പറന്നുപോകും നാം ഒരിക്കൽഉദാഹരണം

പറന്നുപോകും നാം ഒരിക്കൽ

10 ദിവസത്തിൽ 10 ദിവസം

10.  പറന്നു പോകാം

പക്ഷികളെ പോലെ പറക്കാൻ ചെറുപ്പകാലത്ത് ഞാനും ആഗ്രഹിച്ചിരുന്നു. വർഷങ്ങൾക്ക് ശേഷം വിമാനത്തിൽ പറക്കാൻ അവസരം ലഭിച്ചപ്പോൾ, പക്ഷികളുടെ അനുഭവമായി അതിനെ ഞാൻ കരുതി.

ജീവിതത്തിലെ പ്രശ്നങ്ങളുടെ മധ്യത്തിൽ എവിടെയെങ്കിലും പോയി മാറി നിൽക്കുവാൻ പലപ്പോഴും നാമുംആഗ്രഹിച്ചിട്ടുണ്ടാകും. ഇവിടെ, അതു പോലെയുള്ള ഒരു അനുഭവത്തിലൂടെ കടന്നു പോകയായിരുന്നു ദാവീദും.

അതെ, യഹോവയെ കാത്തിരിക്കുന്നവർ കഴുകന്മാരെ പോലെ ചിറകടിച്ച് ഉയരും (യെശ 40:31). യേശു പറഞ്ഞു, “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരെ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെആശ്വസിപ്പിക്കും”  (മത്താ 11:28).

ഈ ലോകമല്ല നമ്മുടെ ഭവനം. ഒരു നാൾ, നാം ഇവിടെ നിന്നും എന്നേക്കുമുള്ള വിശ്രമത്തിനായി പറന്നു പോകും (സങ്കീ 90:10).

കാണുമാ ക്രൂശതിൽ ദാസനാം ഏഴ ഞാൻ

അതിൽ നിന്ദ പേറിടും മോദാൽ

വിളിച്ചീടുമവൻ ആ ദിനം ഭവനേ

നിത്യം പങ്കിടും തൻ മഹത്വം 

ഈ ഭൂമിയിൽ താമസിക്കുന്ന കാലത്തോളം, നാം വിശ്രമത്തിനായി കാംക്ഷിച്ചു കൊണ്ടിരിക്കും.

പ്രാർത്ഥന: കർത്താവേ, എന്റെ ഇപ്പോഴുള്ള പ്രതിസന്ധികളെ മറന്ന് അങ്ങയിൽ എല്ലായ്പ്പോഴും വിശ്രമം കണ്ടെത്തുവാൻ എന്നെ സഹായിക്കേണമേ. ആമേൻ

തിരുവെഴുത്ത്

ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

പറന്നുപോകും നാം ഒരിക്കൽ

മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്‌. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.

More

ഈ പ്ലാൻ‌ നൽ‌കിയതിന്‌ ഞങ്ങൾ‌ ഒന്നിച്ച് തിരുവെഴുത്തുകളിൽ‌ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com