പറന്നുപോകും നാം ഒരിക്കൽഉദാഹരണം

പറന്നുപോകും നാം ഒരിക്കൽ

10 ദിവസത്തിൽ 6 ദിവസം

6.  ആർക്ക് നിങ്ങളെ വിടുവിക്കാനാകും?

ആജാനബാഹുവും മല്ലനുമായിരുന്ന ഗോല്യാത്തിനെയാണ് തങ്ങളുടെ രക്ഷിതാവായും സംരക്ഷകനായും ഫെലിസ്ത്യർ തിരഞ്ഞെടുത്തത്;  ഈ ആജാനബാഹുവിനെതിരെ പോരാടാനായി കുറിയവനായ ദാവീദ് തിരഞ്ഞെടുത്തതോ ദൈവത്തെ ആയിരുന്നു! പറയേണ്ടതില്ലല്ലോ, ഒടുവിൽ ആ മല്ലൻ വധിക്കപ്പെട്ടു (1 ശമു 17). 

പലപ്പോഴും നാം മറ്റുള്ളവരേക്കാൾ മേന്മയേറിയവർ എന്ന ചിന്ത ഉണ്ടാകാറുണ്ട്. അത് പോകട്ടെ. എന്നാൽ നാംദൈവത്തെക്കാൾ മേന്മയേറിയവർ എന്ന ചിന്ത ഉണ്ടായാലോ? വാസ്തവത്തിൽ, അതു തന്നെയാകണം ഗോല്യാത്തിനും തോന്നിയത്. ‘നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ’, എന്ന് പറഞ്ഞ് അവൻ ദാവീദിനെ കളിയാക്കി. യഹോവയാം ദൈവം നമ്മുടെ പാറയാം പരിപാലകൻ തന്നെ (ആവർത്ത 32: 4). നമ്മേ പിശാചിൽ നിന്ന്സംരക്ഷിക്കുന്നതും അവൻ തന്നെ.

ശരിയായ സംരക്ഷകനെ തിരഞ്ഞെടുത്താൽ നിങ്ങൾ ഒരിക്കലും പരാജയപ്പെടുകയില്ല!

പ്രാർത്ഥനകർത്താവേ, എന്റെ സംരക്ഷകനായും പരിപാലകനായും അങ്ങയെ തിരഞ്ഞെടുക്കുവാൻ  എന്നെ സഹായിക്കേണമേ. ആമേൻ

തിരുവെഴുത്ത്

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

പറന്നുപോകും നാം ഒരിക്കൽ

മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്‌. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ഞങ്ങൾ‌ ഒന്നിച്ച് തിരുവെഴുത്തുകളിൽ‌ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com