവെ അങ്ങയെ ആരാധിക്കുന്നു. കച്ചവടക്കാരന്‍ അങ്ങനെ ചെയ്താല്‍ അയാള്‍ തന്‍റെ കച്ചവടത്തെക്കുറിച്ചോ സാമ്പത്തികത്തെക്കുറിച്ചോ വിജയത്തെക്കുറിച്ചോ യാതൊരു നിലയിലും ഭാരപ്പെടേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നില്ല. ഈ കാര്യങ്ങളെല്ലാം കരുതപ്പെടും.

മത്തായി 6:33 പറയുന്നു. “മുമ്പെ അവന്‍റെ രാജ്യവും നീതിയും അന്വേഷിപ്പിന്‍; അതോടുകൂടെ ഇതൊക്കെയും നിങ്ങള്‍ക്കു കിട്ടും.”

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/