ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം
ക്രിസ്തുവിന്‍റെ ശരീരത്തോടുള്ള - സഭ - ഉത്തരവാദിത്വം
ക്രിസ്തുവിശ്വാസികളായ നാം ക്രിസ്തുവിന്‍റെ ശരീരമായ സഭയിലും കണക്കു ബോധിപ്പിക്കേണ്ടവരാണ്. യേശുവിന്‍റെ അനുഗാമിയായ ഞാന്‍ പാപത്തില്‍ ജീവിച്ചാല്‍ ക്രിസ്തുവിന്‍റെ ശരീരത്തെ മുഴുവനായും അതു ബാധിക്കും. യോശുവ 7-ാം അദ്ധ്യായത്തില്‍ കാണും പ്രകാരം, ആഖാന്‍റെ പാപം, മുഴുവന്‍ യിസ്രായേല്‍ ജനവും ശത്രുക്കളാല്‍ തോല്ക്കുമാറാക്കിയതുപോലെ, പാപത്തില്‍ ജീവിക്കുന്ന വിശ്വാസികള്‍, തങ്ങളുടെ തന്നെ കുടുംബത്തില്‍ തുടങ്ങി, കര്‍ത്താവിന്‍റെ ശരീരമായ സഭയെ മുഴുവനായി ബാധിക്കുകയും അതിന്‍റെ ശക്തിയെ തകര്‍ക്കുകയും ചെയ്യും. ക്രിസ്തുവിന്‍റെ ശരീരത്തിന്‍റെ ഭാഗമായ നാം, ഒരുവന്‍ പാപത്തില്‍ മുഴുകി ജീവിക്കുന്നതു കണ്ടാല്‍, ഗലാത്യര്‍ 6:1-ല്‍ പറയുംപ്രകാരം സ്നേഹത്തിലും സൗമ്യതയിലും അവനെ യഥാസ്ഥാനപ്പെടുത്തേണ്ട ഉത്തരവാദിത്വം നമ്മുടേതാണ്. ക്രിസ്തുവിന്‍റെ ശരീരത്തില്‍ നാം അന്യോന്യം ആവശ്യമുള്ളവരാണെന്നോര്‍ക്കുക.
ബലഹീന വിശ്വാസികള്‍ വിശ്വാസത്തില്‍ ശക്തരായിത്തീരത്തക്കവണ്ണം പക്വതയെത്തിയ വിശ്വാസികള്‍ എങ്ങനെ ജീവിക്കണം എന്നതു സംബന്ധിച്ച് റോമാലേഖനം 14-ാം അദ്ധ്യായത്തില്‍ പൗലൊസ് സംസാരിക്കുന്നുണ്ട്. പക്വത പ്രാപിച്ച വിശ്വാസികളായ നാം ബലഹീന വിശ്വാസികള്‍ക്ക് ഇടര്‍ച്ച വരുത്തുന്നവരായിട്ടല്ല, അവരെ വിശ്വാസത്തില്‍ പണിതുയര്‍ത്തുന്നവരായിട്ട് തീരണം.
1 കൊരിന്ത്യര്‍ 12-ല്‍ പരാമര്‍ശിച്ചിരിക്കുന്നതുപോലെ, ക്രിസ്തുവിന്‍റെ ശരീരമായ സഭയില്‍ നമുക്കോരോരുത്തര്‍ക്കും വ്യത്യസ്ത കൃപാവരങ്ങളാണ് നല്കപ്പെട്ടിട്ടുള്ളത്. നാം ഓരോരുത്തരും നമ്മുടെ ആത്മവരങ്ങള്‍ ദൈവ മഹത്വത്തിനായി ഉപയോഗിക്കുവാനും, അവന്‍റെ സ്നേഹവും സഹാനുഭൂതിയും കൊണ്ട് മറ്റുള്ളവരെ നേടുവാനും പ്രതീക്ഷിക്കപ്പെടുന്നു. മിക്കപ്പോഴും, ദൈവം നല്കിയിട്ടുള്ള കൃപാവരങ്ങളില്‍ ഉത്തരവാദിത്വമുള്ളവരായിരിക്കേണ്ടതിനു പകരം, മറ്റുള്ളവര്‍ക്കു നല്കപ്പെട്ടതായ വരങ്ങളെ മോഹിച്ചുപോകുന്നു.
1 കൊരിന്ത്യര്‍ 6-ല്‍ വിശ്വാസികളുടെ ഇടയിലുള്ള അന്യായങ്ങളെക്കുറിച്ച് പൗലൊസ് പ്രസ്താവിക്കുന്നു. ക്രിസ്തുവിന്‍റെ ശരീരത്തിനുള്ളില്‍ സഹോദരന്മാര്‍ക്കിടയില്‍ എങ്ങനെ ഒരു തര്‍ക്കം പരിഹരിക്കപ്പെടണം എന്നതിനെപ്പറ്റി മത്തായി 18:15-17-ല്‍ യേശുവും സംസാരിക്കുന്നുണ്ട്. സഭയില്‍, നമ്മള്‍ ഓരോരുത്തരും നമ്മുടെ കാര്യവിചാരകത്വം സംബന്ധിച്ച് ദൈവത്തോടു കണക്കുബോധിപ്പിക്കേണ്ടതുണ്ടെന്ന് തിരിച്ചറിയേണ്ടതുണ്ട്. തര്‍ക്കങ്ങളുടെ പേരിലാണ് സഭകള്‍ പലപ്പോഴും തകര്‍ന്നുപോകുന്നത്. ക്രിസ്തുവിന്‍റെ ശരീരത്തിലെ അവയവങ്ങള്‍ എന്നനിലയില്‍, അതിനെ പോഷിപ്പിക്കുവാനും പരിപാലിക്കുവാനുമാണ് നമുക്ക് ഉത്തരവാദിത്വമുള്ളത്; അതിനെ നശിപ്പിക്കു വാനല്ല. ക്രിസ്തുവിന്‍റെ ശരീരത്തെ നശിപ്പിക്കുന്നവരെ കാത്തിരിക്കുന്ന ശിക്ഷാവിധിയെക്കുറിച്ച് 1 കൊരിന്ത്യര്‍ 3:16, 17 വാക്യങ്ങള്‍ പഠിപ്പിക്കുന്നു.
ഇന്നത്തെ ചിന്ത :
ക്രിസ്തുവിശ്വാസികള്‍ ക്രിസ്തുവിനായി സമര്‍പ്പിക്കപ്പെട്ടവ രാകുമ്പോള്‍ ക്രിസ്തുവിന്‍റെ ശരീരമായ സഭയില്‍ അന്യോന്യം വിധേയപ്പെടുന്നത് എളുപ്പമായിത്തീരും.
പ്രാര്‍ത്ഥിക്കാം :
പ്രിയ കര്‍ത്താവായ യേശുവേ, ക്രിസ്തുവിന്‍റെ ശരീരത്തിലുള്ള എന്‍റെ സഹോദരീസഹോദരന്മാര്‍ക്കു കീഴടങ്ങാന്‍ എന്നെ സഹായിക്കേണമേ. ക്രിസ്തുവിന്‍റെ ശരീരത്തില്‍, അങ്ങയെപ്പോലെ ആയിത്തീരേണ്ടതിന് എന്‍റെ ജീവിതത്തിന്‍റെ എല്ലാ മേഖലകളെയും കഴുകി വെടിപ്പാക്കേണമേ.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം.
More
ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/