പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം
ചെങ്കടൽ വഴിമാറി
അവൻ ചെങ്കടലിനെ ശാസിച്ചു അത് ഉണങ്ങിപ്പോയി, അവൻ അവരെ മരുഭൂമിയിൽക്കൂടി എന്നപോലെ ആഴിയിൽക്കൂടി നടത്തി (സങ്കീർത്തനം 106:9)
പൂർവ്വകാലങ്ങളിൽ ദൈവം നമ്മുടെ പിതാക്കന്മാരെ നടത്തിയ വഴികളെ ധ്യാനിക്കുന്നതു വിശ്വാസജീവിതം ധൈര്യപൂർവ്വം മുന്നോട്ടു കൊണ്ടുപോകുന്നതിനു സഹായകരമാകും. എന്നാൽ ദൈവം ചെയ്ത അത്ഭുതങ്ങളും നല്കിയ അനുഗ്രഹങ്ങളും ഉണ്ടായ ഉയർച്ചകളും മാത്രമല്ല ധ്യാനിക്കേണ്ടതും പഠനവിധേയമാക്കേണ്ടതും. അനുസരണക്കേടുകൾ, താക്കീതുകൾ, ശിക്ഷകൾ, അനുതാപം, മടങ്ങിവരവ് തുടങ്ങിയവയും വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് നമ്മുടെ ഗുണീകരണത്തിനുള്ള പാഠങ്ങളായാണ്. ആഴിയെ മരുഭൂമിപോലെ ആക്കുവാൻ ദൈവത്തിന് ഒരു കിഴക്കൻകാറ്റു മതി. കിഴക്കൻകാറ്റിനെ പ്രവർത്തനക്ഷമമാക്കാൻ മോശെയുടെ കയ്യിലെ വടിയും. എല്ലാറ്റിന്റെയും പിന്നിൽ ദൈവത്തിന്റെ വാക്ക് ശക്തികേന്ദ്രമായി പ്രവർത്തിച്ചു. കർത്താവിന്റെ വാക്ക് നമുക്കനുകൂലമായി ശബ്ദിക്കുന്നു. ഇവിടെ ചെങ്കടലിനുള്ള ശാസനയായി അതു മുഴങ്ങി. കാരണം ദൈവം നടത്തിക്കൊണ്ടുപോകുന്നവരുടെ വഴിയിൽ അതു തടസ്സമായി നിന്നു. ചെങ്കടൽ എവിടെനിന്നെങ്കിലും ഓടിവന്ന് അവരെ വഴി തടഞ്ഞതല്ല, മറിച്ച് അതിന് അനുവദിച്ചുനല്കിയ ഇടത്തു നിലകൊള്ളുകമാത്രമായിരുന്നു. എന്നിട്ടും അതിനു ശാസനകിട്ടി. ആ ശാസനയെ കല്പന എന്നു കണ്ടാൽ മതി. ദൈവത്തിന്റെ നടത്തിപ്പനുസരിച്ചു മുന്നോട്ടു പോകുന്നവർക്ക് പോകാൻ സ്വാഭാവികമായ ഒരു വഴിയുണ്ടാകും എന്നാൽ ആവശ്യഘട്ടങ്ങളിൽ അവർക്കായി പുതുവഴികൾ തുറക്കാനും ദൈവം തന്റെ ശബ്ദം കേൾപ്പിക്കും. സമുദ്രം മാത്രമല്ല രാജ്യങ്ങളും ആ ജനത്തിനുവേണ്ടി വഴിമാറേണ്ടിവന്നല്ലോ. ദൈവാത്മാവ് നമ്മെ നിയോഗിച്ചു നയിക്കുന്ന പാതകളിൽ തടസ്സങ്ങളും അസാധ്യങ്ങളുമായിരിക്കാം നാം കാണുക, എന്നാൽ കർത്താവിന്റെ ശക്തിയുള്ള വചനം നമ്മുടെ പാതകളെ നേരേയാക്കും. കടലു മാറി മരുഭൂമിവന്നാൽ എല്ലാം ശരിയാവുമോ? മരുഭൂമിയിലും ജനത്തിനു സംരക്ഷണം, ഭക്ഷണം, വെള്ളം എല്ലാം വേണം. അവിടെയും ആവശ്യമുള്ളതെല്ലാം ഒരുക്കാൻ അവന്റെ ശബ്ദം ശക്തമാണ്.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org