സമയം കൈകാര്യം ചെയ്യാനുള്ള ദൈവവചനാടിസ്ഥിത തത്ത്വങ്ങൾഉദാഹരണം
നിങ്ങളുടെ പ്രതിബദ്ധതകൾ ശേഖരിക്കുക
നിങ്ങളുടെ വാക്കു ഉവ്വ്, ഉവ്വ് എന്നു തന്നെയാകട്ടെ എന്ന് യേശു കൽപ്പിച്ചു. എന്നാൽ പലപ്പോഴും ഒരു ക്രിസ്ത്യാനിയുടെ "ഉവ്വ്" യഥാർത്ഥത്തിൽ "ഇല്ല" എന്നാണ് ആയിത്തീരുന്നത്. പ്രതിജ്ഞാബദ്ധത പാലിക്കാതിരിക്കുകയോ, വൈകി വരുകയോ, കൃത്യസമയത്ത് ഒരു പ്രോജക്റ്റ് പൂർത്തിയാക്കാതിരിക്കുകയോ, അല്ലെങ്കിൽ "എത്രയും വേഗം നിങ്ങളുടെ കോൾ തിരികെ നൽകാം" എന്ന് വോയ്‌സ്‌മെയിലിന്റെ വാഗ്ദാനം പാലിക്കാതിരിക്കുകയോ ചെയ്യുമ്പോൾ നാം യേശുവിന്റെ "നിങ്ങളുടെ വാക്കു ഉവ്വ്, ഉവ്വ് എന്നാകട്ടെ" എന്ന കല്പനയെ തെറ്റിക്കുകയാണ്. നമ്മുടെ തിരക്കേറിയ ജീവിതത്തിൽ നമ്മൾ എന്നത്തേക്കാളും കൂടുതൽ "ഉവ്വ് / ഞാനേറ്റു" എന്ന് പറയുന്നു. അതേസമയം കൂടുതൽ കൂടുതൽ തവണ നമ്മുടെ വാക്ക് പാലിക്കുന്നതിൽ പരാജയപ്പെടുന്നു. ഈ പാപം വളരെ നിരുപദ്രവകരമാണെന്ന് തോന്നുന്നത് സഭയ്ക്കുള്ളിൽ ആശങ്ക സൃഷ്ടിക്കേണ്ടതാണ്. നാം ദൈവത്തിന്റെ പ്രതിരൂപങ്ങളാണ്, നഷ്ടപ്പെട്ട ലോകത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ പ്രതിനിധാനങ്ങളാണ്. നമ്മുടെ രക്ഷകനെ നന്നായി പ്രതിഫലിപ്പിക്കുന്നതിന് നാം നമ്മുടെ വാക്കു പാലിക്കുന്നവരായിരിക്കണം.
എന്നാൽ നാം ഇത് എത്രത്തോളം പ്രായോഗികമായി ചെയ്യും? ഇത് തുടങ്ങണമെങ്കിൽ ആദ്യം നമ്മുടെ എല്ലാ പ്രതിബദ്ധതകളും ഫലപ്രദമായി ശേഖരിക്കുന്നതിനുള്ള ഒരു സംവിധാനം ഉണ്ടാക്കണം. ഇത് ഏറ്റവും ലളിതമായി ഒരു കടലാസ് കഷണത്തിലോ അല്ലെങ്കിൽ സങ്കീർണമായി ഓമ്‌നിഫോക്കസ് പോലുള്ള ഡിജിറ്റൽ പട്ടിക സംരക്ഷണ സിസ്റ്റത്തിലോ ആകാം. പ്രക്രിയയെ അപേക്ഷിച്ച് മാധ്യമം വളരെ നിസ്സാരമാണ്. നമ്മുടെ "ഉവ്വ്" എന്നത് "ഉവ്വ്" എന്ന യേശുവിന്റെ കൽപ്പന പാലിക്കണമെങ്കിൽ, നമ്മൾ എന്തൊക്കെ കാര്യങ്ങൾക്കാണ് "ഉവ്വ്" എന്ന് പറയുന്നത് എന്നതിന്റെ പട്ടിക സൂക്ഷിക്കാൻ നമുക്ക് ഒരു വഴി ഉണ്ടായിരിക്കണം. സാമാന്യബുദ്ധി പോലെ തോന്നുന്നു, അല്ലേ? അങ്ങനെ തന്നെ! എന്നാൽ സങ്കടകരമെന്നു പറയട്ടെ, വളരെ കുറച്ച് ആളുകൾ മാത്രമേ ഇത് നന്നായി ചെയ്യുന്നുള്ളൂ. എന്നാൽ നല്ല വാർത്ത എന്നത്, ഇത് പരിഹരിക്കാവുന്ന വളരെ ലളിതമായ ഒരു പ്രശ്നമാണ്.
ഇന്ന് എപ്പോഴെങ്കിലും, നിങ്ങളോടും നിങ്ങളുടെ സുഹൃത്തുക്കളോടും പങ്കാളികളോടും കുട്ടികളോടും സഹപ്രവർത്തകരോടും നിങ്ങൾ ചെയ്തിട്ടുള്ള എല്ലാ പ്രതിബദ്ധതകളെയും മനസ്സിൽനിന്ന് "ഡൌൺലോഡ്" ചെയ്യാൻ 30 മിനിറ്റ് എടുക്കുക. നിങ്ങളുടെ പട്ടിക പൂർത്തിയായിക്കഴിഞ്ഞാൽ, പുനർവിചിന്തനം ചെയ്യേണ്ടതോ അല്ലെങ്കിൽ പെട്ടെന്ന് തന്നെ തീർക്കേണ്ടതോ ആയ പ്രതിബദ്ധതകൾ ഉണ്ടോ എന്ന് തിരയുക. ഉദാഹരണത്തിന്, കഴിഞ്ഞ ആഴ്‌ച മുത്തശ്ശിയെ വിളിക്കാമെന്ന് നിങ്ങൾ വാക്ക് നൽകിയിരിക്കാം, എന്നാൽ ഇപ്പോഴും വിളിച്ചിട്ടില്ല. മുത്തശ്ശിയെ വിളിച്ച് ഈ പ്രതിജ്ഞാബദ്ധത നിറവേറ്റാൻ 5 മിനിറ്റ് എടുക്കുക. നിങ്ങൾ വൈകിയാലും നിങ്ങളുടെ "ഉവ്വ്" "ഉവ്വ്" തന്നെ ആയിരിക്കട്ടെ. ഒരിക്കൽ നിങ്ങൾ ഈ അഭ്യാസത്തിലൂടെ കടന്നുപോകുകയും എല്ലാം നിങ്ങളുടെ മനസ്സിന് പുറത്താണെന്ന് നിങ്ങൾക്ക് ഉറപ്പു വരുകയും ചെയ്‌താൽ നിങ്ങൾക്ക് വലിയ ആശ്വാസവും സമാധാനവും അനുഭവപ്പെടുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു.
ഡേവിഡ് അലന്റെ ഗെറ്റിങ് തിങ്ങ്സ് ഡൺ എന്ന പുസ്തകം നിങ്ങളുടെ എല്ലാ പ്രതിബദ്ധതകളുടെയും പട്ടിക സൂക്ഷിക്കാൻ ഞാൻ കണ്ടെത്തിയ വളരെ നല്ല ഒരു ഉപകരണമാണ്. പുസ്‌തകത്തിന്റെ സംക്ഷിപ്‌ത സംഗ്രഹവും നിങ്ങളുടെ "ഉവ്വ്" എന്നത് എല്ലായ്പ്പോഴും "ഉവ്വ്" എന്നാണ് അർത്ഥമാക്കുന്നത് എന്ന് ഉറപ്പാക്കാനുള്ള കൂടുതൽ വിദ്യകളും ലഭിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക .
തിരുവെഴുത്ത്
ഈ പദ്ധതിയെക്കുറിച്ച്
ഒരു ദിവസത്തിൽ 24 മണിക്കൂറിൽ കൂടുതൽ ഇല്ലെന്നതിൽ നിങ്ങൾ നിരാശനാണോ? നിങ്ങളുടെ പട്ടികയിലെ പദ്ധതികളുടെ എണ്ണം അമിതമാണോ? ദൈവവചനത്തിലും സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ചെലവഴിക്കാൻ വേണ്ടത്ര ഊർജ്ജവും സമയവും ഇല്ലാത്തതിനാൽ നിങ്ങൾ ക്ഷീണിതനാണോ? ഇതൊക്കെ ലോകത്തിലെ ഏറ്റവും സാധാരണമായ പ്രശ്നങ്ങളായിരിക്കാം. എന്നാൽ സുവാർത്ത ഇതാണ് - നമ്മുടെ സമയം നന്നായി കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ തത്ത്വങ്ങൾ വേദപുസ്തകം വാഗ്ദാനം ചെയ്യുന്നു. ഈ പദ്ധതി ആ തിരുവെഴുത്തുകളെ വിശദീകരിക്കുകയും ഈ ജീവിതത്തിൽ നിങ്ങൾക്ക് അവശേഷിക്കുന്ന സമയം എങ്ങനെ പരമാവധി പ്രയോജനപ്പെടുത്താമെന്നതിനുള്ള അതിവിശിഷ്ഠമായ പ്രായോഗിക ഉപദേശം നൽകുകയും ചെയ്യും!
More