പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം
നാം കർത്താവിനു പ്രിയപ്പെട്ടവർ
കർത്താവേ നീ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ എന്റെ സഹോദരൻ മരിക്കയില്ലായിരുന്നു (യോഹന്നാൻ 11:21)
ബഥാന്യയിലെ ലാസറിന്റെ സഹോദരിയായ മാർത്തയുടെ ഈ വിലയിരുത്തൽ തികച്ചും ശരിയായിരുന്നു. വളരെ രോഗികളെ യേശുവിന്റെ അടുക്കൽ കൊണ്ടുവരുന്നതും യേശു അവരെ സൗഖ്യമാക്കുന്നതും കണ്ടിട്ടുള്ളവരാണ് മാർത്തയും അവളുടെ സഹോദരിയായ മറിയയും, അതുകൊണ്ടാണ് മറിയയും ഇതേ വാചകം ആവർത്തിച്ചത്. ലാസർ ദീനമായി കിടന്ന ദിവസങ്ങളിലേതിലെങ്കിലും യേശു അവിടെ ചെന്നിരുന്നെങ്കിൽ രോഗിയായ അവനെ സഹോദരിമാർ യേശുവിന്റെ മുമ്പിൽ കൊണ്ടുവരുമായിരുന്നു. മറ്റു രോഗികളെ സൗഖ്യമാക്കുമ്പോൾ ലാസറിനെ മാത്രം യേശു ഒഴിവാക്കുമായിരുന്നില്ല. ആ സഹോദരിമാർക്ക് അതിലപ്പുറമൊന്നും കണക്കുകൂട്ടാൻ പ്രാപ്തിയുള്ളവരല്ലല്ലോ. നമുക്കും പലപ്പോഴും ഇപ്രകാരം ഭവിക്കാറുണ്ട്. നാം പ്രാർഥനയിൽ ദൈവത്തോടു ചോദിക്കുന്ന കാര്യങ്ങൾക്കു നാം വിചാരിക്കുന്നതുപോലുള്ള മറുപടി കിട്ടണം. അല്ലെങ്കിൽ നിരാശയും സങ്കടവും പരിഭവവുമൊക്കെയുണ്ടാകും. എന്നാൽ കർത്താവ് നമ്മുടെ വിഷയത്തിൽ എങ്ങനെയാണു മഹത്വമെടുക്കാൻ പോകുന്നതെന്നു നാമറിയുന്നില്ല. നാം കർത്താവിനു പ്രിയപ്പെട്ടവരാകയാൽ ഏറെ സ്വാതന്ത്യത്തോടെ നമ്മുടെ വിഷയത്തിലിടപെടുകയും നമ്മിലൂടെ ദൈവനാമത്തിനു മഹത്വമുണ്ടാകാനിടവരുകയും ചെയ്യും. ദൈവത്തിന്റെ സ്വഭാവവും പ്രവർത്തനവിധങ്ങളും മറ്റുള്ളവർ കണ്ടു തിരിച്ചറിയാൻ നമ്മെ സാധനപാഠങ്ങളാക്കാനും ദൈവം ആഗ്രഹിക്കും. യേശുകർത്താവിനു പ്രവേശനം നല്കിയ ആ ഭവനം കർത്താവിനാൽ അവഗണിക്കപ്പെടുകയാണോ എന്നു സംശയം തോന്നിക്കത്തക്കവണ്ണം മരണം സംഭവിച്ചിട്ടു പോലും തന്റെ സന്ദർശനം അവിടെ ഉണ്ടായില്ല. തക്കസമയം എന്നു മനുഷ്യൻ മതിക്കുന്ന സമയം ആയിരിക്കില്ല ദൈവത്തിന്റെ സമയം. ആകയാൽ കർത്താവു നമ്മെ അറിയുന്നെന്നും നാം അവനു പ്രിയപ്പെട്ടവരാണെന്നും അവൻ കൈവിടില്ലെന്നും ഉള്ള ഉറപ്പാണ് നമുക്ക് അത്യന്താപേക്ഷിതം, ലാസർ രോഗിയായിരുന്നപ്പോൾ വരാതിരുന്നിട്ടും, കർത്താവേ എന്നു വിളിച്ചോടിച്ചെല്ലാൻ ആ സഹോദരിമാർ മടിച്ചില്ലല്ലോ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org