പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

7 ദിവസത്തിൽ 4 ദിവസം

ഭയപ്പാടിന്റെ സമയങ്ങളിലെ ദൈവശബ്ദം

ചില സമയങ്ങളില്‍ പീഡനത്തിന്റെ ഏറ്റവും ഭയാനകമായ സാഹചര്യങ്ങളിലൂടെ നാം കടന്നു പോകാം. പല സാഹചര്യങ്ങളിലും നമുക്ക് ഓടിയൊളിക്കുവാന്‍ ഒരു വാതിലോ ഒളിച്ചിരിക്കുവാന്‍ ഒരു അഭയകേന്ദ്രമോ ലഭിച്ചു എന്ന് വരികയില്ല. എന്നാല്‍ നാം സേവിക്കുന്ന ദൈവം സത്യവാനും ജീവനുള്ളവനും നാം ഭയപ്പെടുന്ന ഇത് മേഖലകളിലും ഇറങ്ങി വരുവാന്‍ കഴിവുള്ളവനുമാണെന്ന് നാം എല്ലായ്പ്പോഴും ഓര്‍ക്കണം. അവന്‍ നമ്മോട്“സമാധാനം”എന്ന് പ്രഖ്യാപിക്കുന്നു. അതാണ്‌ നാം സേവിക്കുന്ന ദൈവത്തിന്റെ വലിപ്പം. സകല ബുദ്ധിയേയും കവിയുന്ന ദൈവസമാധാനമാണ് ദൈവം നമുക്ക് നല്‍കിയിരിക്കുന്നത്. നമ്മുടെ എല്ലാ സാഹചര്യങ്ങളിലും ഈ സമാധാനത്തെയാണ് നാം ആശ്രയിക്കുന്നത്.“സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തന്നേച്ചു പോകുന്നു. എന്റെ സമാധാനം ഞാന്‍ നിങ്ങള്‍ക്ക് തരുന്നു. ലോകം തരുന്നത് പോലെയല്ലനിങ്ങളുടെ ഉള്ളം കലങ്ങരുത്,നിരാശപ്പെടുകയുമരുത്”എന്ന വാഗ്ദത്തം നാം ഓര്‍ക്കുക.

മുന്‍പോട്ട് പോകുമോ എന്ന സംശയത്തിന്റെ സാഹചര്യങ്ങളില്‍ പരിശുദ്ധാത്മാവ് തന്നോട് പലയാവര്‍ത്തി സംസാരിച്ചിട്ടുണ്ട് എന്ന് പൗലോസ് തന്നെ സാക്ഷീകരിച്ചിട്ടുണ്ട്. പ്രവൃ. അദ്ധ്യായം 28-ല്‍ എല്ലാവരുടേയും പ്രത്യാശ നഷ്ടപ്പെട്ട് മരണത്തെ പ്രതീക്ഷിക്കുമ്പോള്‍ ദൈവത്തിന്റെ വ്യക്തമായ ശബ്ദത്താല്‍ പൗലോസ് അവരെ ധൈര്യപ്പെടുത്തുന്നു. അവന്‍ ധൈര്യപ്പെടുക മാത്രമല്ല ചെയ്തത് മറിച്ച് തനിക്ക് വാഗ്ദത്തം തന്ന ദൈവം അത് നിവര്‍ത്തിക്കുവാന്‍ ശക്തന്‍ എന്ന ധൈര്യത്തോടെ തന്നോട് കൂടെ യാത്ര ചെയ്തവരെ ധൈര്യപ്പെടുത്തുകയും ചെയ്തു.

സമര്‍പ്പണവും പ്രാര്‍ത്ഥനയും

ആഴമായ ഭയങ്ങള്‍ക്ക് നടുവിലും അവന്റെ സമാധാനത്തില്‍ ആശ്രയിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?ഭയങ്ങളുടെ നടുവില്‍ അവന്റെ മൃദുസ്വരം നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ?

ഭയാനകമായ സാഹചര്യങ്ങളെ നാം നേരിടുമ്പോള്‍ നാം ഭയപ്പെടാതിരിക്കുമ്പോള്‍ നമ്മുടെ ജീവിത സാഹചര്യങ്ങളുടെ നടുവില്‍ നമ്മോട് സമാധാനം എന്ന് അരുളിച്ചെയ്ത കര്‍ത്താവിനെ ഓര്‍ക്കുവാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം.

ദിവസം 3ദിവസം 5

ഈ പദ്ധതിയെക്കുറിച്ച്

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.

More

ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/