സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം
ഇല്ല എന്ന് പറയൂ
യേശുവിന്റെ ശുശ്രൂഷയെക്കുറിച്ചുള്ള തന്റെ വിവരണം മാർക്കോസ് തുടങ്ങുന്നത് രക്ഷകൻ രോഗശാന്തികൾ നടത്തുന്നതും ദേവാലയത്തിൽ ഒരു മനുഷ്യനിൽ നിന്ന് പിശാചുക്കളെ പുറത്താക്കുന്നതും കഫർന്നഹൂമിലെ വീട്ടിൽ വെച്ച് ശിമോന്റെ അമ്മാവിയമ്മയെ സുഖപ്പെടുത്തുകയും ചെയ്യുന്നതായിട്ടാണ്. അന്നു വൈകുന്നേരം, “സൂര്യൻ അസ്തമിച്ചശേഷം അവർ സകലവിധദീനക്കാരെയും ഭൂതഗ്രസ്തരെയും അവന്റെ അടുക്കൽ കൊണ്ടുവന്നു. പട്ടണം ഒക്കെയും വാതിൽക്കൽ വന്നു കൂടിയിരുന്നു. നാനവ്യാധികളാൽ വലഞ്ഞിരുന്ന അനേകരെ അവൻ സൌഖ്യമാക്കി."
അടുത്ത ദിവസം രാവിലെ ശിഷ്യന്മാർ യേശുവിന്റെ അടുത്തേക്ക് ഓടിയെത്തി, “എല്ലാവരും നിന്നെ അന്വേഷിക്കുന്നു!” എന്നു പറഞ്ഞു. യേശുവിന്റെ അത്ഭുത സൗഖ്യശക്തിയുടെ കാറ്റ് നഗരത്തിന് ലഭിച്ചിരുന്നതിനാൽ രണ്ടാം ദിവസം അവർ ഒരു ആവർത്തനം ആഗ്രഹിച്ചു. എന്നാൽ യേശു ഇല്ല എന്നു പറഞ്ഞു. ശിഷ്യന്മാരെ ഞെട്ടിച്ചുകൊണ്ട് യേശു പറഞ്ഞു, “ഞാൻ അടുത്ത ഊരുകളിലും പ്രസംഗിക്കേണ്ടതിന്നു നാം അവിടേക്കു പോക; ഇതിന്നായിട്ടല്ലോ ഞാൻ പുറപ്പെട്ടു വന്നിരിക്കുന്നതു.”
സുവിശേഷങ്ങളിൽ യേശു "ഇല്ല" എന്ന വാക്ക് ഉച്ചരിക്കുന്നത്തിൽ ഇത് ആദ്യത്തേതാണ്, പക്ഷേ അവസാനത്തെയല്ല. എന്തുകൊണ്ടാണ് യേശു "ഇല്ല" എന്ന് പറഞ്ഞത്? കൂടുതൽ ആളുകളെ സുഖപ്പെടുത്താൻ അവിടുത്തേക്ക് ശക്തിയുണ്ടെന്ന് വ്യക്തം. ഈ ആളുകളുടെ ജീവിതത്തിലെ വേദന ലഘൂകരിക്കാനുള്ള ആഗ്രഹം അവിടുത്തേക്ക് ഉണ്ടായിരിന്നു എന്നത് വ്യക്തം. കൂടുതൽ ആളുകളെ സുഖപ്പെടുത്താൻ യേശു ആഗ്രഹിച്ചിരുന്നേക്കാമെങ്കിലും, തന്റെ “ഉദ്ദേശ്യം” നിറവേറ്റാൻ ഭൂമിയിൽ തനിക്ക് പരിമിതമായ സമയമേയുള്ളൂവെന്ന് അവനറിയാമായിരുന്നു. യേശു ഭൂമിയിൽ വന്നത് സുഖപ്പെടുത്താനും തന്റെ വ്യക്തിത്വം വെളിപ്പെടുത്താനും വേണ്ടിയല്ല. അവിടുന്ന് കുരിശിൽ നടത്താനിരുന്ന പീഡാനുഭവത്തിനുള്ള തയ്യാറെടുപ്പിൽ സുവിശേഷം പ്രസംഗിക്കാനാണു വന്നത്. യേശുവിന്റെ ഉദ്ദേശ്യം അവിടുത്തേക്ക് വളരെ വ്യക്തമായിരുന്നു. അതിനാൽ അവിടുന്ന് ഭൂമിയിലേക്ക് വന്നതിന്റെ സുപ്രധാന ഉദ്ദേശത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പല നല്ല കാര്യങ്ങളോടും അവൻ ഇല്ല / വേണ്ട എന്ന് പറഞ്ഞു.
എല്ലാത്തിനും ശരി എന്ന് പറയാൻ യേശുവിന് കഴിഞ്ഞില്ലെങ്കിൽ നമുക്കും കഴിയില്ല. സമയവും വസ്തുക്കളും എനിക്കും നിങ്ങൾക്കും പരിമിതമാണ്. നമുക്ക് ശേഷിക്കുന്ന സമയം പരമാവധി പ്രയോജനപ്പെടുത്തുന്നതിന്, ദൈവം നമ്മെ വിളിച്ചിരിക്കുന്നത് എന്താണെന്ന് നാം വിശ്വസിക്കുകയും നമ്മുടെ അത്യാവശ്യ ദൗത്യത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കുന്ന അവസരങ്ങളോട്-ശരിക്കും നല്ലവ പോലും- വേണ്ടെന്ന് പറയുന്ന ശീലം നേടുകയും ചെയ്യേണ്ടത് നിർണായകമാണ്..
ഓർക്കുക, നിങ്ങൾ ഒരു ലക്ഷ്യത്തിനായി ജീവിച്ചിരിക്കുന്നു! കഴിഞ്ഞ ആറ് ദിവസമായി നമ്മൾ പര്യവേക്ഷണം ചെയ്ത തിരുവെഴുത്തുകൾ ഈ അവസാന മണിക്കൂറുകളിൽ ദൈവത്തെ സ്നേഹിക്കാനും, മറ്റുള്ളവരെ സ്നേഹിക്കാനും, നമ്മുടെ ജീവിതത്തിലൂടെയും പ്രവർത്തിയിലൂടെയും അവരെ യേശുക്രിസ്തുവിന്റെ ശിഷ്യരാക്കാനും, ഈ ഭൂമിയിൽ അവശേഷിക്കുന്ന സമയം എങ്ങനെ ചെലവഴിക്കാം എന്നതിനെക്കുറിച്ച് ജ്ഞാനികളായിരിക്കാനും നമ്മെ പ്രജോദിപ്പിക്കുമെന്നു ഞാൻ പ്രാർത്ഥിക്കുന്നു.
നിങ്ങൾ ഈ വായനാ പദ്ധതി ആസ്വദിച്ചെങ്കിൽ, സുവിശേഷത്തെ നിങ്ങളുടെ ജോലിയുമായി കൂടുതൽ ആഴത്തിൽ ബന്ധിപ്പിക്കാൻ സഹായിക്കുന്ന എന്റെ പ്രതിവാര പദ്ധതി നിങ്ങൾക്ക് ഇഷ്ടപ്പെടും. ഇവിടെ സൈൻ അപ്പ് ചെയ്യുക.
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!
More