അന്നന്നുള്ള മന്നഉദാഹരണം

അന്നന്നുള്ള മന്ന

7 ദിവസത്തിൽ 6 ദിവസം

പ്രാർത്ഥനയുടെ ശക്തി

ധ്യാനം : കൊലോസ്യർ  4:2 പ്രാർത്ഥനയിൽ ഉറ്റിരിക്കുവീൻ ; സ്തോത്രത്തോടെ അതിൽ ജാഗരിക്കുവീൻ

പ്രാർത്ഥന ക്രിസ്തീയ ജീവിതത്തിനു അത്യന്താപേക്ഷിതമാണ്. ഈ ലോകജീവിതത്തിൽ ആത്മീകജീവിതം നയിക്കണമെങ്കിൽ ദൈവസന്നിധിയിൽ പ്രാർത്ഥന ഉണ്ടായിരിക്കണം. ഒരു പക്ഷെ പലരും ചിന്തിക്കും പ്രാർത്ഥനയുടെ ആവശ്യം ഇല്ല അല്ലാതെയും ജീവിക്കാം എന്ന്. ജീവിക്കാം പക്ഷെ പ്രാർത്ഥനയിലൂടെ കിട്ടുന്ന സന്തോഷം, ശക്തി ഒരു ദൈവപൈതലിനെ വിജയകരമായ ക്രിസ്തീയജീവിതത്തിനു കൂട്ടാളിയാക്കിത്തീർക്കും. യേശുവും അതു തന്നെ ആണ് പഠിപ്പിക്കുന്നത് പ്രാർത്ഥന വേണം അത് യേശുവിന്റെ ജീവിതത്തിലൂടെ കാണിച്ചുതന്നു. പ്രാർത്ഥനാനുഭവം ഒരു ഭക്തനെ ഉറപ്പിക്കും.

പ്രിയരേ, ദൈവസന്നിധിയിൽ പ്രാർത്ഥിച്ചു കരയുന്ന ഒരു ദൈവഭക്തനെ പൊതിഞ്ഞു നിർത്തുന്നത് ദൈവീക പ്രവർത്തികൾ നടക്കേണ്ടതിനാണ്. ഒരു പക്ഷെ പലതും വിചാരിച്ചത് പോലെ അല്ല വിപരീതമായിട്ടായിരിക്കും ജീവിതത്തിൽ സംഭവിക്കുന്നത് എന്നാലും ദൈവം തന്ന ദർശനം മുറുകെ പിടിച്ചുകൊൾക, ദൈവത്തിൽ ആശ്രയിച്ചു വിശ്വസ്ഥതയോടെ ജീവിക്കുക, ദൈവപ്രവത്തിക്കായി സമർപ്പിക്കുക.ദൈവം അത്ഭുതം ചെയ്യും.

പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങൾ ഓരോ ദിവസവും പ്രാർത്ഥനയിൽ വളരുവാനും, പ്രാർത്ഥനയിൽ പ്രതിസന്ധികളുടെ മേൽ വിജയം നേടുവാൻ കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയുടെ ശക്തി ഈ ദിവസങ്ങളിൽ തിരിച്ചറിയുവാൻ ഇടയാകേണ്ടതിനായും പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ ആമേൻ.

തിരുവെഴുത്ത്

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

അന്നന്നുള്ള മന്ന

ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion