പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

14 ദിവസത്തിൽ 1 ദിവസം

ഇച്ഛാശക്തി: ശോഭനം - കാലാവസ്ഥ സ്നേഹിതന്‍ 

ആത്മാവിനെ അനുസരിച്ചു നടപ്പിന്‍ (വിശുദ്ധമായതും, ആത്മാവിന്‍റെ നിയന്ത്രണത്തിലും) എന്നാല്‍ നിങ്ങള്‍ ജഡത്തിന്‍റെ മോഹം (ദൈവത്തെക്കൂടാതെയുള്ള മനുഷ്യപ്രകൃതം) നിവൃത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു. – ഗലാത്യര്‍ 5:16

ഇച്ഛാശക്തിയെന്നത് തീര്‍ച്ചയായും വലിയ ഒരു കാര്യമാണ്. നാം അഭിമുഖീകരിക്കുന്ന ഏതു പരീക്ഷകളെയും പൊരുതി തോല്പ്പിക്കാമെന്ന വിശ്വാസം അതു നല്കുന്നു. ചിലപ്പോള്‍ അതു വിജയിക്കും. എന്നാല്‍ മനശക്തിയെക്കുറിച്ച് ഞാന്‍ ഒരു രഹസ്യം പറയാം. കാര്യങ്ങളെല്ലാം ശരിയായ വഴിക്കു നീങ്ങുമ്പോള്‍ അതു നിങ്ങളുടെ ഉത്തമ സ്നേഹിതനായിരിക്കും. എന്നാല്‍ നിങ്ങള്‍ ക്ഷീണിതനായിരിക്കുമ്പോള്‍ നിങ്ങളെ പരിശോധിക്കുന്ന ഒന്നാമത്തെ സ്നേഹിതന്‍ ഇച്ഛാശക്തിയായിരിക്കും. എനിക്കറിയാം, ചില കാര്യങ്ങള്‍ ചെയ്യാന്‍ എനിക്കു കഴിയില്ലെന്നു തോന്നുമ്പോള്‍, അതു എന്തുകൊണ്ടാണെന്നു തെളിയിക്കാന്‍ മനസ്സു നിരവധി കാര്യങ്ങള്‍ നിരത്തും, അതിനോട് എന്‍റെ വികാരങ്ങളും യോജിച്ചു പറയും “തീര്‍ച്ചയായും ഞാനും സമ്മതിക്കുന്നു ഒരു പ്രകാരവും അതു ചെയ്യുവാന്‍ കഴിയുകയില്ല” നമ്മുടെ പ്രാണന്‍ (മനസ്സ്, ഇച്ഛ, വികാരം) നമ്മുടെ ജീവിതത്തെ നയിക്കാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ ബൈബിള്‍ പറയുന്ന നാം ആത്മാവിനാല്‍ നടത്തപ്പെടേണ്ടതെന്നാണ്. നമ്മുടെ ഇച്ഛാശക്തി നമ്മെ നയിക്കണമെന്നല്ല പിന്നെയോ ആത്മാവിനാല്‍ നയിക്കപ്പെടണമെന്നാണ് ഉപദേശിച്ചിരിക്കുന്നത്. വിജയകരമായ ജീവിതം നയിക്കുന്നതിന് ഇച്ഛാശക്തിയും,  ശിക്ഷണവും അത്യാവശ്യമാണ്. പക്ഷെ ഇച്ഛാശക്തി ഒറ്റയ്ക്കു മതിയാകയില്ല. കുറച്ചു സമയത്തേക്ക് ആരംഭിക്കാന്‍ തീരുമാനം നല്ലതാണ്. എന്നാല്‍ അതും ഒറ്റയ്ക്ക് നിങ്ങളെ ഫിനിഷിംഗ് ലൈന്‍ കടത്തുകയില്ല. സെഖര്യാവ് 4:6 - ല്‍ “സൈന്യത്താലല്ല, ശക്തിയാലുമല്ല എന്‍റെ ആത്മാവിനാലത്രെ എന്നു സൈന്യങ്ങളുടെ യഹോവ അരുളിചെയ്യുന്നു” എന്നു വായിക്കുന്നു. 

നമ്മുടെ അവശ്യസമയത്ത് ഇച്ഛാശക്തിയിലേക്കു നോക്കാതെ ദൈവത്തിങ്കലേക്കു നോക്കിയാല്‍ എന്താണ് സംഭവിച്ചത്? ദൈവം തന്‍റെ ശക്തി നമ്മുടെ ഇച്ഛാശക്തിയിലേക്ക് പകര്‍ന്ന് അതിനെ കാര്യക്ഷമതയുള്ളതാക്കുകയും അങ്ങനെ നാം ഫിനിഷിംഗ് ലൈന്‍ കടക്കുവാനിടയാകുകയും ചെയ്യും. എന്നാല്‍ ഇതിന്‍റെ ബഹുമതി ഇച്ഛാശക്തിക്കല്ല ദൈവത്തിനാണ് കിട്ടുക എന്നു യോഹന്നാന്‍ 15:5 - ല്‍ യേശു പറഞ്ഞു “എന്നെ പിരിഞ്ഞ് (അവനുമായുള്ള ദൃഡമായ സംയോജനം) നിങ്ങള്‍ക്ക് ഒന്നും കഴിയുകയില്ല.” ഇത് മനസ്സിലാക്കാന്‍ അതിപ്രാധാന്യമര്‍ഹിക്കുന്നതും അത്യധികം പ്രയാസമേറിയതുമായ ഒരു വിഷയമാണ്. യേശു നമുക്കായി മരിച്ചു നേടിത്തന്ന സന്തോഷം അനുഭവമാകണമെങ്കില്‍ ഇതു ഗ്രഹിക്കണം.

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനം

പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!

More

ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/

ബന്ധപ്പെട്ട പദ്ധതികൾ