പറന്നുപോകും നാം ഒരിക്കൽഉദാഹരണം
3. പൊറുതിയില്ലാതെ ഞരങ്ങുകയാണോ?
‘ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത്’ എന്നാണ് ബൈബിൾ പറയുന്നത് (ഫിലി 4:6). ഒരിക്കലും ഒന്നിനെക്കുറിച്ചും വിചാരപ്പെടാത്ത ഏതെങ്കിലും മനുഷ്യൻ കാണുമോ? ഒരിക്കലുമില്ല! മൂല ഭാഷയായ ഗ്രീക്കിൽ ‘തുടർച്ചയായിവിചാരപ്പെടരുത്’ എന്നുള്ള അർത്ഥവും ഈ വാക്യത്തിന് നല്കാം.
എന്തിനെക്കുറിച്ചും വിചാരപ്പെടുക എന്നത് മാനുഷികസഹചമാണ്. പക്ഷേ തുടർച്ചയായി വിചാരപ്പെട്ടുകൊണ്ടിരുന്നാൽ നിങ്ങൾ തളർന്നു പോകും. അതു മൂലം ഉണ്ടാകുന്ന ആഘാതം പരിഹരിക്കാൻ വളരെ പ്രയാസമാണ്.
നിങ്ങൾ എന്തു തിന്നും എന്തു കുടിക്കും എന്നോർത്താണോ കൂടുതൽ വിചാരപ്പെടുന്നത് (മത്താ 6:25)? നശിച്ചുകൊണ്ടിരിക്കുന്ന ആത്മാക്കൾക്കായുള്ള നിങ്ങളുടെ ദു:ഖവും വേദനയും എത്രമാത്രമാണ് (റോമ 9:2)?
നാളെ നിങ്ങൾ എത്രമാത്രം വിചാരപ്പെടേണ്ടിവരും എന്ന് പൂർണമായി അറിയാമെങ്കിൽ മാത്രം നാളയെ കുറിച്ച് വ്യാകുലപ്പെടുക.
പ്രാർത്ഥന: കർത്താവേ, അങ്ങ് എനിക്കായ് കരുതുന്നവനാകയാൽ എന്റെ സകല ചിന്താകുലവും അങ്ങയുടെ പക്കൽ ഭരമേല്പിക്കുവാൻ എന്നെ സഹായിക്കേണമേ. ആമേൻ (1 പത്രോ 5:7)
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യരെല്ലാം തന്നെ ഏകാന്തത അനുഭവിക്കുകയും, മരണത്തെ ഭയപ്പെടുകയും ചെയ്യുന്ന ഒരു കാലഘട്ടം! സ്വർഗ്ഗീയവീക്ഷണത്തോടെ കഴിയേണ്ട ദൈവമക്കൾക്കുപോലും വെല്ലുവിളിയായി മാറിയിരിക്കുകയാണ് കോവിഡ്-19. തുടർന്ന് വായിക്കുവാൻ താല്പര്യപ്പെടുന്ന നിങ്ങളുടെ മാനസ്സികാവസ്ഥയും ദൈവം നന്നായി അറിയുന്നു. ദൈവവുമായി നല്ല ബന്ധത്തിൽ കഴിയുന്ന, ദൈവത്തിന് കീഴടങ്ങിയിരിക്കുന്ന, ഒരു ദൈവപൈതലിന് ശത്രുവിനും മരണത്തിനും മേൽ വിജയം ഉണ്ട്. നാം ഈ ലോകത്തിലെ വാസം വളരെ വേഗം പൂർത്തിയാക്കി പരലോകത്തിലേക്ക് പറന്നു പോകാനുള്ള പ്രത്യാശയോടെ ആയിരിക്കാം.
More
ഈ പ്ലാൻ നൽകിയതിന് ഞങ്ങൾ ഒന്നിച്ച് തിരുവെഴുത്തുകളിൽ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.learnfromhim.com