പറന്നുപോകും നാം ഒരിക്കൽഉദാഹരണം

പറന്നുപോകും നാം ഒരിക്കൽ

10 ദിവസത്തിൽ 1 ദിവസം

1.  അവൻ എത്രത്തോളം ക്ഷമിച്ചുകൊണ്ടിരിക്കും?

ഞാൻ ഒരു വളർത്തു നായയെ വാങ്ങി. അതിനെ നന്നായി പരിശീലിപ്പിക്കാനായി ഞാൻ ദീർഘ നാളുകൾ ശ്രമിച്ചു, എന്നിട്ടും ഇപ്പോഴും കടന്നു വരുന്ന എല്ലാ സന്ദർശകർക്കും ഈ നായ അപകടകാരിയായി തുടരുന്നു! അതിലുള്ള എന്റെആശ ഇപ്പോൾ നഷ്ടപ്പെട്ടു. ഞാൻ ആ വളർത്തു മൃഗത്തോട് എന്തു ചെയ്യണമെന്ന് നിങ്ങൾ നിർദ്ദേശിക്കാമോ?

ദൈവം നിങ്ങളെയും എന്നെയും ഒരു മഹത്തായ ഉദ്ദേശ്യത്തോടു കൂടെയാണ് സൃഷ്ടിച്ചത് (യിരെ 29:11). നാം അവന്റെ വഴികളെ ത്യജിച്ച് നമ്മുടെ വഴിയിൽ തന്നെ തുടരുകയാണെങ്കിൽ എന്തു ചെയ്യാനാകും? ഭൂമിയിയിലുള്ള സകലരോടും ക്ഷമിച്ച് നിത്യജീവൻ നൽകാൻ ദൈവത്തിന് ആഗ്രഹമുണ്ട് (യോഹ 3:16).

ദുഷ്ടത അതിന്റെ പാരമ്യത്തിലെത്തിയപ്പോൾ ദൈവം സകലത്തേയും  പ്രളയത്താൽ നശിപ്പിച്ചു (ഉൽപ്പ 7). എന്നാൽ പ്രളയത്താൽ ഇനി ഒരിക്കലും ഭൂമിയെ നശിപ്പിക്കിയില്ലായെന്ന് അവൻ പിന്നീട് വാഗ്ദാനവും ചെയ്തു (ഉൽപ്പ 9:15). എന്തുകൊണ്ട് നാം ഇനി അവനിലേക്ക് തിരിഞ്ഞുകൂടാ?

ദൈവ കോപത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഏക മാർഗ്ഗമാണ് മാനസാന്തരം!

പ്രാർത്ഥനകർത്താവേ, അങ്ങ് എന്നെ സൃഷ്ടിച്ചതിന്റെ ഉദ്ദേശ്യം തിരിച്ചറിഞ്ഞ് ദിനം പ്രതി എന്റെ ജീവിതത്തെ നയിക്കാൻ എന്നെ സഹായിക്കേണമേ. ആമേൻ

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

പറന്നുപോകും നാം ഒരിക്കൽ

മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്‌. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ഞങ്ങൾ‌ ഒന്നിച്ച് തിരുവെഴുത്തുകളിൽ‌ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com