ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)ഉദാഹരണം

ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)

7 ദിവസത്തിൽ 1 ദിവസം

ദൈവത്തോടുള്ള ഉത്തരവാദിത്വം - ആരാണ് എന്‍റെ ജീവിതത്തില്‍ കര്ത്രിത്തം  നടത്തുന്നത്? 

മനുഷ്യരാരും ഉത്തരവാദിത്വം ആഗ്രഹിക്കുന്നവരോ ഇഷ്ടപ്പെടുന്നവരോ അല്ല. കരിയര്‍ ഗൈഡന്‍സുമായി ബന്ധപ്പെട്ടുള്ള എന്‍റെ പ്രവര്‍ത്തനങ്ങള്‍ ക്കിടയില്‍ അനേകം യുവജനങ്ങളെ ഞാന്‍ സന്ധിക്കാറുണ്ട്. ‘ജീവിതത്തില്‍ എന്തു ചെയ്യാനാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നതു സംബന്ധിച്ചുള്ള ചര്‍ച്ചകളില്‍ ഞങ്ങള്‍ പലപ്പോഴും ഏര്‍പ്പെടാറുണ്ട്. തങ്ങളുടെ സ്വന്ത ഇഷ്ടപ്രകാരമുള്ള ബിസിനസുകള്‍ തുടങ്ങുവാനാണ് പലര്‍ക്കും താല്പര്യം എന്നത്രേ ഭൂരിപക്ഷംപേരുടെയും അഭിപ്രായം. എന്തുകൊണ്ടാണ് നിങ്ങള്‍ ഇപ്രകാരം കരുതുന്നതെന്ന് ഞാന്‍ അവരോടു ചോദിക്കാറുണ്ട്. ‘എന്‍റെ യജമാനന്‍ ഞാന്‍ തന്നെ’ എന്ന പ്രതികരണമാണ് അവരില്‍നിന്നും ലഭിക്കുക. ആരോടെങ്കിലും കടപ്പെട്ടിരിക്കുക എന്നുള്ളത് ഒരു മനുഷ്യനും പ്രകൃത്യാ ഇഷ്ടപ്പെടുന്ന ഒന്നല്ലതന്നെ. 

ദൈവത്തോട് ഉത്തരവാദിത്വമുള്ളവരായിരിക്കുന്നതിനുള്ള ആദ്യ നിബന്ധന, നമ്മുടെ ജീവിതത്തില്‍ യേശുക്രിസ്തുവിന്‍റെ കര്‍തൃത്ത്വം സ്വീകരിക്കുക എന്നുള്ളതാണ്. തന്‍റെ യാത്രയില്‍ മൂന്നു തരത്തിലുള്ള കുടുംബങ്ങള്‍ തന്നെ ക്ഷണിക്കാറുണ്ട് എന്ന് ഒരു ദൈവശുശ്രൂഷക്കാരന്‍ എന്നോടു പറഞ്ഞത് ഞാനോര്‍ക്കുന്നു. ഒരു മുറി തനിക്ക് നല്‍കിയിട്ട് അവിടെ സുഖമായി വിശ്രമിക്കുവാന്‍ അനുവദിച്ചുതരുന്നവരാണ് അതില്‍ ഒരു വിഭാഗം. തങ്ങളുടെ ഭവനത്തിലെ മറ്റു ചില കാര്യങ്ങളും സൗകര്യങ്ങളും കൂടെ അനുവദിച്ചുതരുന്നവരാണ് രണ്ടാമത്തെ ഗണത്തിലുള്ളത്. എന്നാല്‍,  ‘ഭവനം മുഴുവനും നിങ്ങളുടേതാണ്; താങ്കളുടെ ഇഷ്ടംപോലെ അതുപയോഗിച്ചുകൊള്ളൂ’ എന്നുപറഞ്ഞ് ഏല്പിച്ചുതരുന്നവരാണ് മൂന്നാമത്തെ വിഭാഗം. ദൈവത്തോട് ഉത്തരവാദിത്വമുള്ള നമ്മെ സംബന്ധിച്ച് ഈ മൂന്നാമത്തെ ഗണത്തില്‍ പ്പെട്ടവരെപ്പോലെ ആയിരിക്കണം - നമ്മുടെ ജീവിതത്തിന്‍റെ മുഴുവന്‍ അധികാരവും നാം യേശുവിന് ഏല്പിച്ചുകൊടുക്കണം. 

നാം എന്തിനൊക്കെയാണ് ഉത്തരവാദികളായിരിക്കുന്നത്? നാം സംസാരിക്കുന്ന ഓരോ വാക്കിനും നാം ദൈവത്തോട് ഉത്തരവാദികളാണെന്ന് ബൈബിള്‍ പറയുന്നു (മത്തായി 12:36). ക്രിസ്തീയ ഭാരവാഹികളായ നാം, നമ്മുടെ പ്രവര്‍ത്തനമേഖലകളില്‍ ദൈവം നമ്മുടെ അധികാരത്തിന്‍ കീഴില്‍ ഏല്പിച്ചുതന്നിട്ടുള്ള എല്ലാ ജനങ്ങളോടും ഉത്തരവാദികളാണ് എന്നോര്‍ക്കണം. മാതാപിതാക്കള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്നീ നിലകളില്‍ ദൈവമുമ്പാകെ നമ്മുടെ ഭവനങ്ങളോട് നമുക്ക് വലിയ ഉത്തരവാദിത്വം ഉണ്ട്. നമ്മുടെ പ്രതിദിന ജീവിതത്തില്‍ നാം ഇടപെടുന്ന ഓരോരുത്തരോടും നമുക്ക് ഒരു ഉത്തരവാദിത്വമുണ്ട്. എന്തുകൊണ്ടെന്നാല്‍, നമ്മുടെ ജീവിതത്തിലൂടെ യേശുവിന്‍റെ സ്നേഹത്തെ അവര്‍ കാണേണ്ടതാണ്. 

