പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

7 ദിവസത്തിൽ 3 ദിവസം

ഭയപ്പാടിന്റെ സമയങ്ങളിലെ ജയം

മരണം എന്നത് നമ്മെ എല്ലാവരേയും ഭയപ്പെടുത്തുന്ന വിഷയങ്ങളില്‍ വച്ച് ഏറ്റവും വലിയ ഒരു വസ്തുതയാണ്. പീഡനത്തിന്റെ ഭീഷണികളെ അഭിമുഖീകരിക്കുമ്പോള്‍ വിശേഷാല്‍ മരണഭയം നമ്മുടെ സമാധാനത്തെ തകര്‍ക്കുന്നു. മരണം നമ്മുടെ ശത്രുവല്ല. എന്തെന്നാല്‍ യേശു മരണത്തെ ക്രൂശില്‍ പരാജയപ്പെടുത്തി. നാം മരണത്തെ ഭയപ്പെടേണ്ടതില്ല. എന്തെന്നാല്‍ ക്രിസ്തുയേശുവില്‍ ഉള്ളവരുടെ മേല്‍ മരണത്തിന് യാതൊരു അധികാരവുമില്ല. നമ്മുടെ ശരീരം ഉപദ്രവം നേരിട്ടാലും ക്രിസ്തുവിനു വേണ്ടി ജീവിക്കുന്നതില്‍ നിന്ന് മരണം നമ്മെ തടയുകയില്ല എന്ന് നാം തന്നെ നമ്മെ നിരന്തരം ഓര്‍മ്മിപ്പിക്കേണ്ടതാകുന്നു.

പത്മോസ് ദ്വീപിലേക്ക് നാട് കടത്തപ്പെട്ട ശേഷം ഭീതിജനകമായ അനേകം അനുഭവങ്ങള്‍ യോഹന്നാന് ഉണ്ടായി. മരണത്തിന്റെ ഏറ്റവും ഭയാനകമായ ഭയത്തിന്റെ നടുവിലും ക്രിസ്തുവിന്റെ മഹത്വ ദര്‍ശനത്തിന് സാക്ഷ്യം വഹിക്കുവാന്‍ തനിക്ക് അവസരം ഉണ്ടായി. ആ മഹത്വമേറിയ ദര്‍ശനം യോഹന്നാനെ യേശുവിന്റെ കാല്‍ക്കല്‍ വീഴുവാന്‍ തക്ക നിലയില്‍ പ്രേരിപ്പിച്ചു. എന്നാല്‍ യേശു യോഹന്നാന് താന്‍ ആരാണെന്നുള്ള വെളിപ്പാട് നല്‍കി. അവന്‍ മരണത്തെ പരാജയപ്പെടുത്തുക മാത്രമല്ല ചെയ്തത് മറിച്ച് അവന്റെ പക്കല്‍ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ ഉണ്ട്. നിങ്ങള്‍ ഉപദ്രവത്തെയും മരണത്തേയും ഭയക്കുന്ന സാഹചര്യങ്ങളില്‍ മരണത്തെ ജയിച്ച കര്‍ത്താവിന്റെ കരങ്ങളില്‍ മരണത്തിന്റെയും പാതാളത്തിന്റെയും താക്കോല്‍ ഉണ്ട് എന്ന് ഓര്‍ക്കണം.

സമര്‍പ്പണവും പ്രാര്‍ത്ഥനയും

മരണഭയം നിങ്ങളെ അലട്ടാറുണ്ടോ?മരണത്തെ ജയിച്ചവനും മരണത്തിന്റേയും പാതാളത്തിന്റെയും താക്കോല്‍ കയ്യിലുള്ളവനുമായ യേശുവിനെ കുറിച്ചുള്ള ബോദ്ധ്യം നിങ്ങള്‍ക്കുണ്ടോ?

പീഡനത്തിന്റെ ഏറ്റവും അന്ധകാര നിമിഷങ്ങളില്‍ ഭയം നമ്മെ പിടികൂടാതെയിരിക്കുവാനും ക്രിസ്തു യേശുവില്‍ ഉള്ളവരെ സംബന്ധിച്ച്“മരണത്തിന്റെ വിഷമുള്ള് ഒഴിഞ്ഞുപോയി”എന്ന് ഓര്‍ക്കുവാനും നമുക്ക് പ്രാര്‍ത്ഥിക്കാം.

ദിവസം 2ദിവസം 4

ഈ പദ്ധതിയെക്കുറിച്ച്

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.

More

ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/