പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

10 ദിവസത്തിൽ 1 ദിവസം

തിരമാലകൾ അടങ്ങും

ഇവൻ ആർ? അവൻ കാറ്റിനോടും വെള്ളത്തോടും കല്പിക്കയും അവ അനുസരിക്കയും ചെയ്യുന്നു എന്നു തമ്മിൽ പറഞ്ഞു ആശ്ചര്യപ്പെട്ടു (ലൂക്കോസ് 8:25)

തിരമാലകൾ കണക്കേ അടിച്ചുയരുന്ന പ്രതിസന്ധികൾ ലോകജീവിതത്തിൽ പ്രത്യേകിച്ച് ക്രിസ്തീയ ജീവിതത്തിൽ സ്വാഭാവികമാണ്. യേശു പടകിലുള്ളപ്പോൾ പോലും ശിഷ്യന്മാരെ തിരമാലകൾ ഭയപ്പെടുത്തി. എന്നാൽ യേശുവിന്റെ സാന്നിധ്യം പ്രയോജനപ്പെടുത്തിയപ്പോൾ കടൽ ശാന്തമായി. യേശുവിനെക്കുറിച്ച് വളരെയേറെ കാര്യങ്ങൾ അതിനോടകം മനസ്സിലാക്കിയിരുന്ന ശിഷ്യന്മാർക്ക് പുതിയ ഒരു അനുഭവം കൂടിയായി അത്. ഒളിച്ചോട്ടക്കാരനായിരുന്ന യോനായെ എടുത്തിട്ടപ്പോൾ ശാന്തമായ കടലിനെക്കുറിച്ച് അവർ അറിഞ്ഞിട്ടുണ്ട്, എന്നാൽ കർത്താവിന്റെ വാക്കു കേൾക്കുമ്പോൾ കടൽ ശാന്തമാകുമെന്ന് അന്ന് അവർ പഠിച്ചു. ക്രിസ്തീയജീവിതത്തിൽ എന്തെല്ലാം പുതിയ പാഠങ്ങളാണ് കർത്താവിനോടു ചേർന്നുള്ള യാത്രയിൽ നാം പഠിക്കുന്നത്. ഇവൻ ആർ എന്ന് അനുഭവിച്ചറിയാനും അറിവുകൾ പങ്കുവെക്കാനും ഇടനല്കുന്ന ഇടപെടലുകൾ. നമ്മുടെ വ്യക്തിജീവിതത്തിനും, കുടുംബജീവിതത്തിനും, ആത്മികജീവിതത്തിനും എതിരെ ഉയർന്നു പൊങ്ങുന്ന ചില തിരമാലകളുടെ പുറപ്പാടു കണ്ടാൽ അതൊരിക്കലും ശാന്തമാകയില്ല. എന്ന തോന്നലുണ്ടാകും, എന്നാൽ കർത്താവിനെ വിഷയം ഭരമേല്പിക്കുമ്പോൾ എല്ലാം ശാന്തമാകും. പുതിയ അനുഭവങ്ങളും പുത്തൻ പാഠങ്ങളുമില്ലാത്ത വിരസജീവിതത്തേക്കാൾ ആസ്വാദ്യകരമാണ് സംഭവബഹുലമായ വിശ്വാസജീവിതം. പക്ഷേ വിശ്വാസവും ദൈവാശ്രയവും കൈമുതലായുണ്ടാവണം. കർത്താവു കരത്തിൽ പിടിച്ചിരിക്കുന്നു എന്ന സുരക്ഷിതത്വബോധവും ആവശ്യമാണ്. കടൽ ശാന്തമായി കഴിയുമ്പോഴുള്ള തിരിഞ്ഞുനോട്ടം ആവേശകരമായ ഒരു അനുഭൂതിയായിരിക്കും. ഉള്ളത്തിൽ നിന്നു നന്ദിയും അധരങ്ങളിൽ നിന്നു സ്തോത്രവും വിട്ടുമാറുകയില്ല. കാറ്റ് ഇടയ്ക്കൊക്കെ ആവർത്തിച്ചില്ലെങ്കിൽ മറവിക്കാരായ നാം പഴയ സംഭവങ്ങൾ എന്നു മാത്രമല്ല കർത്താവിനെത്തന്നെ വേണ്ടവിധം ഓർത്തെന്നു വരില്ല. ആയതിനാൽ വല്ലപ്പോഴുമടിക്കുന്ന കാറ്റുകളെ ക്ഷോഭത്തോടെ നോക്കരുത്.

തിരുവെഴുത്ത്

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുക

യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.

More

ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org