പ്ലാൻ വിവരങ്ങൾ

അന്നന്നുള്ള മന്നഉദാഹരണം

അന്നന്നുള്ള മന്ന

7 ദിവസത്തിൽ 1 ദിവസം

ജീവിത പ്രതിസന്ധികളിൽ പതറരുത് 

ധ്യാനം : ഫിലിപ്യർ 4 : 4 

ഇന്ന് മാനുഷിക ജീവിതത്തിൽ ഏറെ നിരാശയും, മാനസിക സംഘർഷങ്ങളും ഉളവാക്കുന്ന ഒന്നാണ് പെട്ടെന്നുണ്ടാകുന്ന പ്രശ്നങ്ങൾ. പലരും അതിൽ തളർന്നുപോകുന്നുണ്ട്, ജീവിതം അവസാനിപ്പിക്കുന്നുമുണ്ട്. എന്നാൽ ആ പ്രതിസന്ധികളിൽ നന്നായി ചിന്തിക്കുകയും, പരിഹാരം കണ്ടെത്തുകയും ചെയ്യുന്നു. അങ്ങനെ ഉള്ളവരാണ് ജീവിതവിജയം നേടുന്നത്. ഒരു വ്യക്തി വിജയിക്കുന്നത് താൻ നേടിയെടുത്ത ആത്മവിശ്വാസത്തിലാണ്. 

പെട്ടെന്നുണ്ടാകുന്ന രോഗങ്ങൾ, നിന്ദാവാക്കുകൾ, കുറ്റപ്പെടുത്തലുകൾ, ഒറ്റപെടുത്തലുകൾ ഇവയെല്ലാം തന്നെ മനുഷ്യനെ വളരെ പെട്ടെന്ന് തന്നെ നിരാശയിലാക്കുകയും, നെഗറ്റിവ് ചിന്തകൾ കൊണ്ടുവരുകയും ചെയ്യുന്നു. അത് യാഥാർഥ്യമാണ്. ഇവിടെയാണ് ദൈവത്തിൽ ആശ്രയിക്കുന്ന ഒരു ദൈവപൈതലിന്റെ പ്രത്യാശ. വേദപുസ്തകത്തിൽ നാം അനേക ദൈവഭക്തന്മാർ ജീവിതവിജയം നേടിയ കാര്യങ്ങൾ നമുക്ക് കാണാൻ സാധിക്കും. അവരെല്ലാം തന്നെ ദൈവീക വിടുതലുകൾ ദൈവത്തിങ്കൽ നിന്നും പ്രാപിച്ചവരാണ്. അവരുടെ ജീവിതത്തിൽ പ്രശ്നങ്ങൾ വന്നപ്പോൾ അവർ ആദ്യം നോക്കിയത് ദൈവമുഖത്തേക്കാണ്. അതുകൊണ്ട് അവർ ദൈവത്തിങ്കൽ നിന്നുള്ള ആത്മീയ സന്തോഷം പ്രാപിച്ചതായി നമുക്ക് കാണാൻ കഴിയും. 

അപ്പോസ്തലനായ പൗലോസ് ഫിലിപ്പ്യർക്ക് ലേഖനം എഴുതുമ്പോൾ പറയുന്ന ഒരു കാര്യമുണ്ട്. ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോട് അറിയിക്കുക അത്ര വേണ്ടത്(4:4). പൗലോസ് താൻ തടവിലായിരുന്നപ്പോൾ എഴുതിയ ലേഖനമാണ് ഇത്. അപ്പോൾ തന്നെ നമുക്ക് ചിന്തിക്കാൻ കഴിയും താൻ കടന്നുപ്പോയ ജീവിതത്തിലെ പ്രതിസന്ധികൾ. അതിന്റെ മധ്യത്തിലാണ് താൻ എഴുതുന്നത് ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതെന്നും, എന്തെല്ലാം ആവശ്യങ്ങൾ ഉണ്ടോ അതെല്ലാം സ്തോത്രത്തോടുകൂടെ ദൈവസന്നിധിയിൽ അറിയിക്കണമെന്ന്. ഇവിടെയാണ് യഥാർത്ഥ ദൈവഭക്തന്റെ ദൈവത്തിലുള്ള ആശ്രയം വെളിപ്പെടുന്നത്. പ്രതികൂല സാഹചര്യങ്ങളിലും ദൈവമുഖത്തേക്ക്  നോക്കുന്ന ഒരു ദൈവഭക്തൻ. നമുക്ക് ഇതാണ് ആവശ്യം. പ്രയാസങ്ങൾ, പ്രശ്നങ്ങൾ നേരിടുമ്പോൾ ദൈവത്തിലേക്ക് മാത്രം നോക്കുക. 

പ്രീയരെ, നമ്മുടെ ജീവിതത്തിലും ഏതെങ്കിലും ആവശ്യങ്ങൾ വരുമ്പോൾ, നാം അതിൽ തളർന്നുപോകും. അതിന്മേൽ വെളിപ്പെടുന്ന ദൈവപ്രവർത്തിക്കായി നാം കാത്തിരിക്കണം. ദൈവസന്നിധിയിൽ നമ്മുടെ ഭാരങ്ങളെ പറയുക. സങ്കീർത്തനങ്ങൾ 34:5 ൽ പറയുന്നു, അവനിലേക്ക്‌ നോക്കിയവർ പ്രകാശിതരായി അവരുടെ മുഖം ലഞ്ജിച്ചു പോയതുമില്ല. അതെ ദൈവത്തിങ്കലേക്കു നോക്കുന്നവരുടെ മുഖം ഒരു നാളും ലഞ്ജിച്ചു പോകയില്ല. ദൈവമുഖത്തേക്ക് നോക്കിയ ദൈവഭക്തനെ സഹായിപ്പാൻ കഴിയുന്ന, വിടുവിപ്പാൻ കഴിയുന്ന ഒരു ദൈവം നമുക്കുവേണ്ടി ഇന്നും ജീവിക്കുന്നു. 

പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, ഞങ്ങൾ കടന്നുപ്പോകുന്ന ഏത് പ്രതിസന്ധികളിലും ദൈവമുഖത്തേക്കു നോക്കി ആശ്വാസം കണ്ടെത്തുവാൻ കൃപ നൽകണമേ എന്ന് പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ തന്നെ ആമേൻ.


തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

അന്നന്നുള്ള മന്ന

ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന...

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion

നിങ്ങളുടെ അനുഭവം വ്യക്തിപരമാക്കാൻ യൂവേർഷൻ കുക്കികൾ ഉപയോഗിക്കുന്നു. ഞങ്ങളുടെ വെബ്‌സൈറ്റ് ഉപയോഗിക്കുന്നതിലൂടെ, ഞങ്ങളുടെ കുക്കികളുടെ ഉപയോഗം ഞങ്ങളുടെ സ്വകാര്യതാ നയം-ത്തിൽ വിവരിച്ചിരിക്കുന്നതുപോലെ നിങ്ങൾ അംഗീകരിക്കുന്നു