അന്നന്നുള്ള മന്നഉദാഹരണം
നിത്യതക്കു വേണ്ടി ഒരുങ്ങുക
ധ്യാനം : വെളിപ്പാട് 21:27-കുഞ്ഞാടിന്റെ ജീവപുസ്തകത്തിൽ എഴുതിയിരിക്കുന്നവരല്ലാതെ അശുദ്ധമായത് യാതൊന്നും മ്ലേച്ഛതയും ഭോഷ്ക്കും പ്രവർത്തിക്കുന്നവൻ ആരും അതിൽ കടക്കുകയില്ല.
ക്രിസ്തീയ ജീവിതയാത്രയിൽ ഒരു ദൈവപൈതലിനു കൂടുതൽ പ്രത്യാശ നൽകുന്ന ഒരു കാര്യമാണ് നിത്യതയിൽ യേശുവിനോടുകൂടെ വാഴുക എന്നത്. ഒരു ദൈവപൈതലിന്റെ ഏറ്റവും വലിയ പ്രത്യാശ നിത്യതയിൽ യേശുവിനോടുകൂടെ കാണുക എന്നതാണ്. ഈ ലോകത്തിൽ ഒരു ദൈവഭക്തൻ സകല പാപങ്ങളെയും വിട്ടൊഴിഞ്ഞു വിശുദ്ധിയോടും വേർപാടോടും ജീവിച്ചു മുന്നോട്ടുപോകുന്നത് മരണത്തിനപ്പുറം ക്രിസ്തുവിനോടുകൂടെ വാഴാനാണ്. ഈ Iലോകസുഖങ്ങളെക്കാൾ,ലൗകീകനന്മകളേക്കാൾ ഏറ്റവും ശ്രെഷ്ഠമാണ് യേശുവിന്റെ കൂടെയുള്ള ജീവിതം. നമ്മുക്ക് നമ്മുടെ മരണം എപ്പോഴാണെന്ന് അറിയില്ല അതല്ല കർത്താവിന്റെ വരവ് എപ്പോഴാണെന്നും അറിയില്ല. ഏതു നിമിഷവും സംഭവിക്കാം. എന്നാൽ നമ്മുടെ ക്രിസ്തീയജീവിതത്തിൽ നമ്മുക്ക് വേണ്ടത് പ്രാർത്ഥനയും, വിശുദ്ധിയും ആണ്. സ്വർഗീയനാടിനെ കാണുവാനുള്ള ആഗ്രഹം ഓരോദിവസവും നമ്മിൽ വർദ്ധിക്കുകയും യേശുവിൽ ആശ്രയിച്ചുകൊണ്ടുള്ള ജീവിതം നയിക്കുകയും ചെയ്യാം.സ്വർഗീയസന്തോഷം ഒരു ദൈവഭക്തന്റെ ജീവിതം.ഈ ലോകത്തിൽ ഒരു ദൈവപൈതലിന് സന്തോഷം കൊടുക്കുന്ന ഇതിൽ കവിഞ്ഞു വേറൊന്നില്ല.
പ്രിയ സ്നേഹിതരെ, നമ്മുടെ ക്രിസ്തീയ ജീവിതം യേശുവിന്റെ കൂടെ ജീവിച്ച്, അവന്റെ അനുകാരികൾ ആയി, പ്രാർത്ഥനയുടെ ശക്തിയറിഞ്ഞു, നിത്യതക്കു വേണ്ടി ഒരുങ്ങി ഓരോദിവസവും ജീവിക്കാം. ദൈവത്തിന് പ്രസാധകരമായ ജീവിതമാണ് നമ്മിൽ നിന്ന് ദൈവം ആഗ്രഹിക്കുന്നത്. നമ്മുക്ക് ജീവിക്കാം വിശുദ്ധിയോടെ.
പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങൾ ഓരോ ദിവസവും യേശുവിന്റെ കൂടെ ജീവിച്ച്, അവന്റെ അനുകാരികൾ ആയി, പ്രാർത്ഥനയുടെ ശക്തിയറിഞ്ഞു, നിത്യതക്കു വേണ്ടി ഒരുങ്ങുവാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു.യേശുവിൻ നാമത്തിൽ ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion