പ്ലാൻ വിവരങ്ങൾ

അന്നന്നുള്ള മന്നഉദാഹരണം

അന്നന്നുള്ള മന്ന

7 ദിവസത്തിൽ 2 ദിവസം

പോസിറ്റിവായി ചിന്തിക്കുക 

ധ്യാനം : കൊലോസ്സ്യർ 3:2

ഇന്നത്തെ മനുഷ്യനെ ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്ന ഒന്നാണ് നെഗറ്റീവ് ചിന്തകൾ. ഈ ചിന്തകൾ ഒരു വ്യക്തിയുടെ ജീവിതത്തെ നശിപ്പിക്കുകയും വേറൊരു ചിന്തമണ്ഡലത്തിലേക്ക് കൊണ്ടുപോകയും ചെയ്യുന്നു. അതേസമയം ഒരാൾ മറ്റുള്ളവരിൽ നിന്നും ആഗ്രഹിക്കുന്നതും, പ്രതീക്ഷിക്കുന്നതും പോസിറ്റീവ് കാര്യങ്ങളാണ്. ഏതെങ്കിലും ഒരു കാര്യം ചെയ്താൽ അതിൽ നൂറ് കുറ്റങ്ങൾ കണ്ടുപിടിക്കുന്നവരും, അല്ലെങ്കിൽ അതിനെ നെഗറ്റിവായി കൊണ്ടുവന്ന് അദ്ദേഹത്തെ തളർത്തുകയും ചെയ്യുന്നു. ഇത് നല്ല സ്വഭാവമല്ല. 

നമ്മുടെ വ്യക്തിപരമായ ജീവിതത്തിൽ നാം നല്ല കാര്യങ്ങൾ ചിന്തിക്കുകയും, പ്രവർത്തിക്കുകയും ചെയ്യേണ്ടത് ആവശ്യമായ കാര്യമാണ്. കഴിവതും നെഗറ്റീവ് ചിന്തകൾ വരുമ്പോൾ അതിനെ ഒഴിവാക്കാൻ നോക്കുക. ശുഭാപ്‌തി വിശ്വാസം നമുക്ക് എപ്പോഴും ഉണ്ടായിരിക്കണം. പെട്ടെന്നുണ്ടാകുന്ന നെഗറ്റീവ് ചിന്തകൾ പലപ്പോഴും പലവിധത്തിലുള്ള അപകർഷതാബോധം ഉളവാക്കുകയും അത് തെറ്റായ തീരുമാനങ്ങൾ എടുക്കുവാൻ തോന്നിപ്പിക്കുകയും ചെയ്യും. നാം ആ സാഹചര്യത്തിൽ ദൈവീക ചിന്തകൾക്ക് സ്ഥാനം കൊടുക്കണം. ദൈവീക ഇടപെടലുകൾക്ക് മാത്രമേ അവിടെ സ്ഥാനമുള്ളു. കൊലോസ്സ്യർ 3:2 ൽ പറയുന്നു, ഭൂമിയിലുള്ളതല്ല ഉയരത്തിലുള്ളത് തന്നെ ചിന്തിപ്പീൻ. ഇവിടെ പറയുന്നത് ഒരു മനുഷ്യൻ ഭൂമിയിലുള്ളത് ചിന്തിക്കാൻ പോയാൽ അത് പലവിധങ്ങളാകുന്ന ചിന്തകൾ കൊണ്ട് അസ്വസ്ഥരാക്കും. ഉയരത്തിലുള്ളത് എന്ന് പറഞ്ഞാൽ ദൈവത്തിന് മുഖ്യ സ്ഥാനം കൊടുക്കുക എന്നതാണ്. അവിടെ ദൈവമഹത്വം വെളിപ്പെടും. നമ്മുടെ വിഷയങ്ങൾക്ക് പരിഹാരം കിട്ടുകയും ചെയ്യും. 

പ്രിയരേ, നമ്മുടെ ചിന്തകൾ എപ്പോഴും ഉയരത്തിൽ ആവട്ടെ. ദൈവീക ചിന്തകളും ദൈവീക നന്മകളും നമ്മുടെ ജീവിതത്തിന്റെ ഭാഗമായാൽ അവിടെ പോസിറ്റീവ് ചിന്തകൾ രൂപപ്പെടുകയും, ജീവിതത്തിൽ ഉണ്ടാകുന്ന നെഗറ്റീവിനെ പോസിറ്റീവാക്കി മാറ്റുകയും ചെയ്യും. അതെ നമുക്ക് അതിനായി ദൈവസന്നിധിയിൽ സമർപ്പിക്കാം. 

പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ പിതാവേ, ഞങ്ങൾ എപ്പോഴും ഉയരത്തിലുള്ളത് ചിന്തിക്കുവാനും,നല്ല ദൈവീക ചിന്തകൾക്ക് ഉടമകളായി തീരാൻ ഇടയാകണമേ എന്ന് പ്രാർത്ഥിക്കുന്നു. നല്ല പ്രവർത്തിയിലൂടെ മറ്റുള്ളവർക്ക് ആശ്വാസമാകുവാനും പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ തന്നെ ആമേൻ. 

തിരുവെഴുത്ത്

ദിവസം 1ദിവസം 3

ഈ പദ്ധതിയെക്കുറിച്ച്

അന്നന്നുള്ള മന്ന

ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന...

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു