ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം
നമ്മുടെ ജോലികളിലുള്ള ഉത്തരവാദിത്വം - നമ്മുടെ മനോഭാവവും വിശ്വാസയോഗ്യതയും
ഈ സഹസ്രാബ്ദത്തിന്‍റെ ആദ്യഭാഗത്തായി ‘ഡോട്ട്-കോ’ ആവിര്‍ഭാവം ചെയ്തതോടെ, CEO മാര്‍ക്കും ആഗോള കമ്പനികളുടെ മേധാവികള്‍ക്കും നേരെ വ്യാപകമായ അക്രമം ഉയര്‍ന്നുവന്നു. കാരണം, ഓഹരിയുടമസ്ഥരുടെ നിക്ഷേപങ്ങളെ അവര്‍ ആവശ്യമില്ലാത്ത നഷ്ടങ്ങള്‍ക്കു വിധേയമാക്കുകയും, അതേസമയം അവരില്‍ അനേകരും അതുപയോഗിച്ച് ധാരാളിത്ത ജീവിതം നയിക്കുകയും ചെയ്തു. മൂലധന നിരക്ക് തകര്‍ന്നതോടെ ലക്ഷക്കണക്കിന് ഓഹരിയുടമസ്ഥരും തങ്ങളുടെ ധനം നഷ്ടപ്പെട്ട അവസ്ഥയിലായി. ഇന്ത്യയിലെ മുന്‍നിര വ്യവസായികളിലൊരാളും അന്ന് ഇന്‍ഫോസിസിന്‍റെ CEO യുമായിരുന്ന ശ്രീ നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടത് ഇപ്രകാരമായിരുന്നു: "ഒരു സംഘട നയില്‍, ആളുകള്‍ക്ക് കൂടുതല്‍ ശക്തിയും അധികാരവും ഒക്കെ കൈവന്നു ഉന്നതികളിലേക്ക് ഉയരുമ്പോള്‍ ഒരു കാര്യം എല്ലാവരും മനസ്സിലാക്കി യിരിക്കണം: കൂടുതല്‍ ഉത്തരവാദിത്വവും കൂടെ അതോടൊപ്പം വരുന്നു" എന്ന്.
നമ്മുടെ സംഘടനകളില്‍, നാം ഉയരങ്ങളിലേക്കു നീങ്ങുന്നതിനനുസരിച്ച് നമ്മുടെ ജീവിതരീതികളും കൂടുതല്‍ സുതാര്യമായിത്തീരണം. സംഘടനയിലെ നടത്തിപ്പുകാരും മേധാവികളുമൊക്കെയായിരിക്കുന്ന നമ്മുടെ ജീവിതവും, സാക്ഷ്യവും നമ്മോടൊപ്പവും നമുക്കുവേണ്ടിയും ഒക്കെ പ്രവര്‍ത്തിക്കുന്നവരെ സ്വാധീനിക്കും എന്നോര്‍ക്കണം. ദാവീദ് രാജാവ് പാപം ചെയ്തപ്പോള്‍ അത് യിസ്രായേല്‍ജനത്തെ ബാധിച്ചു. ദാവീദ് അഹങ്കരിച്ച് യിസ്രായേല്‍ ജനത്തെ എണ്ണിയതു നിമിത്തം വലിയ ബാധ അവിടെ ഉണ്ടായി. അതു വിട്ടുമാറുവാനായി ദാവീദ് ദൈവത്തോടപേക്ഷിക്കേണ്ടതായി വന്നു. യേശുവിന്‍റെ അനുഗാമി കളായ നാം നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്നവരുടെ കാര്യത്തില്‍ ഉത്തരവാദി കളാണ്. നേതാക്കളായ നാം നീതിയും ന്യായവുമുള്ളവരെങ്കില്‍ നമ്മുടെ കീഴെയുള്ളവരും അതുപോലെ ആയിരിക്കും.
നമ്മോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളുകളെ നാം എങ്ങനെയാണ് പരിഗണിക്കാറുള്ളത്? നമ്മുടെ മാര്‍ഗ്ഗങ്ങളെ വിജയത്തിലേക്കെത്തിക്കുവാൻ പണിപ്പെടുന്ന കേവലം പണയക്കാരായിട്ടാണോ, അതോ, ദൈവത്തിന്‍റെ ദൃഷ്ടിയില്‍ വിലയുള്ളവരായിട്ടാണോ, നമുക്ക് വലിയ ഉത്തരവാദിത്തമുള്ള ആളുകളായിട്ടാണോ? ഇന്നത്തെ വ്യവസായത്തില്‍, ഇന്‍ഡ്യയില്‍ പോലും, ‘ഹയറിങും ഫയറിങും’ ഒക്കെ ഒരു ജീവിതമാര്‍ഗ്ഗമായിട്ടാണ് കണക്കാക്കുന്നത്. യേശുവിനെ അനുഗമിക്കുന്നവരായ നാം വ്യത്യസ്തരായിരിക്കുവാനാണ് വിളിക്കപ്പെട്ടിട്ടുള്ളത്. നാം ആളുകളെ കൂലിക്കെടുക്കുന്നെങ്കിൽ അവരെ വൈദഗ്ദ്ധ്യമുള്ളവരാക്കി വളര്‍ത്തുവാനും അവരെ കരുതുവാനും നല്ല മാര്‍ഗ്ഗ ദര്‍ശം അവര്‍ക്കു നല്കുവാനും നല്ല തൊഴില്‍ അവര്‍ക്കു ലഭ്യമാക്കിക്കൊ ടുക്കുവാനും ഉള്ള ഉത്തരവാദിത്തം നമുക്കുണ്ട്. നമ്മെ വിശ്വസിക്കാന്‍ കൊള്ളാകുന്നവരാണെന്ന് ആളുകള്‍ മനസ്സിലാക്കിയാല്‍ നമ്മുടെ രക്ഷിതാ വായ ദൈവത്തെ വിശ്വസിച്ചാശ്രയിക്കാനും അവര്‍ മനസ്സുള്ളവരാകും.
ഇന്നത്തെ ചിന്ത :
ക്രിസ്തുവിശ്വാസികള്‍ എന്നനിലയില്‍, നമ്മുടെ ബോധ്യത കളെ പ്രതിഫലിപ്പിക്കുന്നവയായിരിക്കണം നമ്മുടെ ജീവിതരീതികള്‍.
പ്രാര്‍ത്ഥിക്കാം :
കര്‍ത്താവേ, എന്‍റെ പ്രവര്‍ത്തന സ്ഥലങ്ങളില്‍, സുതാര്യവും ഉത്തരവാദിത്വപൂര്‍ണ്ണവുമായ ഒരു ജീവിതം നയിക്കാന്‍ എന്നെ സഹായിക്കേണമേ. അങ്ങയുടെ ഉദ്ദേശ്യനിവൃത്തിയ്ക്കായി ഉപയോഗിക്ക പ്പെടുവാന്‍ കഴിയുന്ന ഒരു മാനപാത്രമാക്കി എന്നെ തീര്‍ക്കേണമേ. എപ്പോഴും വിശ്വസ്തനും മറ്റുള്ളവരുടെ മുമ്പാകെ വിശ്വാസയോഗ്യനുമായിരിക്കുവാനുള്ള ശക്തി അവിടുന്ന് നല്കണമേ. ആമേന്‍.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം.
More
ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/