പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

7 ദിവസത്തിൽ 6 ദിവസം

ഭയപ്പാടിന്റെ നാളുകളില്‍ ധൈര്യത്തോടെയുള്ള പ്രതികരണം

ക്രിസ്തുവിനു വേണ്ടി പോരാടുവാന്‍ തങ്ങളുടെ ജീവിതവും സ്ഥാനമാനങ്ങളും പണയപ്പെടുത്തി ഭയത്തെ വിജയിക്കുവാന്‍ അനുവദിക്കാതെ ധൈര്യത്തോടെ നിന്ന രണ്ടു വേദപുസ്തക കഥാപാത്രങ്ങളിലേക്ക് നിങ്ങളുടെ ശ്രദ്ധയെ കൊണ്ടുവരുവാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്. ആദ്യത്തെ കഥാപാത്രം പഴയനിയമത്തില്‍ നിന്ന് മോശെ,രണ്ടാമത്തെ കഥാപാത്രം പുതിയനിയമത്തില്‍ നിന്നും അരിമത്യക്കാരനായ യോസേഫ്.

കഷ്ടതകളുടെ സമയത്തും മോശെ സത്യത്തിനു വേണ്ടി ഉറപ്പോടെ നിന്നത് നമുക്ക് കാണുവാന്‍ കഴിയും. ഫറവോനെ വിട്ട് രാജകൊട്ടാരത്തിലെ പാപത്തിന്റെ ആനന്ദത്തില്‍ തുടരുന്നതിന് പകരം താന്‍ മിദ്യാനില്‍ പോയി പാര്‍ത്തു. രാജകൊട്ടാരത്തിലെ ധനത്തെക്കാള്‍ കഷ്ടത അനുഭവിക്കുന്ന യിസ്രായേല്‍ മക്കളില്‍ താന്‍ ശ്രദ്ധ ചെലുത്തുവാന്‍ തുടങ്ങി. രാജാവിനെ ഭയന്ന് മിസ്രയീമിലേക്ക് ഓടിപ്പോയ ഇതേ മോശെ ദൈവജനത്തെ ആരാധനയ്ക്കായി വിട്ടയക്ക എന്ന ആഹ്വാനത്തോടെ ഫറവോന്റെ കൊട്ടാരത്തില്‍ മടങ്ങി ചെല്ലുന്നു. ജാതീയമായ ഒരു ചുറ്റുപാടില്‍ വളര്‍ത്തപ്പെട്ടിട്ടും തന്റെ വിളിയെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും തനിക്ക് നല്ല ബോദ്ധ്യം ഉണ്ടായിരുന്നു. താന്‍ ദൈവജനത്തോട് കൂടെ നിന്നാല്‍ എന്തായിരിക്കും സംഭവിക്കാന്‍ പോകുന്നത് എന്ന ഭയം തന്നെ പിടികൂടാമായിരുന്നു. തന്റെ ജീവിതവും സുഖങ്ങളും,അന്തസ്സും,ഭാവിയും എല്ലാം പണയപ്പെടുത്തി ദൈവത്തിന് വേണ്ടി നിലനിന്നു.

ദൈവം നമ്മെ ചിലപ്പോള്‍ ചില വിശേഷ കാര്യങ്ങള്‍ ചെയ്യുവാന്‍ വേണ്ടി വിളിക്കും. അത് ഒരുപക്ഷേ പ്രയാസമേറിയ കാര്യമായിരിക്കാം. ക്രിസ്തുവിനോടുള്ള സ്നേഹം നിമിത്തം സ്വന്ത ജീവന്‍ പണയപ്പെടുത്തിയ മറ്റൊരു വ്യക്തിയാണ് അരിമത്യക്കാരനായ യോസേഫ്. യേശുവിന്റെ എല്ലാ ശിഷ്യന്മാരും ഭയത്താല്‍ ഓടിപ്പോയപ്പോള്‍ യോസേഫ് പീലാത്തോസിന്റെ അടുക്കല്‍ പോവുകയും യേശുവിന്റെ ശരീരം ചോദിക്കുകയും ചെയ്തു. അവന്‍ തന്റെ ജോലി മേഖല മാത്രമല്ല അപകടപ്പെടുത്തിയത്. തന്റെ ജീവനും കൂടി അപകടപ്പെടുത്തി. ഭയം നിമിത്തം താനൊരു രഹസ്യ ശിഷ്യനായിരുന്നു. എന്നാല്‍ താന്‍ ക്രൂശ് കണ്ടപ്പോള്‍ ഒരു നിമിഷം കൂടി പിന്നീട് താന്‍ മറഞ്ഞിരുന്നില്ല!

സമര്‍പ്പണവും പ്രാര്‍ത്ഥനയും

അപകടകരമായ സാഹചര്യങ്ങളുള്ള വിശേഷപ്പെട്ട കാര്യങ്ങളെ ചെയ്യുവാന്‍ ദൈവം നിങ്ങളെ വിളിക്കുമ്പോള്‍ ഇങ്ങനെയുള്ള കാര്യങ്ങളെ ചെയ്യുവാന്‍ നിങ്ങള്‍ നിങ്ങളെ തന്നെ ദൈവത്തിന്റെ കരങ്ങളില്‍ ഭരമേല്‍പ്പിക്കുമോ?

തന്റെ നാമത്തിനുവേണ്ടി എന്തെങ്കിലും അപകടസാധ്യതയെടുക്കാൻ ആവശ്യമായ കൃപയും ധൈര്യവും കർത്താവ് നിങ്ങളിൽ നിറയ്ക്കണമെന്ന് പ്രാർത്ഥിക്കുക

ദിവസം 5ദിവസം 7

ഈ പദ്ധതിയെക്കുറിച്ച്

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.

More

ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/