പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംസാംപിൾ

ക്രിസ്തു ഞങ്ങളുടെ നിലവാരം
നിങ്ങള്‍ പൂര്‍ണ്ണപ്രസാദത്തിനായി കര്‍ത്താവിന്നു യോഗ്യമാകുംവണ്ണം നടന്നു, ആത്മികമായ സകല ജ്ഞാനത്തിലും വിവേകത്തിലും അവന്‍റെ ഇഷ്ടത്തിന്‍റെ പരിജ്ഞാനം കൊണ്ടു നിറഞ്ഞുവരേണം. – കൊലൊ 1:10
സകല ചെറിയ കാര്യങ്ങളിലും ദൈവത്തെ അനുസരിക്കുക. നിങ്ങളുടെ ജീവിതം ആനന്ദ നിര്‍ഭരമായിരിക്കും. താങ്കളുടെ അനുസരണത്തില്‍ സ്ഥിരോത്സാഹം ഉണ്ടാകട്ടെ. മനുഷ്യന്‍റെ മുമ്പിലല്ല, ദൈവത്തിന്‍റെ മുമ്പില്‍ത്തന്നെ ജീവിക്കാന്‍ പഠിക്കുക. ആരും ഒരിക്കലും അറിയാത്ത ഇടത്തേക്ക് ഒരു അല്പം ദൂരംകൂടെ ചെറിയ കാര്യങ്ങളിലും ദൈവം പറയുന്നിടത്തേക്കു സഞ്ചരിക്കുക. പല സ്ഥലങ്ങളിലും നില്‍ക്കുന്ന താങ്കളുടെ പലചരക്കു വ്യാപാരത്തിനുവേണ്ടി ഒരു സ്ഥിര സ്ഥലത്തേക്കു മാറ്റു. എന്തുകൊണ്ടെന്നാല്‍? അതിന്‍റെ ഉടയവന്‍ ഒരു അടയാളം നല്‍കി ഇങ്ങനെ പറയുന്നു, “നിങ്ങളുടെ അധികാരിയുടെ മുന്‍പില്‍ സമര്‍പ്പിക്കുക.” (തീത്തോസ്. 3:1 കാണുക)
ജഡം പറയുന്നു, “എല്ലാവരും അവരുടെ വാഹനം പലയിടത്തും നിര്‍ത്തുന്നു, എന്‍റേതുമാത്രം എന്തിന് ഉയര്‍ത്തണം.” നമ്മുടെ മാര്‍ഗ്ഗദര്‍ശി മറ്റാരുമല്ല അതു യേശു മാത്രമാണ്. ഞാന്‍ മറ്റുള്ളവരുമായി എന്നെ താരതമ്യം ചെയ്യുമ്പോള്‍ ഞാന്‍ അത്ര മോശമല്ലായിരുന്നു. പക്ഷെ ഞാന്‍ യേശുവുമായി താരതമ്യം ചെയ്തപ്പോള്‍, ഞാന്‍ ദൈവത്തോട് നിലവിളിച്ച് അപേക്ഷിച്ചു പറഞ്ഞു. “ദൈവമെ സഹായിക്കണമെ എന്നാണ്!” ക്രിസ്തു മടങ്ങിവന്ന് നമ്മെ ചേര്‍ക്കുന്നതുവരെ നാം ക്രിസ്തുവുമായി നമ്മെ താരതമ്യം ചെയ്യുകയും വിശുദ്ധിയുടെ മാര്‍ഗ്ഗദര്‍ശനം നമ്മുടെ ജീവിതത്തില്‍ മുറുകെ പിടിക്കുകയും വേണം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/