അന്നന്നുള്ള മന്നഉദാഹരണം

അന്നന്നുള്ള മന്ന

7 ദിവസത്തിൽ 5 ദിവസം

ക്രിസ്തുവിന്റെ അനുകാരികൾ ആകുക 

ധ്യാനം : എഫെസ്യർ 5 : 1 

ഇന്ന് മറ്റുള്ളവരുടെ ജീവിതശൈലികളും മറ്റും അനുകരിച്ചു ജീവിതം നയിക്കുന്നവരുടെ സമൂഹത്തിൽ ആണ് നാം ജീവിക്കുന്നത്. അവരുടെ ജീവിതം എങ്ങനെ ആണോ അതുപോലെ ജീവിക്കണം എന്നാണ് ആഗ്രഹിക്കുന്നത്. എന്നാൽ ഒരു ദൈവപൈതൽ ഈ ലോകത്തിൽ ആയിരിക്കുമ്പോൾ യേശുവിനെ അനുകരിക്കുന്നവർ ആയിരിക്കണം. യേശുവിന്റെ ഭാവം ഉണ്ടായിരിക്കണം. അതാണ് ക്രിസ്തീയ ജീവിതത്തിൽ വേണ്ടത്.

ദൈവം നമ്മെ കുറിച്ചു ആഗ്രഹിക്കുന്നത് ദൈവത്തിന്റെ ഉദ്ദേശം അനുസരിച്ചു ജീവിക്കുക എന്നതാണ്. അതിനുവേണ്ടി ആണ് നമ്മെ ഓരോരുത്തരെയും ഈ ഭൂമിയിൽ ആക്കിവച്ചിരിക്കുന്നതു. പുതിയനിയമ വിശ്വാസികളായ നാം ഓരോരുത്തരും ക്രിസ്തുവിന്റെ അനുകാരികൾ ആയിരിക്കണം എന്നാണ് അപ്പോസ്തലനായ പൗലോസ് പറയുന്നത്. ഒരു ദൈവപൈതൽ ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ആയി തീരണം അവിടെയാണ് നല്ല ക്രിസ്തീയ ജീവിതത്തിനു ഉടമയായി തീരുന്നതു. പലപ്പോഴും നാം ചിന്തിക്കാറുണ്ട് ഈ ലോകത്ത് എങ്ങനെ വിശുദ്ധനായി ജീവിക്കും അത് സാധ്യമാണോ എന്നൊക്കെ എന്നാൽ ദൈവത്തോട് അടുത്തുചെന്നു ദൈവത്തോട് ഒരുമിച്ചു ജീവിക്കുന്ന ഒരു ദൈവപൈതലിന് ഈ ലോകം അല്ല വലുത് യേശുവിനോടു ഒപ്പം ഉള്ള വാസം ആണ് വലുത് അവർക്ക് മാത്രമേ നല്ല ക്രിസ്തീയ ജീവിതം ഈ ലോകത്തിൽ നയിക്കുവാൻ പറ്റുകയുള്ളു.

പ്രിയരേ, നമ്മുടെ ജീവിതത്തിൽ യേശുവിനെ മാതൃകയാക്കി ഓരോ ദിവസവും യഥാർത്ഥ ക്രിസ്തീയ ജീവിതം നയിക്കാം. 

പ്രാർത്ഥന : സ്വർഗ്ഗസ്ഥനായ പിതാവേ, ഈ ലോകജീവിതത്തിൽ യേശുവിനെ അനുകരിക്കുവാനും അനുസരിക്കുവാനും കൃപ നൽകേണ്ടതിനായി പ്രാർത്ഥിക്കുന്നു. യേശുവിൻ നാമത്തിൽ തന്നെ ആമേൻ. 


തിരുവെഴുത്ത്

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

അന്നന്നുള്ള മന്ന

ക്രൈസ്തവ എഴുത്തുപുര ദിനപത്രം എഡിറ്റർ ഇൻ ചാർജും, എഴുത്തുകാരനും, മാധ്യമപ്രവർത്തകനുമായ ബിൻസൺ കെ.ബാബു എഴുതിയ അന്നന്നുള്ള മന്ന ഓരോ ദിവസവും പുതിയ ആത്മീയ ചിന്തകൾ പകരുന്നതാണ്. ക്രിസ്തീയ ജീവിതത്തിൽ ഒരു ദൈവപൈതലിന് ആവശ്യം വേണ്ടുന്ന ദൈവീക സന്ദേശങ്ങളാണ് ഈ ധ്യാനചിന്തയിൽ പ്രതിപാദിച്ചിരിക്കുന്നത്.

More

ഈ പദ്ധതി നൽകിയതിന് ക്രൈസ്തവ ഈതുപുരയ്ക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://www.kraisthavaezhuthupura.com/youversion