പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍ ഉദാഹരണം

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

7 ദിവസത്തിൽ 5 ദിവസം

ഭയപ്പാടിന്റെ സമയങ്ങളിലെ വാഗ്ദത്തങ്ങള്‍

കഷ്ടത ഒഴിവാക്കുവാന്‍ കഴിയുകയില്ലെന്ന് യേശു മുന്നറിയിപ്പ് നല്‍കുന്നു. എന്നാല്‍ അവയെ ഭയപ്പെടേണ്ടതില്ലെന്നും അവന്‍ അരുളിച്ചെയ്യുന്നു. സാത്താന്‍ പീഡനം ഇളക്കി വിടുമെന്നും സഭ അതിനെ സഹനത്തിലൂടെ തരണം ചെയ്യണമെന്നും യേശു പ്രവചിക്കുന്നു. ഏഴ് നിലവിളക്കുകളുടെ നടുവില്‍ നടകൊള്ളുന്ന യേശു സ്മുര്‍ന്നയിലുള്ള സഭയോട് സംസാരിക്കുന്നു. സാത്താന്‍ അവരെ കടത്തി വിടുവാന്‍ ആഗ്രഹിക്കുന്ന കഷ്ടതകളിലും പീഡനങ്ങളിലും സഭ ഭയപ്പെടേണ്ടതില്ല എന്ന് യേശു അവരെ ധൈര്യപ്പെടുത്തുന്നു. സഭ അവന്റെ ജനമാണ്. അവന്റെ കൈകളില്‍ നിന്നും നമ്മെ പിടിച്ചു പറിച്ചെടുക്കുവാന്‍ ആര്‍ക്കും സാധ്യമല്ല. തടവിലാണെങ്കിലും എവിടെ ആണെങ്കിലും സംഭവിക്കാനിരിക്കുന്ന ഒരു പരീക്ഷകളെ കുറിച്ചും ഒരു ഭാരവും വേണ്ട എന്ന് അവന്‍ ഉറപ്പ് നല്‍കുന്നു.

കഷ്ടതകള്‍ ഉണ്ടെങ്കിലും അവന്‍ നമ്മോട് കൂടെ ഉണ്ട് എന്ന വാഗ്ദത്തത്താല്‍ യേശു നമ്മെ ആശ്വസിപ്പിക്കുന്നു. വിശ്വസ്തരായവര്‍ക്ക് ലഭിക്കുന്ന ജീവകിരീടം മഹത്വമേറിയതും നിത്യവുമാണ്. പ്രിയമുള്ളവരേ നമ്മുടെ കഷ്ടത വൃഥാവല്ല നിത്യ സ്വര്‍ഗ്ഗരാജ്യത്തില്‍ അതിനാല്‍ നാം പ്രതിഫലം കൊയ്യും എന്ന ആശ്വാസം നമുക്കുണ്ടാക്കണം.

സമര്‍പ്പണവും പ്രാര്‍ത്ഥനയും

നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും മറ്റു കൂട്ടുവിശ്വാസികള്‍ക്കും എന്ത് സംഭവിക്കും എന്ന ആശങ്ക നിങ്ങള്‍ക്കുണ്ടോ?നിങ്ങളുടെ ഭയപ്പാടുകളുടെ നടുവില്‍ കര്‍ത്താവിന്റെ നിത്യമായ പ്രതിഫലങ്ങളെക്കുറിച്ച് ധ്യാനിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമോ?

നമ്മുടെ ഭയങ്ങളുടെയും നമ്മുടെ ഭയപ്പാടുകളുടെയും പീഡനങ്ങളിലൂടെയും നടുവില്‍ നിത്യമായ പ്രതിഫലങ്ങളെ കുറിച്ച് ചിന്തിക്കേണ്ടതിന് നമുക്ക് പ്രാര്‍ത്ഥിക്കാം.

തിരുവെഴുത്ത്

ദിവസം 4ദിവസം 6

ഈ പദ്ധതിയെക്കുറിച്ച്

പീഡനത്തില്‍ ഭയത്തെ അഭിമുഖീകരിക്കുമ്പോള്‍

ആരെങ്കിലും ഉപദ്രവിക്കപ്പെടുമ്പോള്‍ ഭയമാണ് ശക്തമായ വികാരങ്ങളില്‍ ഒന്ന്. അക്രമങ്ങള്‍, തടവ്, പള്ളികള്‍ അടച്ചു പൂട്ടല്‍, പ്രിയപ്പെട്ടവരുടെയോ സഹവിശ്വാസികളുടെയോ വിശ്വാസം നിമിത്തമുള്ള മരണം എന്നിവ നിമിത്തം ക്രിസ്തീയ യാത്ര തുടരാനാകാതെ നിസ്സഹായരായി എല്ലാവരും നമ്മെ ഭയത്തോടെ വിട്ടുപിരിയും. ഉപദ്രവത്തെക്കുറിച്ചുള്ള ഭയം നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍, ഉപദ്രവം നേരിടുമ്പോള്‍ അവയെ നേരിടുവാന്‍ നിങ്ങളെ തന്നെ ഒരുക്കി എടുക്കേണ്ടതിന് ഈ വായനാ പദ്ധതി ഒരു നല്ല മാര്‍ഗ്ഗമായി മാറുന്നു.

More

ഈ പ്ലാൻ നൽകിയതിന് Persecution Relief-ന് നന്ദി പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്, ദയവായി സന്ദർശിക്കുക: https://persecutionrelief.org/