ദൈവത്തോടൊത്തുള്ള നമ്മുടെ നടപ്പില്‍, നമ്മുടെ ജീവിതത്തിന്‍റെ യാതൊരു ഭാഗവും ദൈവമുമ്പാകെ മറഞ്ഞിരിക്കുന്നില്ല എന്ന വസ്തുത നാം തിരിച്ചറിയേണ്ടതുണ്ട്. നമ്മുടെ ജീവിതത്തെ അതായിരിക്കുന്നതുപോലെ തന്നെ അവന്‍ കാണുന്നു. ഇതു ഗ്രഹിക്കുന്നതില്‍ പലപ്പോഴും നാം പരാജയപ്പെട്ടിരിക്കുന്നു എന്നതല്ലേ സത്യം? നമ്മുടെ ജീവിതത്തിലെ സുഖപ്രദമായ ചില ഏരിയകളെ സംബന്ധിച്ച് നാം ഉത്തരവാദികളായിരിക്കാം. അതേ സമയം, അതിപ്രധാനമായ പല തലങ്ങളെയും നാം പാടേ അവഗണിച്ചു കളയുന്നു. നമ്മുടെ ജീവിതത്തിന്‍റെ കൂടുതല്‍ കൂടുതല്‍ മേഖലകള്‍ നാം ക്രിസ്തുവിന്‍റെ നിയന്ത്രണത്തിലേക്കു കൊണ്ടുവരുമ്പോള്‍ ഉത്തരവാദിത്വം (Accountability) എന്നത് ഏറ്റവും മെച്ചമായും എളുപ്പമായും തീരുന്നു. 

ഇന്നത്തെ ചിന്ത : 

ദൈവത്തിന്‍റെ അധികാരത്തോടുള്ള നമ്മുടെ വിധേയത്വമാണ് ക്രിസ്തുവില്‍ നമുക്കുള്ള സ്വാതന്ത്ര്യത്തിന്‍റെയും, നമുക്ക് അവനുവേണ്ടി നിര്‍വ്വഹിക്കാന്‍ കഴിയുന്നതിന്‍റെയുമെല്ലാം താക്കോല്‍. 

പ്രാര്‍ത്ഥിക്കാം  : 

കര്‍ത്താവായ യേശുവേ, എന്‍റെ ജീവിതത്തെ ഞാന്‍ അങ്ങയുടെ കരങ്ങളിലേല്‍പിക്കുന്നു. അവിടുന്ന് എന്‍റെ ജീവിതത്തിന്‍റെയും, എന്‍റെ ജീവിതത്തിലെ എല്ലാ മേഖലകളുടേയും കര്‍ത്താവായിരിക്കേണമേ. ഈ ലോകത്തില്‍ അങ്ങയുടെ പൈതല്‍ എന്നനിലയില്‍ അവിടുത്തെ മഹത്വം പ്രതിഫലിപ്പിക്കുക എന്നതാണ് എന്‍റെ ദൗത്യം എന്ന് എന്നെ ഗ്രഹിപ്പിക്കണമേ. ആമേന്‍. 

ദിവസം 2

ഈ പദ്ധതിയെക്കുറിച്ച്

ഉത്തരവാദിത്വം (കണക്കുബോധിപ്പിക്കല്‍)

മനുഷ്യവര്‍ഗ്ഗം എന്നനിലയില്‍ പൊതുവിലും, ക്രിസ്തീയ വിശ്വാസികള്‍ എന്നനിലയില്‍ പ്രത്യേകമായും നാം പല തലങ്ങളിലും ഉത്തരവാദിത്വമുള്ളവരാണ്. ദൈവം, കുടുംബം, സുഹൃത്തുക്കള്‍, മേലധികാരികള്‍, നാം ഉള്‍പ്പെട്ടുനില്‍ക്കുന്ന ടീം എന്നിവ അത്തരത്തിലുള്ള ചില തലങ്ങളാണ്. മനുഷ്യന്‍റെ പൊതുസ്വഭാവം പരിഗണിച്ചാല്‍ ആരുംതന്നെ ഉത്തരവാദിത്വം ഇഷ്ടപ്പെടുന്നവരല്ല. ദൈവത്തോടുള്ള ഉത്തരവാദിത്വമാണ് മറ്റെല്ലാ തലങ്ങളോടുമുള്ള നമ്മുടെ ഉത്തരവാദിത്വത്തിന്‍റെ അടിസ്ഥാനം. 

More

ഈ പദ്ധതിക്ക് വിക്ടർ ജയകാരനെ ഞങ്ങൾ നന്ദി പറയുന്നു. കൂടുതൽ വിവരങ്ങൾക്ക് ദയവായി സന്ദർശിക്കുക:
http://victorjayakaran.blogspot.in/