പ്രതിസന്ധികള്‍ തളരാതെ തരണം ചെയ്യുകഉദാഹരണം
ബലമുള്ള കൈക്കീഴിൽ
ദൈവത്തിന്റെ ബലമുള്ള കൈക്കീഴിൽ താണിരിപ്പിൻ (1 പത്രൊസ് 5:6)
കരുത്തും പേശിബലവുമുള്ള ഒരു കെ. ആ കൈയുടെ കീഴിൽ താണിരിക്കാൻ നിർദ്ദേശം. കൈയുടെ ഉടമ ആരാണന്നതും, ഏതു പ്രകൃതക്കാരാനാണെന്നതും ആശ്രയിച്ചിരിക്കും കൈക്കീഴിൽ അമരുന്നവന്റെ സ്ഥിതി. ഒരു ഇരയോടെന്നതുപോലെ കരുണയില്ലാതെ ഇടപെടുന്ന കഠിനഹൃദയനെയല്ല, മറിച്ച് ജീവിതത്തിലെ സകലഭാരങ്ങളും തന്റെമേൽ ഇട്ടുകൊൾക എന്നുപറയുന്ന ഒരു ആർദ്രഹൃദയനെയാണ് ഇവിടെ കാണുന്നത്. സ്തോത്രം. ഞാൻ ബലഹീനനാണെന്നു തിരിച്ചറിയുന്നതിനാൽ ബലവാനായ ഒരു സഖി എനിക്കുണ്ടായിരിക്കുന്നതു നല്ലതാണ്. “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകലചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ” എന്ന വാക്യമാണ് തുടർന്നു വരുന്നതെന്നതു ശ്രദ്ധേയമാണ്. നമ്മുടെ ബലഹീനതയിൽ തുണനിൽക്കുന്നവനും നമ്മെ ശക്തനാക്കുന്നവനുമായ കർത്താവിന്റെ കരസ്പർശമില്ലാത്തിടത്തോളം നാം ചൈതന്യരഹിതരാണ്. നമ്മുടെ ചിന്താകുലങ്ങളെ വരെ ചുമക്കാൻ കർത്താവ് തയ്യാറാണ്. അതിന് ഒരാളുടെ സഹായം ആവശ്യമാണോ, അതും ഇത്ര ബലവാനായ ഒരുവന്റെ? വാസ്തവത്തിൽ നാം അഭിമുഖീകരിക്കുന്ന ഏതു വിഷയത്തിന്റെയും നിർവഹണത്തെക്കാൾ നമ്മെ അധികം ക്ലേശിപ്പിക്കുന്നത് അവയെ നേരിടുന്നതിനു മുൻപ് അവയെക്കുറിച്ചുണ്ടാകുന്ന വ്യാകുലചിന്തയാണ്. ആ ഘട്ടം മുതലേ നമ്മുടെ വിഷയം ഏറ്റെടുക്കാൻ തയ്യാറാകുന്ന ബലവാനാണ് നമ്മുടെ കർത്താവ്. ഏതു വിഷയത്തെക്കാളും കർത്താവ് വലിയവനായതുകൊണ്ട് അവന്റെ കൈക്കീഴിൽ താണിരിക്കുന്നവരെ അവർ ഭയക്കുന്ന വിഷയത്തെക്കാളും മീതെ ഉയർത്തി രക്ഷിക്കുവാൻ ആ കരങ്ങൾ ശക്തമാണ്. എന്നാൽ നാം പലപ്പോഴും വിഷയങ്ങളെ പ്രാരംഭഘട്ടം മുതൽ കർത്താവിനെ ഏല്പിക്കുന്നതിൽ ശ്രദ്ധിക്കാറില്ല. നമ്മുടെ പരിശ്രമമെല്ലാം അവസാനിക്കുമ്പോഴാണ് നാം ദൈവസഹായം തേടുന്നത്. നമ്മുടെ ഭാരം വഹിച്ച് ഒപ്പം നടക്കുന്ന ബലവാനായ കർത്താവിനോടുചേർന്ന് പ്രവർത്തിക്കുവാൻ കഴിയുമെന്നിരിക്കെ നാമെന്തിനു തനിയെ പാടുപെടുകയും ക്ലേശിക്കയും ചെയ്യുന്നു?
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
യേശുക്രിസ്തുവിൻ്റെ ഏറ്റവും ആർദ്രതയുള്ള വാക്കുകൾ “നിങ്ങളുടെ ഹൃദയം കലങ്ങിപ്പോകരുത്, ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പീൻ” (യോഹ: 14:1) ആണ്. നമ്മിൽ പലർക്കും അത് മനഃപാഠമായറിയാമെങ്കിലും പ്രാവർത്തികതലത്തിൽ പ്രായോഗികമാക്കാൻ സാധിക്കാതെ ഉള്ളം കലങ്ങി മുന്നോട്ടു പോകുകയാണ്. ആകുലതകളെ അതിജീവിക്കാനായി ദൈവവചkeymanokayനം തരുന്ന വാഗ്ദത്തങ്ങൾ ലളിതമായ ഭാഷയിൽ ചെറുചിന്തകളായി അവതരിപ്പിച്ചിരിക്കുയാണ് ഈ 10 പ്രതിദിന ധ്യാനചിന്തകളിൽ.
More
ഈ പ്ലാൻ നൽകിയതിന് നീതിപൂർവകമായ പാത്ത് പ്രസിദ്ധീകരണങ്ങൾക്ക് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: http://www.righteouspath.org