പറന്നുപോകും നാം ഒരിക്കൽഉദാഹരണം

പറന്നുപോകും നാം ഒരിക്കൽ

10 ദിവസത്തിൽ 8 ദിവസം

8.  പ്രഭാതഭക്ഷണം, മദ്ധ്യാഹ്നഭക്ഷണം, അത്താഴം

എന്റെ ജീവിതകാലം മുഴുവൻ ഞാൻ വളരെ വിശ്വസ്തതയോടെ മറക്കാതെ, ചെയ്തുകൊണ്ടിരിക്കുന്ന ഒരു കാര്യമാണ്, പ്രഭാതഭക്ഷണവും മദ്ധ്യാഹ്നഭക്ഷണവും അത്താഴവും കഴിക്കുക എന്നത്! താൻ ദിവസത്തിൽ മൂന്നു പ്രാവശ്യംഎന്താണ്‌ ചെയ്തതെന്ന് ദാവീദ് പറയുന്നു: ദൈവത്തോട് നിലവിളിക്കുക (സങ്കീ 55: 17).

പതിവായും കൃത്യമായും  ഭക്ഷണം കഴിക്കുക  എന്നത് വളരെ പ്രാധാന്യമേറിയതാണ്. ശാരീരിക വ്യായാമം ചെയ്യുന്നതും വളരെ നല്ലതാണ്  (1 തിമോ 4: 7). എന്നാൽ ഇവയൊക്കെ നിങ്ങളുടെ ശരീരത്തിന് മാത്രമേ പ്രയോജനമാകുന്നുള്ളൂ.

കുറഞ്ഞത് ഭക്ഷണം കഴിക്കുന്നത്ര തവണയിങ്കിലും നിങ്ങളുടെ ആന്തരിക മനുഷ്യനെയും പോഷിപ്പിക്കാൻ മറക്കരുത്. നിങ്ങളുടെ ആത്മാവിന് കണ്ണുനീരു കൊണ്ടും ജീവിക്കാൻ സാധിക്കും (സങ്കീ 42:3)!

നിങ്ങൾ ദൈവത്തെ ആത്മാർത്ഥമായി  സ്നേഹിക്കുന്നുവെങ്കിൽ നിങ്ങളുടെ ആത്മാവിനെയും മറ്റുള്ളവരെയും കൂടെ പോഷിപ്പിക്കുക (യോഹ 21: 15-22).

നിങ്ങൾ എത്രയും ആത്മാർത്ഥമായി ദൈവത്തോട് ബന്ധപ്പെട്ടിരിക്കുന്നുവോ, അത്രയും ശക്തമായിരിക്കും നിങ്ങളുടെ ആത്മാവ്.

പ്രാർത്ഥന: കർത്താവേ, അങ്ങയോട് നിലവിളിച്ചു അങ്ങയിൽ നിന്നും  ആവിശ്യത്തിനുള്ള ഭക്ഷണത്തെ പ്രാപിപ്പാൻ സഹായിക്കേണമേ. ആമേൻ

തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

പറന്നുപോകും നാം ഒരിക്കൽ

മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്‌. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ഞങ്ങൾ‌ ഒന്നിച്ച് തിരുവെഴുത്തുകളിൽ‌ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com