പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ധ്യാനംഉദാഹരണം
ചിരിക്കുന്നതില്‍ തെറ്റില്ല
നീതിമാന്മാരെ (ദൈവസന്നിധിയില്‍ നീതിയോടെ നില്‍ക്കുന്നവര്‍) യഹോവയില്‍ സന്തോഷിച്ചാനന്ദിപ്പിന്‍ (യാതൊരു വിട്ടുവീഴ്ചയുമില്ലാതെ) ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരുമായുള്ളോരെ ഘോഷിച്ചുല്ലസിപ്പിന്‍. – സങ്കീര്‍ത്തനം 32:11
ഈ ലോകത്തില്‍ അനേകം ഗൗരവമേറിയ കാര്യങ്ങള്‍ നടക്കുന്നു, നാം അവയെ അറിയുകയും അതിനുവേണ്ടി ഒരുങ്ങുകയും ചെയ്യണം. എന്നാല്‍ അതെസമയം നാം വസ്തുതകളെ ആയിരിക്കുമ്പോലെ മനസ്സിലാക്കുകയും അവയെ ഭയശങ്കകള്‍ കൂടാതെ ആത്മവിശ്വാസത്തോടും ആശ്വാസത്തോടും അഭിമുഖീകരിക്കുവാന്‍ പരിശീലിക്കണം. ദൈവം തന്‍റെ പുത്രനായ കര്‍ത്താവായ യേശു മുഖാന്തരം അവന്‍റെ മരണ പുനരുത്ഥാനങ്ങളിലൂടെ നല്‍കിയിരിക്കുന്ന ജീവിതം ആസ്വദിക്കുവാന്‍ പഠിക്കണം (യോഹന്നാന്‍ 10:10 കാണുക). ഈ ലോകത്തില്‍ ഇന്ന് നടക്കുന്ന എല്ലാ പ്രയാസപ്പെടുത്തുന്ന അനുഭവങ്ങളുടെ നമ്മുടെ ഓരോ ദിവസത്തെയും പ്രഖ്യാപനം ഇതായിരിക്കണം. “ഇതു യഹോവ ഉണ്ടാക്കിയ ദിവസം ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.”
ക്രിസ്ത്യാനികളായ നാം കൂടുതലായി ചെയ്യേണ്ട കാര്യമാണ് ചിരിക്കുന്നത്. നമ്മള്‍ ദൈവവചനം ഹൃദ്യമാക്കുന്നതിനും ജീവിതത്തെക്കുറിച്ചും ദൈവികമായ നമ്മുടെ വളര്‍ച്ചയെപ്പറ്റിയും നമ്മുടെ ജീവിത്തില്‍ പൂര്‍ണ്ണത കൈവരിക്കുവാനുള്ള കഠിന ശ്രമത്തിലാണ്. നാം ഈ നിലയിലുള്ള ഭാരമേറിയ ചുമടുകളുമായി മുന്‍പോട്ടുപോകുമ്പോള്‍ നാം അല്പം കൂടി അധികമായി ചിരിക്കുമ്പോള്‍ സന്തോഷത്തോടെ ആയിരിക്കുമ്പോള്‍ നമ്മുടെ ഭാരങ്ങളെല്ലാം വളരെ ലഘുവായി അനുഭവപ്പെടുന്നു.
നാം ആയിരിക്കുന്ന ഈ ലോകത്തില്‍ ചിരിക്കുവാന്‍ വക തരുന്ന അനേകം കാര്യങ്ങളില്ല അതുകൊണ്ട് നാം അത് ലക്ഷ്യത്തോടെ ചെയ്യണം. സങ്കടപ്പെടുവാന്‍ കാരണമായ അനേകം കാര്യങ്ങള്‍ കണ്ടെത്തുവാന്‍ ഏളുപ്പമാണ്. നാം അല്പമൊന്നു ശ്രമിച്ചാല്‍ സന്തോഷത്തോടെ ആയിരിക്കുവാന്‍ കഴിയും. നമ്മുടെ ജീവിതം സന്തോഷകര മാക്കുവാന്‍ തക്കവണ്ണം ചിരിക്കണം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
പുതിയ ദിവസത്തില്‍ നിങ്ങളെ പുതുതാക്കുന്ന ദൈവവചനം, വര്‍ഷത്തില്‍ ഓരോ ദിവസവും നിങ്ങള്‍ക്കു പുതിയ അനുഭവമാകും. ജീവിതത്തിലെ ഓരോ വെല്ലുവിളിയും നിങ്ങള്‍ ഏറ്റെടുക്കുന്നതിനു മുമ്പ് പ്രോത്സാഹനത്തോടും ബലത്തോടുംകൂടെ ഓരോ ദിവസവും തുടങ്ങുക. ദൈവത്തിന്‍റെ കരുണയും വീക്ഷണവും അവ നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഓരോ പുതിയ ദിവസത്തിലും നിങ്ങളെ അവ പുതുതാക്കും!
More
ഈ പദ്ധതി നൽകിയതിന് ജോയ്സ് മേയർ മന്ത്രാലയങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://tv.joycemeyer.org/malayalam/