പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
ഫോണിനുമുമ്പെ സിംഹാസനത്തിലേക്കുപോവുക
അതിനെ (വിവേകം) വെള്ളിയെപ്പോലെ അന്വേഷിച്ചു നിക്ഷേപങ്ങളെപ്പോലെ തിരയുന്നു എങ്കില്‍ നീ യഹോവഭക്തി ഗ്രഹിക്കുകയും ദൈവിക പരിജ്ഞാനം (സര്‍വ്വജ്ഞാനി) കണ്ടെത്തുകയും ചെയ്യും. യഹോവയല്ലോ ജ്ഞാനം നല്കുന്നത് അവന്‍റെ വായില്‍ നിന്നു പരിജ്ഞാനവും വിവേകവും വരുന്നു. – സദൃശ്യവാക്യങ്ങള്‍ 2:4-6
ആരില്‍ നിന്നെങ്കിലും ഉപദേശം ലഭിക്കണമെന്നു കരുതി ഓടി നടക്കാതെ പ്രാര്‍ത്ഥിക്കുകയും മനുഷ്യരുടെ ഉപദേശം തേടി പോകണമോ ദൈവിക ഉപദേശം മതിയോ എന്ന് ആരായുകയും ചെയ്യണം. എന്‍റെ സ്വന്തം ജീവിതത്തില്‍ പല പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു, എന്നാല്‍ ഒരു പ്രാവശ്യം ഒഴിച്ച് മറ്റൊരിക്കലും ഞാന്‍ മനുഷ്യനോട് ആലോചിക്കുവാനായി പോയിട്ടില്ല. ഞാന്‍ ഒരിക്കല്‍ പോയതാകട്ടെ ശുശ്രൂഷയില്‍ ഉള്ളവളെങ്കിലും സ്വയം ശകാരിച്ചു ജീവിച്ചിരുന്നതിനാല്‍ എന്നെ സഹായിപ്പാന്‍ കഴിഞ്ഞില്ല. അതവളുടെ കുറ്റമല്ല, അതിനുള്ള അഭിഷേക നിയോഗമോ അവള്‍ക്കില്ലായിരുന്നു.
ദൈവം ആരംഭിച്ചിട്ടില്ലാത്ത ഒരു കാര്യം ചെയ്യുവാന്‍ അവന്‍ ആരെയും നിയോഗിക്കാറില്ല. പലപ്പോഴും ആളുകള്‍ പരിശുദ്ധാത്മാവിന്‍റെ നേതൃത്വമോ നടത്തിപ്പോ പരിഗണിക്കാതെ മറ്റാളുകളുടെ ആലോചന തേടി പോകാറുണ്ട്, അതു നല്ലതും നിലനില്ക്കുന്നതുമായ ഫലം ഉളവാക്കുകയില്ല. ആകയാല്‍ നിങ്ങള്‍ ഏതെങ്കിലും പ്രശ്നത്തില്‍ അകപ്പെടുമ്പോള്‍ ആദ്യമെ ദൈവസിംഹാസനത്തിലേക്കു പോയി ദൈവഹിതം അറിഞ്ഞശേഷമെ ഫോണ്‍ എടുക്കാന്‍ പോകാവൂ. ഞാന്‍ ഈ പറയുന്നതിന്‍റെ സാരാംശം ആലോചനയും ഉപദേശവും തേടുന്നതു തെറ്റാണെന്നല്ല, എന്നാല്‍ ഒന്നാമതു പ്രാര്‍ത്ഥിക്കുകയും പരിശുദ്ധാത്മാവിനാല്‍ കര്‍ത്താവു നിങ്ങളെ നയിക്കേണ്ടതിനായി അനുവദിക്കുക. നിങ്ങള്‍ക്കാവശ്യമായ ശരിയായ ഉപദേശകനെ, അവന്‍ തിരഞ്ഞെടുത്തു തരും. എന്തുകൊണ്ടെന്നാല്‍ നിങ്ങള്‍ ഇപ്പോള്‍ ഇടപ്പെട്ടുകൊണ്ടിരിക്കുന്നതോ ആലോചിച്ചുകൊണ്ടോ ഇരിക്കുന്ന ആള്‍ ഒരുപക്ഷെ നിങ്ങളുടെ അടുത്ത സ്നേഹിതനായിരുന്നാലും ദൈവം ഉദ്ദേശിക്കുന്ന ആലോചനക്കാരന്‍ അതല്ലായിരിക്കാം. ആയതിനാല്‍ ഞാന്‍ വീണ്ടും ആവര്‍ത്തിച്ചു പറയട്ടെ പ്രാര്‍ത്ഥിക്കുക.
ജോയ്സിന്റെ മലയാളത്തിലുള്ള ക്ലാസ്സുകൾക്കായി സന്ദർശിക്കുക tv.joycemeyer.org/Malayalam
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/