പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
പരാതിപ്പെട്ട് വെറുതെ ഇരിക്കാം, സ്തുതിച്ച് ഉയരാം
യേശു അവരോട് ഉത്തരം പറഞ്ഞത്: നിങ്ങള്‍ തമ്മില്‍ പിറുപിറുക്കേണ്ട. – യോഹന്നാന്‍ 6:43
പരാതിപ്പെടുന്നത് ഒരു പാപമാണ്. അനേകരുടെ ജീവിതത്തില്‍ വളരെയധികം പ്രശ്നങ്ങളുണ്ടാക്കുന്ന മലിനമായ സംസാരമാണിത്. ശത്രുവിന് അനേകം വാതിലുകള്‍ തുറന്നുകൊടുക്കുന്നതാണിത്. വാക്കുകളില്‍ ശക്തിയുണ്ട്. എന്നാല്‍ പരാതി നിറഞ്ഞ വാക്കുകളില്‍ നശിപ്പിക്കുന്ന ശക്തിയാണുള്ളത്. അത് പരാതിപ്പെടുന്നവനെയും അതു കേള്‍ക്കുന്നവനെയും സന്താപത്തിലാക്കുന്നു.
എഫെസ്യര്‍. 4:29 - ല്‍ ആകാത്ത വാക്കുകളൊന്നും വായില്‍ നിന്നു പുറപ്പെടരുതെന്നു പൗലോസ് പ്രബോധിപ്പിക്കുന്നു. ഒരിക്കല്‍ അതില്‍ പരാതിപ്പെടുന്നതും ഉള്‍പ്പെട്ടിരിക്കുന്നുയെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് അതും ഉള്‍പ്പെട്ടിരിക്കുകയെന്ന് എനിക്കു മനസ്സിലായി. പരാതിപ്പെടുന്നതും പിറുപിറുക്കുന്നതും നമ്മുടെ ജീവിതത്തെ മലിനമാക്കുകയും കര്‍ത്താവിനെ ശപിക്കുന്നതിന് തുല്യമായി ഇരിക്കുകയും ചെയ്യുന്നു. കര്‍ത്താവിന് അത് വാക്കിനാലുള്ള മലിനീകരണമാണ്. മലിനീകരണം ഒരു വിഷം നല്‍കലാണ്. ഇപ്പോള്‍ നടക്കുന്നതിനെക്കുറിച്ച് പരാതി പറഞ്ഞ് ഞാനും നിങ്ങളും നമ്മുടെ ഭാവി വിഷം നിറഞ്ഞതാക്കുകയാണ് എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
നാം ഇപ്പോഴായിരിക്കുന്ന സാഹചര്യത്തെക്കുറിച്ച് പരാതി പറഞ്ഞുകൊണ്ടിരിക്കുകയാണെങ്കില്‍ നാം അതില്‍ തന്നെയായിരിക്കും. എന്നാല്‍ നാം കഷ്ടതയുടെ നടുവില്‍ ദൈവത്തെ സ്തുതിച്ചു കൊണ്ടിരുന്നാല്‍ ദൈവം നമ്മെ അതില്‍ നിന്നുയര്‍ത്തും. ഓരോ ദിവസവും നമുക്ക് നന്ദി പറഞ്ഞുകൊണ്ടും ഉപകാരസ്മരണയോടുകൂടെ ആരംഭിക്കാം. പിശാചിനു മുകളില്‍കൂടി നമുക്ക് ചാടിക്കടക്കാം. നാം നമ്മുടെ ഹൃദയത്തില്‍ സംസാരിത്തില്‍ നല്ല കാര്യങ്ങള്‍ക്കൊണ്ടു നിറച്ചില്ലെങ്കില്‍ സാത്താന്‍ തെറ്റായ കാര്യങ്ങള്‍ക്കൊണ്ടു നിറയ്ക്കും. നന്ദിയുള്ളവര്‍ പരാതി പറയുകയില്ല. അവര്‍ തങ്ങള്‍ക്കുള്ള നല്ല കാര്യങ്ങളില്‍ ദൈവത്തോടുള്ള നന്ദിയില്‍ തിരക്കുള്ളവരായതുകൊണ്ട് പരാതി പറയുവാന്‍ ഇടയുള്ള കാര്യങ്ങള്‍ കണ്ടെത്തുവാന്‍ സമയമില്ല. സ്തുതിക്കുകയും നന്ദി പറയുകയും ചെയ്യുന്നത് നല്ല കാര്യമാണ്. പിറുപിറുക്കുന്നതും പരാതിപ്പെടുന്നതും പൈശാചികമാണ്, സ്തുതിക്കുകയും നന്ദിപറയുകയും ചെയ്യുന്നത് വളരെ നല്ലതാണ്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/