പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം
ഭയപ്പാടിന്റെ സമയങ്ങളിലെ അഭയസ്ഥാനം
ദാവീദിനെ അറിയപ്പെടുന്നത് ദൈവത്തിന്റെ ഹൃദയപ്രകാരമുള്ള മനുഷ്യന്‍ എന്നാണ്,എന്നിട്ടും തനിക്ക് നിരവധി കഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അവന്റെ നാമത്തെ അപകീര്‍ത്തിപ്പെടുത്തുവാന്‍ അനേകര്‍ നോക്കിയിരുന്നു. അവര്‍ അവനെ കൊല്ലുവാന്‍ ശ്രമിച്ചു. ഈ സാഹചര്യങ്ങളിലൂടെ കടന്നു പോകുമ്പോഴും ദാവീദ് ദൈവത്തെ തന്നെ നോക്കിക്കൊണ്ടിരുന്നു. ഭയാനകമായ സാഹചര്യങ്ങള്‍ നിമിത്തവും മരണഭീതി നിമിത്തവും ഉറക്കമില്ലാത്ത രാത്രികളും വലിയ ഭയവും ദാവീദിനെ പിടികൂടി. നമ്മുടെ ജീവനുപോലും ഹാനി വരുന്ന പീഡനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നമുക്കും നേരിടാം. ഈ സാഹചര്യങ്ങളില്‍ നാം ഒറ്റക്കല്ല എന്ന് ഓര്‍ക്കണം. അവര്‍ നമ്മെക്കുറിച്ച് കളവ് പറഞ്ഞിരിക്കാം,നമുക്കെതിരെ ഗൂഡാലോചനകള്‍ നടത്തിയിരിക്കാം, നമ്മുടെ പ്രാണനെ അപഹരിക്കാന്‍ നോക്കിയിരിക്കാം. എന്നാല്‍ ഓര്‍ക്കുക നമ്മുടെ അഭയകേന്ദ്രം ദൈവമാണ്. ദാവീദ് ദൈവത്തെ നോക്കിയത് പോലെ നമുക്കും ദൈവത്തിങ്കലേക്ക് നോക്കാം.
സങ്കീ. 59: 1-2 വാക്യങ്ങളില്‍ സൂചിപ്പിക്കുന്നത് ദാവീദിനെ പിടിക്കുവാനും കൊല്ലുവാനും വേണ്ടി ദാവീദിന്റെ അരികിലേക്ക് ശൗല്‍ പടയാളികളെ അയയ്ക്കുന്ന ചരിത്രമാണ്. ദാവീദിന് ജീവന് വേണ്ടി ഓടി രക്ഷപ്പെടേണ്ടതായി വന്നു. ദാവീദ് വളരെ ഭയപ്പെടുകയും വളരെ ഭക്തിയോടെ ദൈവമുമ്പാകെ കരയുകയും ചെയ്തു. താന്‍ അപകടങ്ങളിലും പ്രയാസ ഘട്ടങ്ങളിലും ആയിരുന്നപ്പോള്‍ ദൈവം തന്റെ ആത്മാവിന് ബലമുള്ള ഗോപുരമായി തീര്‍ന്നു എന്ന് രാജാവ് തിരിച്ചറിഞ്ഞു. ഇന്ന് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളില്‍ ദാവീദില്‍ നിന്ന് ചിലത് നമുക്ക് പഠിക്കുവാനുണ്ട്. ശത്രു നമുക്ക് എതിരായി എഴുന്നേല്‍ക്കുമ്പോള്‍ നാമും വളരെ ഭയപ്പെടാറുണ്ട്. എന്നാല്‍ ദൈവം നമ്മുടെ ബലമുള്ള ഗോപുരവും കഷ്ടങ്ങളില്‍ ഏറ്റവും അടുത്ത സഹായകനും ആകയാല്‍ ആ ദൈവത്തോട് കരഞ്ഞു പ്രാര്‍ത്ഥിക്കുവാന്‍ നമുക്ക് സ്വാതന്ത്ര്യമുണ്ട്.
സമര്‍പ്പണവും പ്രാര്‍ത്ഥനയും
പീഡനത്തിന്റെ ഭയം പിടികൂടുമ്പോള്‍ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?ക്രിസ്തു നിങ്ങളുടെ ബലമുള്ള സങ്കേതമാണോ?
ശത്രു നമുക്കെതിരെ എഴുന്നേല്‍ക്കുകയും നാം ഭയചകിതരായി തീരുകയും ചെയ്യുമ്പോള്‍ നാം ദൈവത്തോട് കരയുകയും ദൈവത്തെ നമ്മുടെ ബലമുള്ള ഗോപുരമായി വയ്ക്കേണ്ടതിനും ഈ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ ദൈവത്തെ നോക്കി നമ്മുടെ അഭയസ്ഥാനം കണ്ടെത്തേണ്ടതിനും നമുക്ക് പ്രാര്‍ത്ഥിക്കാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.
More
ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/