പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

10 ദിവസത്തിൽ 8 ദിവസം

യാചിക്കുന്നതു ലഭിക്കും

നിങ്ങൾ പ്രാർഥിക്കുമ്പോൾ യാചിക്കുന്നതൊക്കെയും ലഭിച്ചു എന്നു വിശ്വസിപ്പിൻ; എന്നാൽ അത് നിങ്ങൾക്ക് ഉണ്ടാകും (മർക്കോസ് 11:24)

പ്രാർഥന ഗൗരവമേറിയ ഒരു കാര്യമാണ്. പ്രാർഥനയിൽ നാം സംസാരിക്കുന്നത് നമ്മുടെ സ്വർഗസ്ഥപിതാവിനോടാണ്. അപ്പോൾത്തന്നെ അവിടുന്ന് സർവ്വശക്തനായ ദൈവവുമാണല്ലോ. കുട്ടികളുടെ കോമിക്കുകളിൽ കാണാറുള്ള കഥാപാത്രങ്ങൾ ഏതെങ്കിലും ദേവനോടോ മറ്റു സങ്കല്പശക്തികളോടോ ഇഷ്ടമുള്ളതൊക്കെ ചോദിച്ചു വാങ്ങി വീരപരിവേഷം കെട്ടുന്നതുപോലെ മന്ത്രം ചൊല്ലി ഇഷ്ടങ്ങൾ സാധിച്ചെടുക്കുന്ന നടപടിയല്ല പ്രാർഥനയും പ്രാർഥനയിലൂടെയുള്ള കാര്യസാധ്യവും. ദൈവം പ്രാർഥനയ്ക്ക് മറുപടിയായി നമുക്കു നിവർത്തിച്ചു തരുന്നത് നമ്മുടെ ആവ ശ്യങ്ങളാണ്, ആർഭാടങ്ങളല്ല. വിശ്വാസത്തോടെ യാചിക്കുന്നതെല്ലാം കിട്ടുമെന്നുള്ളത് വചനമാണ് എന്നാൽ വെറുതെ മനസ്സിൽ തോന്നുന്നതെല്ലാം ചോദിക്കുകയും അവയെല്ലാം വാങ്ങി വീട്ടിൽ കൂട്ടിവെക്കുകയും ചെയ്യുക എന്നതല്ല ഇവിടെ വിവക്ഷ. നമ്മുടെ ആവശ്യങ്ങൾ നന്നായി അറിയുന്ന കർത്താവ് നമുക്കായി അവയെല്ലാം കരുതിവെച്ചിട്ടുണ്ട്. എന്നാൽ നമുക്ക് ആവശ്യം ബോധ്യപ്പെടുന്നസമ യത്ത് നാം ആഗ്രഹത്തോടെ ദൈവസന്നിധിയിൽ ചെന്ന് ചോദിക്കു ന്നു, അപ്പോൾ കർത്താവ് അതു നമുക്ക് എടുത്തു തരുന്നു എന്ന രീതിയിൽ മനസ്സിലാക്കുന്നതായിരിക്കും പ്രായോഗികം. അല്ലാതെ ഭോഗങ്ങളിൽ ചെലവിടുവാനും മറ്റുള്ളവരുടെ മുമ്പിൽ പ്രതാപശാലിയായി ജീവിക്കാനും വെറുതെ ഓരോന്നോരോന്നു ചോദിച്ചു വാങ്ങുന്ന പ്രവണതയ്ക്കുള്ള പ്രോത്സാഹനമല്ല ഇത്. അങ്ങനെ ദൈവത്തിൽനിന്നും ലഭിക്കും എന്ന ചിന്തയും വേണ്ട. നമ്മെയും നമ്മുടെ ആവശ്യങ്ങളെയും നന്നായി അറിയുന്ന ദൈവം നമുക്കായി കരുതിവെച്ചിരിക്കുന്ന നന്മകളുടെ ചെപ്പുതുറക്കുന്ന താക്കോലാണ് വിശ്വാസത്തോടുകൂടിയ പ്രാർഥന. പ്രാർഥനയെ യാചനയെന്നാ ണല്ലോ ഇവിടെ വിശേഷിപ്പിച്ചിരിക്കുന്നത്. അനിവാര്യമായ ആവശ്യങ്ങളുടെ നിർവ്വഹണത്തിന്, കൊടുക്കുവാൻ പ്രാപ്തിയും മനസ്സുമുള്ള ആളുടെ അടുത്തുചെന്നാണല്ലോ യാചിക്കുന്നത്, ദൈവം അതിനു തീർച്ചയായും യോഗ്യനാണ്. അവിടെ മറുപടിയുണ്ട്.

തിരുവെഴുത്ത്

ദിവസം 7ദിവസം 9

ഈ പദ്ധതിയെക്കുറിച്ച്

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.

More

ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org