പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

10 ദിവസത്തിൽ 6 ദിവസം

പരീക്ഷകൾ നല്ലതിന്

യഹോവയിങ്കൽ പ്രത്യാശ വെയ്ക്കുക, ധൈര്യപ്പെട്ടിരിക്ക, നിങ്ങളുടെ ഹൃദയം ഉറച്ചിരിക്കട്ടെ (സങ്കീർത്തനം 27:14)

സങ്കീർത്തനത്തിന്റെ വരികളിലെ പരാമർശങ്ങളിൽനിന്നും എഴുത്തുകാരൻ പ്രതികൂലങ്ങളിൽ വല്ലാതെ പരിഭ്രമിച്ചു പോയതുപോലുള്ള ഒരു തോന്നൽ ഉളവാകുന്നുണ്ട്. ദൈവത്തിൽ ആശയവും ശരണവും പ്രഖ്യാപിക്കുന്ന വാചകങ്ങളാണവ. എന്നാൽ അത്തരം പരാമർശങ്ങൾ ആവർത്തിക്കുമ്പോൾ ഭയപ്പെടുത്തുന്ന എന്തൊക്കെയോ സാഹചര്യങ്ങൾ നിലനില്ക്കുന്നു എന്നതു വ്യക്തമാണ്. നാമും പലപ്പോഴും അങ്ങനെതന്നെയാണ്. ഹൃദയം ചഞ്ചലപ്പെടുന്ന വിഷയങ്ങൾ വരുമ്പോൾ വചനഭാഗങ്ങൾ ഉദ്ധരിക്കുകയും, ദൈവാശയത്തിന്റെ വാക്കുകൾ ആവർത്തിച്ചു പറഞ്ഞു മനസ്സിനെ ധൈര്യപ്പെടുത്താൻ ശ്രമിക്കയും, ദൈവം തുണയായുള്ളതുകൊണ്ട് ദോഷമായി ഒന്നും സംഭവിക്കയില്ലെന്നു നമ്മുടെ ഉള്ളത്തെ പഠിപ്പിക്കാൻ ശ്രമിക്കയും ഒക്കെ ചെയ്യും. അതായത് നമ്മുടെ ബുദ്ധിയിലും പഠനത്തിലും അറിവിലും ഉള്ള കാര്യങ്ങളെ ജീവിതത്തിൽ അനുഭവമാക്കാനുള്ള പരിശ്രമമായിരിക്കുമത്. ദൈവം മനപ്പൂർവ്വം നമ്മുടെ ജീവിതത്തിൽ അത്തരം സന്ദർഭങ്ങളെ ഒരുക്കുമെന്നതു തീർച്ച. അതായത് സ്കൂളിലെ തിയറി ക്ലാസ്സിൽ പഠിപ്പിച്ച കാര്യങ്ങൾ പ്രായോഗികമായി ലാബിൽ ചെയ്യിപ്പിക്കുന്നതുപോലെ. വാഹനമോടിക്കുന്നതിനെക്കുറിച്ച് എത്ര വിദഗ്ദമായി വിശദീകരിച്ചു പഠിപ്പിച്ചാലും വാഹനം നിരത്തിലിറക്കി ഓടിപ്പിച്ചില്ലെങ്കിൽ പഠിതാവിന് പഠനംകൊണ്ടു യാതൊരു പ്രയോജനവുമില്ല. ആ പ്രയോഗിക പഠനത്തിന്റെ തുടക്കത്തിൽ എന്തൊരു പരിഭ്രമമായിരിക്കും ഉണ്ടാവുക. എന്നാൽ അതൊഴിവാക്കാനാവില്ല. തൊട്ടടുത്ത സീറ്റിലിരിക്കുന്ന അധ്യാപകന്റെ സാന്നിധ്യം പകരുന്ന ധൈര്യത്തിലായിരിക്കും പഠനം മുന്നേറുന്നത്. വചനം ധ്യാനിക്കുമ്പോൾ ദൈവം പഠിപ്പിക്കുന്ന ആത്മികാനുഭവങ്ങൾ ജീവിതത്തിൽ പരീക്ഷിച്ചു വിജയിക്കേണ്ടവയാണ്. എന്നുവെച്ച് പരീക്ഷയുടെ ‘ചോദ്യപേപ്പർ’ നാം തന്നെ ഉണ്ടാക്കാൻ ശ്രമിക്കരുത്. ദൈവം അനുവദിക്കുന്ന പരീക്ഷകളിലൂടെ വിജയം സ്വന്തമാക്കിയാൽ മതി. കർത്താവ് ഒപ്പമുണ്ടെന്നുള്ള ധൈര്യം അനിവാര്യമാണ്.

തിരുവെഴുത്ത്

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.

More

ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org