പറന്നുപോകും നാം ഒരിക്കൽഉദാഹരണം
4. അവർ അനേകർ!
ഒരിക്കൽ ഭൂതംബാധിച്ച ഒരു മനുഷ്യനെ യേശുവിന്റെ അടുക്കൽ കൊണ്ടുവന്നു. ആ മനുഷ്യൻ യേശുവിനോട് പറഞ്ഞു, ‘ഞങ്ങൾ പലർ ആകുന്നു.’ പക്ഷേ ആ മനുഷ്യൻ വിടുവിക്കപ്പെട്ടു (മർക്കോ 5:1-20). നമ്മുടെ ശത്രു നമ്മെക്കാൾ ശക്തിശാലിയാണെന്ന് പലപ്പോഴും നാം ചിന്തിക്കാറില്ലേ?
ദാവീദിന് മുന്നിൽ ഗോല്യാത്ത് ശക്തിശാലിയായി തോന്നി (1 ശമു 17). അമാലേക്യരുടെ വലിയ സൈന്യത്തിനെതിരെ യുദ്ധം ചെയ്യാനായി 32,000 ആളുകളെ തയ്യാറാക്കാൻ ഗിദെയോന് സാധിച്ചു; പക്ഷേ ആ സൈന്യത്തെ 300 ആക്കി കുറക്കാൻ ദൈവം നിശ്ചയിച്ചു (ന്യായാ 6-7). എന്നാൽ, ബൈബിളിലെ ഇപ്രകാരമുള്ള ഉദാഹരണങ്ങളിൽ, ആരെല്ലാം ദൈവത്തിന്റെ പക്ഷം നിന്നുവോ, അവരെല്ലാം വിജയിച്ചിട്ടുണ്ട്.
ദൈവം നമ്മോടൊപ്പം ഉണ്ടെങ്കിൽ, നാം ബലഹീനരാകുമ്പോൾ തന്നെ ശക്തരാകുന്നു (2 കൊരി 12:10). ബലമുള്ളതിനെ ലജ്ജിപ്പിപ്പാൻ ദൈവം ബലഹീനരെ തിരഞ്ഞെടുക്കുന്നു (1 കൊരി 1:27).
ദൈവത്തെ കൂടാതെയുള്ള പലരെക്കാളും ദൈവം ഉള്ള ഒരു വ്യക്തി ബലവാനാകുന്നു.
പ്രാർത്ഥന: ദൈവമേ, ശത്രുവിനോട് പോരാടുമ്പോൾ എപ്പോഴും അങ്ങയോട് ചേർന്നു നില്പാൻ എന്നെ സഹായിക്കേണമേ. ആമേൻ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ ഒന്നിച്ച് തിരുവെഴുത്തുകളിൽ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com