പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം
ഭയപ്പാടിന്റെ സമയത്തുള്ള ഓട്ടം
യേശുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ച നാള്‍ മുതല്‍ അവനെ ക്രൂശീകരിച്ച നാള്‍ വരെ അവന്റെ ശിഷ്യന്മാര്‍ അവനോടു ചേര്‍ന്ന് നിന്നിരുന്നു. എന്നാല്‍ പീഡനത്തിന്റെ ആദ്യ അടയാളത്തിങ്കല്‍ തന്നെ അവര്‍ യേശുവിനെ അനുഗമിക്കാതെ ഓടിപ്പോയി. എവിടെ ഭീഷണിയുണ്ടോ,അവിടെ ഭയപ്പെടുക എന്നത് മനുഷ്യന്റെ സ്വാഭാവിക വികാരമാണ്. ഇവിടെ ശിഷ്യന്മാര്‍ ഭയപ്പെട്ടില്ലായിരുന്നു എങ്കില്‍ അവര്‍ മനുഷ്യന്‍ ആകുമായിരുന്നില്ല. ഭയം ഒന്നുകില്‍ നമ്മെ പോരാടി നില്‍ക്കുവാനോ ഓടിയോളിക്കുവാനോ പ്രേരിപ്പിക്കും. അവര്‍ക്ക് പീഡനത്തെക്കുറിച്ചും മരണത്തെ കുറിച്ചുമുള്ള ഭയത്തെ അതിജീവിക്കുവാന്‍ കഴിയാതെ വന്നപ്പോള്‍,ക്രിസ്തു പിടിക്കപ്പെട്ട് ക്രൂശീകരിക്കപ്പെട്ട നാഴികയില്‍ എല്ലാവരും അവനെ വിട്ട് ഓടിപ്പോയി. ഭയത്തിന്റെ നാഴികകളില്‍ നാമും വഴി തെട്ടുവാന്‍ സാധ്യതയുണ്ട്. പത്രോസിനെപ്പോലെ നാമും ക്രിസ്തുവിനെ തള്ളിപ്പറയുകയില്ല എന്ന് ഏറ്റു പറഞ്ഞാലും പരിശുദ്ധാത്മാവില്‍ ആശ്രയിക്കുന്നത് വരെ നാമും അതേ പ്രവര്‍ത്തി ചെയ്യുവാന്‍ സാധ്യതയുണ്ട്.
ഈ വാക്യത്തില്‍ പ്രതിപാദിക്കുന്ന യൗവ്വനക്കാരനായ ശിഷ്യന്‍ പോലും തന്റെ ജീവനെ ഭയന്ന് നഗ്നത മറച്ചിരുന്ന വസ്ത്രം പോലും എറിഞ്ഞു കളഞ്ഞ് ഓടി. എങ്കിലും അവര്‍ കര്‍ത്താവിനെ വിട്ടുകളഞ്ഞില്ല എന്നാണ് അവരുടെ ചരിത്രങ്ങളില്‍ എല്ലാം കാണുന്നത്. ഒട്ടുമിക്ക പണ്ഡിതന്മാരും പറയുന്നത് ഈ ബാല്യക്കാരന്‍ സുവിശേഷത്തിന്റെ ഗ്രന്ഥകര്‍ത്താവായ മര്‍ക്കോസ് തന്നെയാണ് എന്നാണ്. എത്ര മഹത്തായ പരിവര്‍ത്തനം! പീഡനത്തിന്റെ കടുത്ത വേദനയില്‍ നിന്നും അവന്റെ സഭ പണിയുവാന്‍ അവന്‍ അവരെ ഉയര്‍ത്തി. ഒരുപക്ഷേ നിങ്ങളും ഭയത്താല്‍ പീഡനത്തിന്റെ നടുവില്‍ നിന്നും ഓടിപ്പോയവര്‍ ആകാം,എന്നാല്‍ തിരിഞ്ഞു വരുവാനും സഭ പുനര്‍നിര്‍മ്മിക്കുവാനും നിങ്ങള്‍ക്ക് ഇപ്പോഴും അവസരമുണ്ട്.
സമര്‍പ്പണവും പ്രാര്‍ത്ഥനയും.
പീഡനത്തെക്കുറിച്ചുള്ള ഭയം നിമിത്തം ദൈവവിളിയില്‍ നിന്നും നിങ്ങള്‍ ഓടിപ്പോയിട്ടുണ്ടോ?
പീഡനത്തെ കുറിച്ചുള്ള ഭയം നിമിത്തം ഒരിക്കല്‍ ഓടിപ്പോയി എങ്കിലും സഭ പണിയുക എന്ന ഉദ്ദേശ്യത്തോടെ തിരികെ വരേണ്ടതിനായി നമുക്ക് പ്രാര്‍ത്ഥിക്കാം.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.
More
ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/