പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
എന്നാല്‍ ദൈവം...
ക്രിസ്തുവോ നാം പാപികളായിരിക്കുമ്പോള്‍തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു. – റോമര്‍ 5:8
ബൈബിള്‍ ശൈലികളില്‍ ചെറുതെങ്കിലും വായിക്കുമ്പോഴൊക്കെ എന്നെ വിസ്മയിപ്പിക്കാറുള്ള രണ്ടു വാക്കുകളാണ് “എന്നാല്‍ ദൈവം...” വേദപുസ്തകത്തിലുടനീളം കാണപ്പെടുന്ന ഏറ്റവും ശക്തിയേറിയ ഒന്നാണിത്.
ബൈബിളിലൂടെ നാം സഞ്ചരിക്കുമ്പോള്‍ തുടര്‍ച്ചയായി സംസാരിക്കുന്ന ഒരു കാര്യം ദൈവജനത്തിനെതിരായി സാത്താന്‍ ആസൂത്രണം ചെയ്തിരിക്കുന്ന ഭയാനകമായ പദ്ധതിയെക്കുറിച്ചാണ്. എന്നാല്‍ അതിനടുത്തായിട്ടാണ് “എന്നാല്‍ ദൈവമോ” എന്ന പ്രയോഗം വന്നിരിക്കുന്നത്. അടുത്തതായി നാം വായിക്കുന്നത് വിജയത്തെക്കുറിച്ചാണ്. മേലുദ്ധരിച്ച തിരുവെഴുത്തുഭാഗം വെളിപ്പെടുത്തുന്നത് നാമെല്ലാവരും പാപികളാകുന്നു എന്ന സത്യമാണ്. ആ അവസ്ഥയോ ശിക്ഷയ്ക്കും മരണത്തിനുമുള്ളതാണ്. പക്ഷെ “എന്നാല്‍ ദൈവമോ” എന്ന ശൈലി ആ അവസ്ഥയെ തടസ്സപ്പെടുത്തുകയും ദൈവസ്നേഹം ഇടയ്ക്കുകയറി സകല ചുറ്റുപാടുകള്‍ക്കും മാറ്റം വരുത്തുകയും ചെയ്യുന്നു.
നാം പാപികള്‍ ആയിരിക്കുമ്പോള്‍ തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിക്കുകയും നമ്മോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും ചെയ്തു. അവന്‍റെ സ്നേഹം പാപത്തിന്‍റെ നശീകരണ ശക്തിയെ പ്രതിരോധിക്കുന്നു. ദൈവം എന്നെ ശുശ്രൂഷയ്ക്കു വിളിച്ചപ്പോള്‍ ആളുകള്‍ എന്നോട് “ജോയ്സി ഞങ്ങള്‍ കുറെപ്പേര്‍ ഇതേക്കുറിച്ച് സംസാരിച്ചു, എന്നാല്‍ ദൈവം നിന്നോടു പറഞ്ഞു എന്നു പറഞ്ഞുകൊണ്ട് നീ ചെയ്യാന്‍ പോകുന്ന കാര്യം നിനക്കു ചെയ്യാന്‍ പറ്റിയ യാതൊരു വഴിയും ഞങ്ങള്‍ കാണുന്നില്ല; മാത്രവുമല്ല ഇങ്ങനെ ഒരു ശുശ്രൂഷ ചെയ്യാന്‍ തക്ക വ്യക്തിത്വവും നിനക്കില്ല” ഞാനിപ്പോഴും ഓര്‍ക്കുന്നു അവര്‍ എന്നോടു പറഞ്ഞ വാക്കുകള്‍ എന്നെ എത്രയധികമാണ് വിഷമിപ്പിച്ചത്.
ഞാന്‍ മുറിവേറ്റവളും നിരാശയുള്ളവളുമായി എന്നാല്‍ ദൈവം എന്നെ വിളിച്ചതുകൊണ്ട് എന്നെ യോഗ്യതയുള്ളവളാക്കി. മറ്റുള്ളവര്‍ എന്‍റെ ബലഹീനതകളെ കണ്ടപ്പോള്‍ ദൈവം കണ്ടത് എന്‍റെ വിലയാണ്. അവന്‍ എന്നെ സഹായിച്ചു. അതുതന്നെ അവന്‍ നിങ്ങള്‍ക്കു വേണ്ടി ചെയ്യും.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/