അതിരാവിലെ തിരുസന്നിധിയിൽസാംപിൾ

അതിരാവിലെ തിരുസന്നിധിയിൽ

366 ദിവസത്തിൽ 15 ദിവസം

നാം നേരിടുന്ന പ്രതിസന്ധികളുടെ ഭീകരതയും ഭവിഷ്യത്തുകളെക്കുറിച്ചുള്ള ഭയവും, കഴിഞ്ഞ കാലങ്ങളില്‍ നമ്മെ അത്ഭുതകരമായി വഴിനടത്തിയ ദൈവത്തെ കാണുവാന്‍ കഴിയാത്തവണ്ണം നമ്മുടെ കണ്ണുകള്‍ കുരുടാക്കിക്കളയും. പതിനായിരക്കണക്കിനു പടയാളികളുമായി അശ്ശൂര്‍രാജാവായ സന്‍ഹേരീബ് യെഹൂദാപട്ടണങ്ങള്‍ക്കെതിരായി ഉപരോധം ഏര്‍പ്പെടുത്തിയപ്പോള്‍ ജനമെല്ലാം പരിഭ്രാന്തരായി. രാജ്യഭാരം ഏറ്റെടുത്ത നിമിഷംമുതല്‍, തന്റെ ജനത്തെ യഹോവയാം ദൈവത്തിങ്കലേക്കു നയിക്കുവാന്‍ ബദ്ധപ്പെട്ട ഹിസ്‌കീയാവ്, ഒരു സൈന്യത്തെ പരിശീലിപ്പിച്ചെടുക്കുവാന്‍ മിനക്കെട്ടില്ല. പ്രത്യുത, പതിറ്റാണ്ടുകളായി പൂട്ടിയിട്ടിരുന്ന യഹോവയുടെ ആലയം തുറന്ന് അറ്റകുറ്റപ്പണികള്‍ നടത്തുകയും യഹോവയുടെ ആലയത്തിലെ ശുശ്രൂഷ മുടക്കംകൂടാതെ നടത്തുവാന്‍ ദശാംശവും ആദ്യഫലങ്ങളും ദൈവാലയത്തിലേക്കു കൊണ്ടുവരുവാന്‍ ഉത്തരവിടുകയും ചെയ്തു. അനേക രാജ്യങ്ങളെ കീഴടക്കി ജൈത്രയാത്ര നടത്തിയ സന്‍ഹേരീബ് സൈന്യബലമില്ലാത്ത, യുദ്ധമുറകളറിയാത്ത ഹിസ്‌കീയാവിനെയും അവന്റെ ദൈവത്തെയും അധിക്ഷേപിച്ച് ജനരോഷം ഇളക്കിവിടുവാന്‍ ശ്രമിച്ചപ്പോള്‍ ഹിസ്‌കീയാവ് സൈന്യങ്ങളുടെ ദൈവമായ യഹോവയിങ്കലേക്ക് കണ്ണുകളുയര്‍ത്തി. തങ്ങളുടെ ചുറ്റും പാളയമടിച്ചിരിക്കുന്ന അശ്ശൂര്‍സൈന്യനിരകളുടെ മാനുഷിക ബലത്തെ ഭയപ്പെടാതെ സൈന്യങ്ങളുടെ ദൈവമായ യഹോവയില്‍ ആശ്രയിക്കുവാന്‍ അവന്‍ ജനത്തെ ഉദ്‌ബോധിപ്പിച്ചു. ആ രാത്രിയില്‍ യഹോവയാം ദൈവത്തിന്റെ ദൂതന്‍ അശ്ശൂര്‍പാളയത്തിലുണ്ടായിരുന്ന ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ കൊന്നൊടുക്കി. സന്‍ഹേരീബ് ഓടിപ്പോയി, അവന്റെ മക്കളാല്‍ കൊല്ലപ്പെട്ടു. 

                      സഹോദരാ! സഹോദരീ! മാനുഷിക കഴിവുകൊണ്ടും ബുദ്ധികൊണ്ടും പരിഹരിക്കപ്പെടുവാന്‍ കഴിയാത്ത പ്രതിസന്ധികളില്‍ നീ അകപ്പെട്ടിരിക്കുന്നുവോ? മുന്നോട്ടു പോകാനാകാത്തവണ്ണം നീ പ്രതിസന്ധിവ്യൂഹങ്ങളാല്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നുവോ? എങ്കില്‍ ഹിസ്‌കീയാവിനെപ്പോലെ ഈ അവസരത്തില്‍ യഹോവയാം ദൈവത്തെ ആശ്രയിക്കുവാന്‍ നിനക്കു കഴിയുമോ? തന്റെ ദൂതനെ അയച്ച് അശ്ശൂര്‍പാളയത്തിലെ ഒരു ലക്ഷത്തി എണ്‍പത്തയ്യായിരം പേരെ കൊന്നൊടുക്കിയ ദൈവത്തിന് നിന്നെ രക്ഷിക്കുവാന്‍ കഴിയുമെന്ന് നീ ഓര്‍ക്കുമോ? 

പ്രതിസന്ധി പെരുകുമ്പോൾ പ്രതികൂലം ഏറുമ്പോള്‍ 

പാരിലെന്‍ പ്രയാണത്തില്‍ പ്രതിബന്ധം നിറയുമ്പോള്‍ 

യേശു എന്റെ സങ്കേതമാം... എന്റെ കോട്ടയും യേശുവത്രേ 

അല്ലലില്‍ ആവലില്‍ യേശു എന്റെ രക്ഷകന്‍.                     കാര്‍മേഘത്തിന്നിരുളില്‍...

തിരുവെഴുത്ത്

ദിവസം 14ദിവസം 16

ഈ പദ്ധതിയെക്കുറിച്ച്

അതിരാവിലെ തിരുസന്നിധിയിൽ

പ്രതിദിനം പതിനായിരങ്ങളെ വിശ്വാസത്തിലും വിശ്വസ്തതയിലും വിശുദ്ധിയിലും പരിശുദ്ധാത്മ നിറവിൽ കർത്താവിനായി മുന്നേറുവാൻ വഴിയൊരുക്കുന്ന ബ്രദർ ഡോ. മാത്യൂസ് വർഗീസിൻ്റെ സുപ്രസിദ്ധ 366 ദിന ധ്യാനസമാഹാരം

More

ഈ പ്ലാൻ നൽകിയതിന് വേഡ് ടു വേൾഡ് ഫൗണ്ടേഷന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക http://www.brothermathewsvergis.com