പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
അത് നല്ലത്
കോപം കളഞ്ഞ്. ക്രോധം ഉപേക്ഷിക്കുക; മുഷിഞ്ഞ് പോകരുത്, അത് ദോഷത്തിനു ഹേതുവാകേയുള്ളൂ. – സങ്കീര്‍ത്തനം 37:8
എനിക്ക് യാതൊന്നും ചെയ്യാന്‍ കഴിയാത്ത ഒരു സന്ദര്‍ഭത്തില്‍ ഞാന്‍ ആയിരിക്കുമ്പോള്‍, എന്‍റെ ശ്രദ്ധ കര്‍ത്താവില്‍ ആക്കുന്നതിനു ഞാന്‍ കണ്ടുപിടിച്ച വഴി വെറുതെ ഇങ്ങനെ പറയുക, “അത് നല്ലത്.”
ഉദാഹരണത്തിന്, ഒരു പ്രഭാതത്തില്‍ ഡേവ് കാറില്‍ വച്ച് ഓറഞ്ച് ജൂസ് തയ്യാറാക്കിയപ്പോള്‍ അല്പം എന്‍റെ സെറ്ററില്‍ വീണു പെട്ടെന്നു തന്നെ അദ്ദേഹം പറഞ്ഞു ‘പിശാച് എനിക്ക് അത് ഇഷ്ടമായില്ല.’ അപ്പോള്‍ ഞാന്‍ പറഞ്ഞു ‘അത് നല്ലത്’ അങ്ങനെ ആ പ്രശ്നം പരിഹരിക്കപ്പെട്ടു ആ ദിവസത്തിന്‍റെ ബാക്കി സമയം ഞങ്ങള്‍ സന്തോഷത്തോടെ മുമ്പോട്ടു പോയി.
ചില ആളുകള്‍ ചെയ്യുന്നതുപോലെ ചില കാര്യങ്ങളില്‍ നാം ഭാരപ്പെടേണ്ടതില്ല നിര്‍ഭാഗ്യമെന്നു പറയട്ടെ ഭൂരിഭാഗം ക്രിസ്ത്യാനികളും അവരുടെ ഭൂരിഭാഗം സമയത്തും ആകാംക്ഷ ഭരിതരും ഭാരപ്പെടുന്നവരും ഭയപ്പെടുന്നവരുമായി തീരുന്നു. ഇങ്ങനെ സംഭവിക്കുന്നത് വലിയ കാര്യങ്ങള്‍ നിമിത്തമല്ല. തങ്ങളുടെ പദ്ധതികള്‍ക്ക് ചേരാത്ത ചെറിയ കാര്യങ്ങളാണ്. ‘അത് നല്ലത്’ എന്നു പറഞ്ഞ് തങ്ങളുടെ ഭാരം ഉപേക്ഷിക്കുന്നതിനു പകരം തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയാത്ത കാര്യങ്ങളിലും ചിലതൊക്കെ ചെയ്യുവാന്‍ അവര്‍ ശ്രമിക്കുന്നു. ഒന്നിലധികം സന്ദര്‍ഭങ്ങളില്‍ ഈ ചെറിയ പ്രയോഗം “അത്, നല്ലത്” എന്നെ പ്രശ്നങ്ങളെ അതിജീവിച്ച് മുന്നോട്ടു പോകുന്നതിന് സഹായിച്ചു.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/