പറന്നുപോകും നാം ഒരിക്കൽഉദാഹരണം

പറന്നുപോകും നാം ഒരിക്കൽ

10 ദിവസത്തിൽ 7 ദിവസം

7.  നിങ്ങളുടെ ശത്രുവിനെ പരാജയപ്പെടുത്തുക

അടുത്തയിടെ ഇന്ത്യയിലെ ഒരു ആരോഗ്യമന്ത്രി പറഞ്ഞതാണിത്,  ‘കൊറോണ വൈറസിൽനിന്നും നമ്മെ രക്ഷിപ്പാൻ ദൈവത്തിന് മാത്രമേ  സാധിക്കൂ.’ ദൈവത്തെ മാനിക്കുന്ന ഒരു ശക്തമായപ്രസ്താവനയാണിത്! ലോകത്തിലുടനീളമായി നിരവധി ആളുകൾ ഈ ശക്തമായ തിരിച്ചറിവിലേക്ക്ഇപ്പോൾ വന്നിട്ടുണ്ട്.

താനല്ല, ദൈവം അവരെ പാരജയപ്പെടുത്തും (55:19), എന്ന് ദാവീദ് ഇവിടെ പറയുന്നത് പ്രത്യേകംശ്രദ്ധേയമാണ്. നാം പലപ്പോഴും നമ്മുടെ ബലത്താൽ ശത്രുവിനെ പരാജയപ്പെടുത്താനാണ്ശ്രമിക്കാറുള്ളത്. വചനത്തിൽ പല തവണ ആവർത്തിച്ചിട്ടുള്ള വാക്യമാണ്, ‘ദൈവം നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും’ (പുറ 14:14; ആവർ 3:22).

ദൈവത്തെ ഭയപ്പെടാത്തവർ വളരെ എളുപ്പത്തിൽ പരാജയപ്പെടും (55;19); നിങ്ങൾ ദൈവത്തെഭയപ്പെടുമ്പോൾ ദൈവം നിങ്ങളുടെ ശത്രുക്കളെ വളരെ നിസ്സാരമായി പരാജയപ്പെടുത്തും. ഓർക്കുവിൻ, വ്യക്തികളല്ല നിങ്ങളുടെ ശത്രു, പക്ഷേ അവരെ പലപ്പോഴും നിയന്ത്രിക്കുന്നസാത്താൻ.

നിങ്ങളുടെ ശത്രു ആരാണെന്നും, ആ ശത്രുവിനെ എങ്ങനെ പരാജയപ്പെടുത്തണമെന്നുംനിങ്ങൾക്കറിയാമോ?

ദൈവം നമുക്കായി യുദ്ധം ചെയ്യുമ്പോൾ, നമ്മുടെ ശത്രുവിന് ജയിക്കാൻ കഴിയില്ല!

പ്രാർത്ഥന: കർത്താവേ, എന്റെ ശത്രു സദാ പരാജയപ്പെടുവാനായി, പോരാട്ടം അങ്ങേക്ക് വിട്ടുതരുവാൻ എന്നെ പഠിപ്പിക്കേണമേ. ആമേൻ

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

പറന്നുപോകും നാം ഒരിക്കൽ

മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്‌. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ഞങ്ങൾ‌ ഒന്നിച്ച് തിരുവെഴുത്തുകളിൽ‌ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com