പറന്നുപോകും നാം ഒരിക്കൽഉദാഹരണം
9. ഞാനോ …
വളരെ തിരക്കുള്ള എന്റെ സുഹൃത്തുക്കളിൽ ഒരാളെ, ഞാൻ ഒരിക്കൽ ഒരു പ്രത്യേക അവസരത്തിൽ വീട്ടിലേക്ക് ക്ഷണിച്ചു. അദ്ദേഹത്തിന്റെ പ്രതികരണം "നിങ്ങൾ ക്ഷണിച്ചതിന് വളരെ നന്ദി; പക്ഷെ ഞാൻ ....". അതിനു ശേഷംഅദ്ദേഹം പറഞ്ഞത്, മുഴുവൻ സാഹചര്യത്തെയും മാറ്റിമറിച്ചു! ദാവീദിന്റെ ഈ വാക്യത്തിലെ 'ഞാനോ ...' എന്നുള്ള ഉപയോഗം തന്റെ പ്രപഞ്ചസൃഷ്ടാവുമായുള്ള ബന്ധത്തെ കാണിക്കുകയും അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്നുംവ്യത്യസ്തനാക്കുകയും ചെയ്യുന്നു.
കർത്താവിന്റെ കുടുംബത്തിലേക്ക് ചേർക്കപ്പെട്ടതിന് ശേഷം ഞാൻ ഒരിക്കലും പഴയ വ്യക്തിയല്ല (2 കൊരി 5:17). ഒരിക്കൽ ഞാൻ മരിച്ചവനായിരുന്നു, എന്നാൽ വീണ്ടും ജീവിക്കുന്നു; കാണാതെ പോയിരുന്നു, എന്നാൽ കണ്ടുകിട്ടിയിരിക്കുന്നു; അന്ധനായിരുന്നു, എന്നാൽ ഇപ്പോൾ എനിക്ക് കാഴ്ച്ച ലഭിച്ചിരിക്കുന്നു (ലൂക്കോ 15:24)!
ഞാൻ ഉരുവാകുന്നതിന് മുന്നമേ തന്നെ ദൈവം എന്നെ അറിഞ്ഞു (യിരെ 1:4-5). ദൈവം എന്നെ ഭയങ്കരവും അതിശയവും ആയി സൃഷ്‌ടിച്ചിരിക്കുന്നു (സങ്കീ 139:13-14). ഞാൻ അതിശയകരമായി തിരഞ്ഞെടുക്കപ്പെട്ടവനും ദൈവത്തിന് സ്വന്തവുമാണ് (1 പത്രോ 2:9).
നിങ്ങളും സൃഷ്ടികർത്താവും തമ്മിലുള്ള ബന്ധം കാണിക്കാനായി 'ഞാനോ........' എന്നതിന് ശേഷം എന്ത് എഴുതി ചേർക്കാൻ നിങ്ങൾ താല്പര്യപ്പെടും?
നിങ്ങളുടെ 'ഞാനോ ... ...' എന്നത് മറ്റുള്ളവരുടെ മുൻപിലുള്ള നിങ്ങളുടെ ഭൂരിഭാഗം വ്യക്തിത്വത്തെയും വെളിപ്പെടുത്തുന്നു.
പ്രാർത്ഥന: കർത്താവേ, അങ്ങ് മുഖാന്തരം ഞാൻ ആരാണെന്നതിന്റെ മൂല്യം ഒരു പരിധിവരെ മനസ്സിലാക്കാൻ എന്നെസഹായിക്കേണമേ. ആമേൻ
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ ഒന്നിച്ച് തിരുവെഴുത്തുകളിൽ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com