പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 9 ദിവസം

അതു താഴെ വീഴട്ടെ 

നിങ്ങള്‍ പ്രാര്‍ത്ഥിപ്പാന്‍ നില്‍ക്കുമ്പോള്‍ സ്വര്‍ഗ്ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളുടെ പിഴകളെയും ക്ഷമിക്കേണ്ടതിനു നിങ്ങള്‍ക്ക് ആരോടെങ്കിലും വല്ലതും ഉണ്ടെങ്കില്‍ അവനോട് ക്ഷമിപ്പിന്‍. – മര്‍ക്കോസ് 11:25 

നിഘണ്ടു അനുസരിച്ച് ക്ഷമിക്കുക എന്നതിനര്‍ത്ഥം ദേഷ്യവും വിരക്തിയും ഉപേക്ഷിക്കുക, കടക്കാരനോട് ക്ഷമിക്കുക തുടങ്ങിയവയാണ്. ഈ വാക്യത്തില്‍ ആംപ്ലിഫൈയ്ഡ് ഭാഷാന്തരം ഉപയോഗിച്ചിരിക്കുന്ന ഭാഷാപ്രയോഗം എന്നെ വളരെ സ്വാധീനിച്ചു. “അത് താഴെ വീഴട്ടെ” നിങ്ങളും മറ്റൊരാളുമായി ഒരു പ്രശ്നമുണ്ടായിട്ട് ആ പ്രശ്നം പരിഹരിച്ച് കഴിഞ്ഞിട്ടും എതിര്‍വ്യക്തി പിന്നെയും അതു മനസ്സില്‍ സൂക്ഷിച്ചുകൊണ്ടിരിക്കുന്നത് എത്രയോ പ്രാവശ്യം ഉണ്ടായിരിക്കുന്നു. ഞങ്ങളുടെ കുടുംബജീവിതത്തില്‍ എനിക്കും ഭര്‍ത്താവിനും തമ്മില്‍ ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ അനവധി പ്രാവശ്യം കടന്നുപോകേണ്ടി വന്നു. സ്ത്രീകളെക്കാള്‍ പുരുഷന്മാരാണ് കാര്യങ്ങള്‍ ക്ഷമിക്കുവാനും മറക്കുവാനും കൂടുതല്‍ ഒരുക്കമുള്ളവരെന്നു ഞാന്‍ കരുതുന്നു. പരിഭവം ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഭാര്യയുടെ സ്വഭാവം ശരിയല്ല. ഞാന്‍ അങ്ങനെ ഒരാളായിരുന്നതുകൊണ്ട് എനിക്ക് അത് ശരിക്കറിയാം. 

ഞാനും ഡേവും തമ്മില്‍ അഭിപ്രായവ്യത്യാസമോ പ്രശ്നങ്ങളോ ഉണ്ടാകുമ്പോള്‍ അദ്ദേഹം പറയും “നമുക്ക് ആ കാര്യം മറക്കാം” എന്നാല്‍ വീണ്ടും വീണ്ടും അതേ കാര്യം തന്നെ ഞാന്‍ സംസാരിക്കും അപ്പോള്‍ ഡേവ് നിരാശയോടെ പറയുന്നത് ഞാന്‍ ഓര്‍ക്കുന്നു “ജോയ്സ് ഇപ്പോള്‍ നാം അത് ഉപേക്ഷിച്ചതല്ലേ?” ഇതുതന്നെയാണ് കര്‍ത്താവ് ഈ വാക്യത്തില്‍ പറയുന്നത് ഉപേക്ഷിക്കുക അവസാനിപ്പിക്കുക അതുപോകട്ടെ അതിനെക്കുറിച്ച് സംസാരിക്കുന്നത് നിര്‍ത്തുക.

തിരുവെഴുത്ത്

ദിവസം 8ദിവസം 10

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/