അതിരാവിലെ തിരുസന്നിധിയിൽഉദാഹരണം

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 7 ദിവസം

ദൈവത്തെ പ്രസാദിപ്പിക്കുവാനായി ധാരാളം പണം ചെലവുചെയ്തു നടത്തുന്ന പെരുന്നാളുകളും പരിപാടികളും ഇന്ന് നമുക്ക് സുപരിചിതങ്ങളാണ്. ആഡംബരനിബിഡങ്ങളായ ഇത്തരം പരിപാടികള്‍ക്കായി പണം വാരിക്കോരി ചെലവഴിച്ച് ദൈവത്തിനുവേണ്ടി ഏതോ വലിയ കാര്യം ചെയ്തുവെന്ന് ധരിക്കുന്നവരും ധരിപ്പിക്കുന്നവരും, യിസ്രായേലിന്റെ ഒന്നാം രാജാവായ ശൗലിനോട് പ്രവാചകനായ ശമൂവേല്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. യിസ്രായേലിന്റെ ഏറ്റവും ചെറിയ ഗോത്രമായിരുന്ന ബെന്യാമീന്‍ഗോത്രത്തില്‍നിന്ന്, രാജസ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുവാന്‍ യോഗ്യതകള്‍ ഒന്നുമില്ലാതിരുന്ന ശൗലിനെ ദൈവം രാജാവാക്കിയശേഷം അമാലേക്യരെ തോല്‍പ്പിച്ച് അവര്‍ക്കുള്ളതെല്ലാം സമ്പൂര്‍ണ്ണമായി നശിപ്പിക്കുവാന്‍ അവനെ നിയോഗിച്ചു. തന്നെ രാജാവാക്കിയ രാജാധിരാജാവും സര്‍വ്വശക്തനുമായ ദൈവത്തെ അനുസരിക്കാതെ, തന്റെ രാജസ്ഥാനത്തിന് ഭീഷണിയുണ്ടാകാതിരിക്കുവാന്‍, അവന്‍ ജനത്തെ ഭയപ്പെട്ട് അവര്‍ പറഞ്ഞതനുസരിച്ച് അമാലേക്യരുടെ മാട്, തടിച്ച മൃഗം എന്നിവയില്‍ മേല്‍ത്തരമായതിനെ നിര്‍മ്മൂലമാക്കാതെ, യഹോവയ്ക്കു യാഗം കഴിക്കുവാനായി കൊണ്ടുവന്നു. ജനത്തെ അനുസരിച്ച് അവരുടെ പ്രീതിവാത്സല്യങ്ങള്‍ നേടിയില്ലെങ്കില്‍ അവര്‍ തന്റെ രാജസ്ഥാനത്തിന് ഭീഷണിയായിത്തീരുമെന്ന് ഭയപ്പെട്ടു. ദൈവത്തെക്കാളുപരി അവന്‍ ജനത്തെ അനുസരിച്ചു. 

                       സഹോദരങ്ങളേ! നിങ്ങള്‍ സഭയിലെയും സമൂഹത്തിലെയും സ്ഥാനമാനങ്ങള്‍ നിലനിര്‍ത്തുവാന്‍, ദൈവത്തിന്റെ കല്പനകള്‍ മറന്ന്, ദൈവമാണ് നിങ്ങള്‍ക്കിതൊക്കെയും നല്‍കിയതെന്നോര്‍ക്കാതെ, ചുറ്റുപാടുമുള്ള ഭൂരിപക്ഷത്തെ ഭയപ്പെട്ട്, അവരുടെ ഇംഗിതങ്ങള്‍ക്കൊത്തവണ്ണം പ്രവര്‍ത്തിക്കുന്നവരാണോ? അന്യായത്തില്‍നിന്നും അനുസരണക്കേടില്‍നിന്നുമുള്ള സമ്പാദ്യങ്ങള്‍കൊണ്ട് ദൈവത്തെ പ്രസാദിപ്പിക്കാമെന്നു കരുതുന്നുണ്ടോ? അങ്ങനെയെങ്കില്‍ ശൗലിന്റെ ദാരുണമായ തകര്‍ച്ച നിങ്ങള്‍ക്കു പാഠമായിരിക്കണം. ഗില്‍ബോവാപര്‍വ്വതത്തില്‍ ശൗലിന് നഷ്ടപ്പെട്ടത് യിസ്രായേലിന്റെ കിരീടം മാത്രമല്ല, പ്രത്യുത അവന്റെ പ്രിയപ്പെട്ട തലമുറ കൂടിയായിരുന്നു. 

അനുസരണത്താല്‍ വിശ്വാസത്താല്‍

ശുശ്രൂഷകരായ് തീരാന്‍

സഹിഷ്ണുതയാലും സ്‌നേഹത്താലും

പാരില്‍നിന്നൊളി വീശാന്‍...                       ശിഷ്യരാക്കി...

തിരുവെഴുത്ത്

ദിവസം 6ദിവസം 8

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com