അന്നന്നുള്ള മന്നഉദാഹരണം
ദൈവഹിതം തിരിച്ചറിയുക
ധ്യാനം : റോമർ 12 : 2
ഒരു ദൈവപൈതലിന്റെ ജീവിതത്തിൽ ദൈവഹിതം അറിയുക എന്നത് ഏറ്റവും പ്രധാപ്പെട്ട ഒന്നാണ്. ദൈവഹിതത്തിൽ ഒരു മനുഷ്യൻ ജീവിക്കുകയാണെങ്കിൽ,അതിനുവേണ്ടി സമർപ്പിക്കപ്പെട്ട വ്യക്തിയാണെങ്കിൽ അവന്റെ /അവളുടെ സകല കാര്യങ്ങളും നടക്കുന്നത്. ദൈവവാഹിതപ്രകാരമായിരിക്കും. അത് എന്നും ശാശ്വതമാകുകയും ചെയ്യും. റോമർ 12 : 2 ൽ പറയുന്നു, ഈ ലോകത്തിനു അനുരൂപമാകാതെ നന്മയും പ്രസാദവും പൂർണതയുമുള്ള ദൈവഹിതം ഇന്നതെന്നു തിരിച്ചറിയേണ്ടതിനു മനസ്സു പുതുക്കി രൂപാന്തരപ്പെടുവിൻ.
ഈ ലോകത്തിലെ കാര്യങ്ങളിൽ ശ്രെദ്ധയുന്നതിനേക്കാൾ ദൈവഹിതമനുസരിക്കുന്നതാണ് വലുതെന്നാണ് ഇവിടെ പറഞ്ഞിരിക്കുന്നത്.
ദൈവഹിതം അറിയുക എന്ന് പറഞ്ഞാൽ ദൈവത്തിന്റെ ഇഷ്ടം ചെയ്യുക അതിനെ പിന്തുടരുക എന്നതാണ്. ദൈവഹിതപ്രകാരം ജീവിക്കുന്ന ഒരു ദൈവപൈതൽ ഒരിക്കലും പരാജയപെടുകയില്ല. ലോകത്തെ സ്നേഹിക്കുന്ന ഒരാൾക്ക് ഒരിക്കലും ദൈവഹിതത്തിന്റെ മാഹാത്മ്യം അനുഭവിക്കാൻ സാധിക്കുകയില്ല. ഈ ഭൂമിയിലെ ജീവിതത്തിൽ നാം പലവിധ കാര്യങ്ങളിൽ ഇടപെടുകയും, പല അഭിപ്രായങ്ങൾ ആരായുകയും ചെയ്യാറുണ്ട്. എന്നാൽ അതൊക്ക മാനുഷിക തലങ്ങളിൽ ചിന്തിക്കുന്ന കാര്യങ്ങളാണ്. ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതൽ ആണെങ്കിൽ അവൻ ആദ്യം ചെയ്യുന്നത് ആയിരിക്കുകയും, അവിടെനിന്ന് ദൈവഹിതം മനസിലാക്കും. അപ്രകാരം ചലിക്കുന്ന മനുഷ്യൻ ജീവിതവിജയം പ്രാപിക്കും.
ലൗകീകതയ്ക്ക് വേണ്ടി സമയം വേർതിരിക്കുന്ന ഒരു വ്യക്തിക്ക് ദൈവഹിതം എന്തെന്ന് മനസിലാക്കുവാനോ ഗ്രഹിക്കുവാനോ സാധ്യമല്ല. ദൈവസന്നിധിയിൽ പ്രാർത്ഥിക്കുവാനും, ധ്യാനിക്കുവാനും സമയങ്ങളെ വേർതിരിക്കുന്ന ഒരു വ്യക്തിക്ക് മാത്രമേ ദൈവഹിതത്തിന്റെ വിലയറിയൂ. ലോകസുഖങ്ങളാകുന്ന പ്രതാപങ്ങളെ വിട്ട്, ദൈവസന്നിധിയിലുള്ള സന്തോഷത്തെ ലാഭമായി എണ്ണി ക്രിസ്തീയ ജീവിതം നയിക്കുക. അതാണ് യെഥാർഥ ആരാധന.
പ്രിയരേ, നമ്മുടെ ജീവിതത്തിലും ദൈവഹിതം അറിഞ്ഞ് അവന്റെ ഇഷ്ടം ചെയ്ത് ക്രിസ്തീയ ജീവിതം നയിക്കാം. ലോകത്തിലുള്ള സന്തോഷമല്ല നിത്യതയിലുള്ള സന്തോഷമാണ് വലുതെന്നെണ്ണി സന്തോഷമായി ഈ ലോകത്തിൽ ജീവിക്കാം.
പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ പിതാവേ, ഈ ലോകത്തിലെ സന്തോഷത്തേക്കാൾ ദൈവസന്നിധിയിലുള്ള ദൈവഹിതമെന്ന് തിരിച്ചറിയാനുള്ള ദൈവകൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. ദൈവ ഇഷ്ടം ചെയ്തു ഓരോ ദിവസവും ജീവിക്കാൻ കൃപ നൽകണമേ എന്നും പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ തന്നെ ആമേൻ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.
More
ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion